Search This Blog

1217. ഉല്ലാസം

ഒരു കഥ സൊല്ലുട്ടുമാ സാർ....
(SPOILER ALERT)
.
.
.
ഊട്ടിയാണ് കഥാപശ്ചാത്തലം... അവിടെ എത്തിയ വേറിട്ട ജീവിതശൈലിയിലുള്ള രണ്ടുപേരാണ് പ്രധാന കഥാപാത്രങ്ങൾ...
ഹാരി മേനോനും നീമ അലക്സും.
അതെ ഈ കഥയിലെ നായകനും നായികയും.

ഊട്ടിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി ട്രെയിനിൽ വച്ച് ഇരുവരും കണ്ടുമുട്ടുന്നു... ആദ്യ കാഴ്ചയിൽ തന്നെ ഉടക്കുന്നു.. പിറുപിറുക്കുന്നു, കോമഡി ഉണ്ടാക്കുന്നു....

ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ക്യാരറ്റ് വിൽക്കാനെത്തിയ ഗർഭിണിയായ സ്ത്രീ കുഴഞ്ഞു വീഴുന്നത് കണ്ടു നായിക ട്രെയിനിൽ നിന്ന് ഇറങ്ങുന്നു... 

ഇതേ  സമയം ട്രെയിൻ പോകാൻ ഒരുങ്ങുകയും നായികയ്ക്ക് ട്രെയിനിൽ കയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു... കൈകൊടുത്ത് കയറ്റാൻ ശ്രമിക്കുന്ന നായകനും ട്രെയിനിൽ നിന്നും താഴേക്ക് വീഴുന്നു...

പിന്നീട് അവരൊരുമിച്ച് ഊട്ടിയിലൂടെ പാറിപ്പറക്കുന്നതാണ് ആദ്യപകുതിയിൽ ഉടനീളമുള്ളത്...

ഊട്ടിയിലെ ഏതോ ഗോത്ര വിഭാഗത്തിൻറെ ഒരു ആഘോഷവും അവർക്കിടയിൽ കണ്ണിലുണ്ണിയാകുന്ന നായകനും നായികയും...

പാതിരാത്രി വഴിയിൽ കണ്ടുമുട്ടുന്ന സ്പാനിഷ് ദമ്പതിമാർ... അവർക്കൊപ്പമുള്ള യാത്രയും അതിലെ കോമഡികളും....

ആ രാത്രി മുന്നിൽ കണ്ട ഒരു വീട്ടിലേക്ക് ചെന്ന് വാതിൽ മുട്ടിയപ്പോൾ അത് ഗസ്റ്റിനെ കാത്തു നിൽക്കുന്ന ഹോം സ്റ്റേ....

ഇതെല്ലാം കഴിഞ്ഞ് പരസ്പരം എന്താണെന്ന് അറിയാത്ത ഇരുവരും അവരുടെ ജീവിതത്തെ പറ്റി പറയുമ്പോൾ കണ്ണീരലയിക്കുന്ന നായികയുടെ കഥനകഥയും ആഗ്രഹങ്ങളും... 
വൺലവ് വിത്ത് 90's അമ്മച്ചി പാസത്തിലെ സകല ക്ലീഷയുമുള്ള നായകനും...

യാത്രയുടെ ഒരു പോയിന്റിൽ അവർ പരസ്പരം ഇഷ്ടമാണെന്ന് മനസ്സിലാക്കുന്നു... 

അവർ കണ്ടുമുട്ടിയ ആ നിമിഷം മുതലുള്ള അവരുടെ ജീവിതത്തെ അവരൊരു ബ്രാക്കറ്റിൽ ഇട്ടു എന്ന് പറഞ്ഞാണ് വിശേഷിപ്പിക്കുന്നത്... So ഈ നടക്കുന്നതിന് ജീവിതത്തിൻറെ മുൻപോ പിൻപോ ആയുള്ള യാതൊരു ഇവന്റിനും ബന്ധം ഉണ്ടാകരുത് എന്നാണ് ഉദ്ദേശം.

കോളം പൂർത്തിയാക്കാതെ ഇരുവരും പിരിയുന്ന ആ യാത്ര ആദ്യപകുതിയുടെ കർട്ടൻ മാത്രമേ ഇടുന്നുള്ളൂ.

അതെ ഇരുവരും അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങി പോവുകയാണ്...

നായകൻ ഹാരി മേനോൻ ഇപ്പോൾ കൊച്ചിയിലാണ്..  നീമ അലക്സും അതേ സിറ്റിയിൽ തന്നെ, നീമ ഒരു ഡോക്ടർ കൂടിയാണ്... ഇപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുന്നു... വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ എംഡിയാണ് വരൻ.

ഹാരി മേനോനും നീമയും ഒരു മാളിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്നു... 

വീണ്ടും ഇരുവരും എങ്ങോട്ടൊക്കെയോ പോകുന്നു... എടുത്താൽ പൊങ്ങാത്ത ഡയലോഗ് രണ്ടുപേരും പുട്ടിന് പീര പോലെ വെച്ച് കാച്ചുന്നുമുണ്ട്...

അങ്ങനെ നീമ ഭാവിവരനെ ഒഴിവാക്കി ഹാരി മേനോനെ മതിയെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്നു... 

പക്ഷേ ഹാരി മേനോനെ കുറിച്ച് കൂടുതൽ ഒന്നും അറിയാത്ത നീമ പണ്ട് ഊട്ടിയിൽ വച്ച് പറഞ്ഞ ഒരഡ്രസ്സ് ഓർത്തെടുത്ത് പാലക്കാട്ടേക്ക് വെച്ച് കാച്ചുന്നു.. അതെ കറക്റ്റ് ഹാരിയുടെ തറവാട്ടിൽ എത്തുന്നു...

ഹാരിയുടെ അച്ഛൻ റിച്ചാർഡ് മേനോൻ രഞ്ജി പണിക്കരാണ്... സകല എയറും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന അദ്ദേഹം നീമയെ കണ്ടു എന്തിനോ വേണ്ടി ആശ്ചര്യപ്പെടുന്നു... ഹാരിയുടെ ചേട്ടനും ഭാര്യയുമൊക്കെ തുള്ളിച്ചാടുന്നത് കണ്ടില്ലെന്നുവെക്കാനും പറ്റില്ല.

എന്നാൽ നീമയുടെ കണ്ണ് പെട്ടെന്ന് ഉടക്കുന്നത് മറ്റൊന്നിലേക്ക്....
WORLD'S BEST AWARD 2017.. എന്ന ഫലകത്തിലേക്കാണ്...
 ഇത് കണ്ട മാത്രയിൽ ഹാരി എവിടെയെന്ന് നീമ ചോദിക്കുമ്പോൾ....

പിന്നീട് ഏതോ ഒരു കുന്നിൻ പുറമാണ് ലൊക്കേഷൻ...
ഹാരി മേനോൻ ഏതോ രണ്ട് കുട്ടികളെയും കൂട്ടി പൊരിവെയിലത്ത് ഗിറ്റാർ വായിക്കുന്നു...

ഓടിവന്ന നീമ ഹാരിയോടായ് ഇങ്ങനെ പറയുന്നു...

നീ ഒരുപാട് നല്ലതായിരുന്നു.... വിശ്വസിക്കാൻ പറ്റാത്തതിലും ഒരുപാട് നല്ലത്... ( ഇത് എന്തോന്ന് തേങ്ങ എന്നൊന്നും ചോദിക്കരുത് ).

ഇതും പറഞ്ഞ് അവരൊന്നിക്കുകയാണ്....

#തോന്ന്യാസം
ഇത്തരം സിനിമകൾ സെൻസർ ബോർഡിൽ നിന്ന് തന്നെ അലസിപ്പിക്കാൻ, ഇതുപോലുള്ള സിനിമകൾ പടച്ചുവിടുന്ന നിർമ്മാതാക്കളെ കെട്ടിയിട്ട് തല്ലാൻ, അഭിനയമെന്നും പറഞ്ഞ് സ്ക്രീനിൽ നോക്കി കൊഞ്ഞനം കുത്തുന്ന തരികിടകളെ ആട്ടിയോടിക്കാൻ, എല്ലാത്തിനുമുപരി ടൈറ്റിൽ കാർഡിലെ ഓരോരുത്തരെയും സിനിമ ആദ്യവസാനം ഇരുത്തി കാണിപ്പിക്കാൻ

എനിക്ക് യാതൊരു അധികാരവുമില്ലല്ലോ😊... അവന്മാരുടെ വ്യക്തി സ്വാതന്ത്ര്യം... 

വേണമെങ്കിൽ കണ്ടാൽ പോരേ... എന്ന് ചോദിച്ചാൽ കണ്ടു പോയല്ലോ എന്നാണ് മറുപടി🙏

No comments: