Search This Blog

🔹536. Veteran
Gnr :-  Thriller
Lang :- കൊറിയൻ

🔻"COME ON, DAD!"
മരണമാസ്സ് ക്ലൈമാക്സിലെ അവസാനഭാഗത്ത് ചുമ്മാ എഴുതി വെച്ച വരിയല്ല ഇത് COME ON, DAD!
ഈ കഥയുടെ ആത്മാവ് അവസാനരംഗത്തേ ഈ സീനിലുണ്ട്.

-Yadu_EZr

ഇവിടെ അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത വൻവിജയചിത്രമാണ് Veteran.
Veteran എന്ന് പറഞ്ഞാൽ ആചാര്യൻ എന്നാണർഥം,
ഒരുപാട് വർഷമായ് പോലീസ് സർവീസിലുള്ള ജോലിയോട് ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥനാണ് ഈ കഥയിലെ നായകൻ.

അയാൾക്ക് മുന്നിലേക്കെത്തുന്ന ഒരു കേസ് ആണ് ചിത്രത്തിന്റെ  കഥ. ജോ-ടെയ് എന്ന അതിസമ്പന്നനും ക്രൂരനുമായ പയ്യൻ ചെയ്യുന്ന ഒരു ക്രൈം, പക്ഷേ അന്വേഷണത്തിൽ നിന്ന് അവൻ രക്ഷപ്പെടുന്നു, നായകൻ കൊണ്ടുവരുന്ന തെളിവുകളെല്ലാം വില്ലൻ ബുദ്ധിപൂർവ്വം മറികടക്കുന്നു.

വളരെ പതുക്കെ കഥപറഞ്ഞ് പോകുന്ന ഈ ചിത്രത്തിൽ ക്ലൈമാക്സ് ഫൈറ്റും സ്റ്റെലിഷ് രംഗങ്ങളും മികച്ചു നിന്നു.

കൊറിയയിലെ മൂന്നാമത്തേ വലിയ ഹിറ്റ് ചിത്രമാണിത്, ഇതിലെ നായകൻ ഹ്വാങ്-ജൂങ്-മിന് ആണ് കൊറിയയിൽ ഏറ്റവും കൂടുതൽ വിജയചിത്രങ്ങൾ ഉള്ളത്.
The Bittersweet life, the wailing, New world തുടങ്ങി എക്കാലത്തേയും മികച്ച ത്രില്ലറുകളും ഈ ലിസ്റ്റിൽ വരും.

Last worD

ധൈര്യമായ് കണ്ടിരിക്കാവുന്ന ഓവർ വയലൻസ് ഇല്ലാത്ത കോമഡികലർന്ന സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണിത്. കൊറിയൻ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർ കാണാൻ ശ്രമിക്കുക.

"My Rating :- 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》》"The BerlinFile" (korean)

No comments: