🔹510 മാസ്റ്റർപീസ് (2017)
Gnr :- Action
Lang :- Malayalam
"പോരായ്മകൾ ഉണ്ട് സാർ,
എന്നാലും മാസ്റ്റർപീസ് മിന്നിച്ചു."
രാജാധിരാജ എന്ന അറുബോറൻ ചിത്രത്തിന് ശേഷം അതേ സംവിധായകന് മമ്മുട്ടി ഡേറ്റ് കൊടുത്തപ്പോൾ ഉണ്ടായ സൃഷ്ട്ടിയാണ് മാസ്റ്റർപീസ്.
ഞാൻ ഒരു സിനിമ കാണുമ്പോൾ എന്റെ പ്രതീക്ഷയുടെ ഭാരം സിനിമയിൽ കെട്ടിവെക്കാറില്ല, കാണുന്നത് ഏത് തരം ചിത്രമാണോ അതിനോട് പൊരുത്തപ്പെടാറാണ് പതിവ്.
ഇത് കാണാൻ ടിക്കറ്റ് എടുത്തപ്പോൾ പ്രതീക്ഷിച്ചത് മറ്റൊരു വാത്സല്യമോ മുന്നറിയിപ്പോ പൊന്തൻമാടയോ അല്ല,
പകരം രണ്ടരമണിക്കൂർ നേരം ചുമ്മാ രസിപ്പിച്ചിരുത്തുന്ന ആഘോഷചിത്രം കാണാനാണ്, എന്നാൽ അത് ലഭിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം, എന്നിരുന്നാലും ഒരുതവണ കണ്ടിരിക്കാവുന്ന രസക്കൂട്ട് ചിത്രം നൽകുന്നുമുണ്ട്.
രാജാധിരാജയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് അജയ് വാസുദേവ്.
താരതമ്യേനെ മമ്മുക്ക ആക്ഷൻ രംഗങ്ങളിൽ കോമാളിയാകാറാണ് പതിവ്. ആ പതിവ് മാസ്റ്റർപീസ് ക്ലൈമാക്സിലും ആവർത്തിക്കുന്നിടത്ത് നിരാശ സമ്മാനിക്കും.
എങ്കിലും ആകെ തുകയിൽ എഡ്ഡി കൈയ്യടിപ്പിക്കും.
രണ്ട് ഗ്യാങ് ഭരിക്കുന്ന ഒരു കോളേജ്, അവിടെ ഒരു വിദ്യാർത്ഥിനി റേപ്പ് ചെയ്ത് കൊലപ്പെടുന്നു, ആ കോളേജിലെ ഉണ്ണികൃഷ്ണൻ എന്ന പയ്യൻ അറസ്റ്റ് ചെയ്യപ്പെടുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് ഉണ്ണി ആത്മഹത്യ ചെയ്യപ്പെടുന്നു, രംഗം വഷളാവുന്ന സമയത്ത് കോളേജിൽ പുതിയ ഇംഗ്ലീഷ് പ്രൊഫസർ വരുന്നു, തുടർന്ന് നടക്കുന്ന സംഭവങ്ങളും അടങ്ങി ആദ്യ പകുതി പിന്നിടുമ്പോൾ കെട്ടുറപ്പില്ലാത്ത തിരക്കഥയുടെ അഭാവത്തിൽ രണ്ടാം പകുതി കൈവിട്ട് പോകുന്നു.
കഥയുടെ മുന്നോട്ട് പോക്കിൽ ആദ്യ പകുതിയിൽ തന്നെ ഓർത്തെടുക്കാം അവസാനത്തേക്ക് മാറ്റിവെച്ച രംഗങ്ങളെല്ലാം.
മുകേഷ്, ഉണ്ണി മുകുന്ദൻ, ഗോകുൽ തുടങ്ങി സന്തോഷ് പണ്ഡിറ്റ് വരെ ഏറെക്കുറെ നന്നായ് തന്നെ ചെയ്തു.
ക്യാപ്റ്റൻ രാജു വെറുപ്പിച്ചു എന്നത് എടുത്ത് തന്നെ പറയണം. BGM കൊള്ളാം ഒരു മാസ്സ് അന്തരീക്ഷം സൃഷ്ട്ടിക്കുന്നുണ്ട്.
ലോജിക്ക് നോക്കുകയാണെങ്കിൽ മണ്ടത്തരമാണ് സ്ക്രിപ്റ്റ്, പിന്നെ വെളിപാടിന്റെ പുസ്തകമെന്ന ഈ വർഷത്തേ അറുബോറൻ ചിത്രത്തിന്റെ വൺലൈൻ തന്നെയാണ് ഈ മമ്മൂട്ടി ചിത്രത്തിനും ഉപയോഗിച്ചത്.
കോളേജിൽ നടക്കുന്ന 2 മരണങ്ങൾ എന്നാൽ പ്രതിയെ ചോദ്യം ചെയ്യാൻ പോലും കോളേജിൽ പോലീസിന് പ്രവേശനമില്ല. നായകൻ കൊടുക്കുന്ന പത്ത് ദിവസത്തിന്റെ ദാനവും കാത്തിരിക്കുന്ന ചൂടൻ പോലീസും അവരുടെ ക്യാറ്റ് & മൗസ് പ്ലേയും പരിധിക്കപ്പുറം അപഹാസ്യമാകുന്നു.
പോരായ്മകൾ ഒരുപാടുള്ള കെട്ടുറപ്പില്ലാത്ത തിരക്കഥയുടെ താരകേന്ദ്രീകൃത ആവിഷ്ക്കാരം,
കൊടുക്കുന്ന കാശിനോട് നീതിപുലർത്തുന്ന കളർഫുൾ എന്റർടെയ്നർ.
എല്ലാത്തിനുമുപരി മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടി കൂടുതൽ സൗന്ദര്യത്തോടെ ആവേശത്തോടെ ഐശ്വര്യത്തോടെ സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന മസാല ചിത്രം കാണാൻ ബുദ്ധിയെ പുറത്ത് വെച്ച് ടിക്കെറ്റെടുക്കാം.
#കണ്ടിരിക്കാവുന്ന_ചിത്രം
"My Rating :- 3/5"
*@YaduEZR*
Next:- ആട് 2
Gnr :- Action
Lang :- Malayalam
"പോരായ്മകൾ ഉണ്ട് സാർ,
എന്നാലും മാസ്റ്റർപീസ് മിന്നിച്ചു."
Yadu_EZr

No comments: