Search This Blog

1218. ദാദ

🔹 " ദാദ ''

Gnr :- Drama
Lang :- തമിഴ് 
🪄 Story with Strong Spoilers

മണികണ്ഠൻ, സിന്ധു എന്നിവർ കോളേജ് വിദ്യാർത്ഥികളാണ്. ഇരുവരുടെയും പ്രണയവും തുടർന്ന് സിന്ധു ഗർഭിണിയാകുന്നതും ഇതുവഴി രണ്ടുപേരുടെയും വീട്ടുകാർ അവരെ പൂർണ്ണമായും ഒഴിവാക്കുകയും തുടർന്നുള്ള അവരുടെ ജീവിതവുമാണ് സിനിമ പറയുന്നത്...

പ്രസവത്തിന് ശേഷം കുട്ടിയെ ഇട്ടേച്ചു പോകുന്ന അമ്മയും(*) , കൈക്കുഞ്ഞുമായി സ്വന്തം വീടിൻ്റെ മുന്നിലെത്തുന്ന മണികണ്ഠനെ സ്വീകരിക്കാത്ത മാതാപിതാക്കളും, യാതൊരു വ്യക്തിത്വവും ഇല്ലാത്ത കഥ മുന്നോട്ടു കൊണ്ടുപോകാൻ മാത്രം കഥയിലെത്തുന്ന ഒന്നര ഡസൻ കഥാപാത്രങ്ങളും അതിനേക്കാൾ ഏറെ സന്ദർഭങ്ങളും, പുട്ടിന് പീര എന്നപോലെ പാട്ടെത്തുന്ന സ്ഥിരമേർപ്പാടുമൊക്കെ ഇമോഷണലി ടച്ച് ചെയ്യുന്ന ആസ്വദിപ്പിക്കുന്ന പ്രേക്ഷകർക്ക് ദാദ നല്ലൊരനുഭവമാകും തീർച്ച...

വേഗതയുള്ള നല്ലൊരു തുടക്കം ദാദയെ ബാക്കി കാണാൻ ആകാംക്ഷയോടെ ഇരുത്തുമ്പോൾ അവിഞ്ഞ കഥാപരിസരങ്ങളും രണ്ടാം പകുതിയിലെ ബോറൻ രംഗങ്ങളും അതിനെ മുനമ്പിലെത്തിച്ച ക്ലൈമാക്സും ഒക്കെയായി ദാദ ഒരിക്കൽ കണ്ടു മറക്കാവുന്ന ഫീൽ ഇല്ലാത്ത ഫീൽഗുഡായ് മാറുന്നുണ്ട്.

അപർണ്ണ ദാസ് , കവിൻ എന്നിവരുടെ നല്ല പെർഫോമൻസും ആദ്യപകുതിയും കാഴ്ചയെ ഇഷ്ടപ്പെടുത്തുമ്പോൾ സിനിമയിലെ പ്രധാന പോരായ്മകൾ എല്ലാം ശക്തമല്ലാത്ത കോൺഫ്ലിക്റ്റുകളാണ്.

'ദാദ' ശരാശരിയ്ക്കും താഴെ തൃപ്തിപ്പെടുത്തിയ സിനിമയാണ്... നേരമ്പോക്കിന് കണ്ടു മറക്കാം.

"My Rating - 2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " ചതുരം ''

No comments: