Search This Blog

[2000] - ശതകത്തിലെ പരാജയങ്ങൾ EPO1

▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr

💥 2000

1. മില്ലെനിയം സ്റ്റാർസ് 
സുരേഷ് ഗോപി ,ജയറാം, ബിജുമേനോൻ, കലാഭവൻ മണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജയരാജ് എഴുതി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഡ്രാമയാണ് മില്ലെനിയം സ്റ്റാർസ്... വിദ്യാസാഗറിന്റെ സംഗീതം സിനിമയുടെ നട്ടെല്ല് ആകുമ്പോൾ അതിനുപോലും സിനിമയെ ആകെത്തുകയിൽ രക്ഷിച്ചെടുക്കാൻ സാധിക്കാതെ പോകുന്നുണ്ട്.

2. കവർ സ്റ്റോറി
ബി ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതിയ ആദ്യ സിനിമ... മേനകയുടെ നിർമ്മാണത്തിൽ GS വിജയൻ സംവിധാനം ചെയ്ത കവർസ്റ്റോറി ഒരു സ്ലോ പേസ്ഡ് റിവെഞ്ച് ത്രില്ലറാണ്.

സുരേഷ് ഗോപി , തമ്പു ബിജു മേനോൻ എന്നിങ്ങനെ വലിയൊരു താരനിരയും അതിനൊത്ത പ്രതീക്ഷയും സമ്മാനിച്ച സിനിമ തിയേറ്ററിൽ വലിയ പരാജയം തന്നെയാണ് ഏറ്റുവാങ്ങിയത്.

3. ലൈഫ് ഈസ് ബ്യൂട്ടിഫുൾ
മോഹൻലാൽ, സംയുക്ത വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഫാസിൽ സാർ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ഫാമിലി ഡ്രാമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ...

അന്ന് കണ്ടപ്പോഴും ഇപ്പോൾ കാണുമ്പോഴും ഒരുപോലെ ബോറടിപ്പിച്ച ഒരു വളരെ മോശം സിനിമ കാറ്റഗറിയിൽ പെടുന്ന ചിത്രമാണിത്.

4. ശ്രദ്ധ
മോഹൻലാൽ ,ശോഭന ,അഭിരാമി എന്നിവരെ പ്രധാന അഭിനേതാക്കൾ ആക്കി T ദാമോദരൻ മാസ്റ്ററുടെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത സിനിമയാണ് ശ്രദ്ധ.. വലിയ ബഡ്ജറ്റിൽ ചെയ്തിറക്കിയ ഈ ത്രില്ലർ ചിത്രം ഫാമിലി ഡ്രാമയും അനാവശ്യ രംഗങ്ങളും കൊണ്ട് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ സിനിമയാണ്...

5. അരയന്നങ്ങളുടെ വീട്
ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം... രവീന്ദ്രൻ മാസ്റ്റർ ഗിരീഷ് പുത്തഞ്ചേരി ജോൺസൺ എന്നിവർ മ്യൂസിക് ഡിപ്പാർട്ട്മെൻറ് ചെയ്ത ചിത്രം... ഫാമിലി ഡ്രാമ എന്ന ജോണറിൽ നല്ലൊരു ഔട്ട്പുട്ട് സ്വന്തമാക്കുന്ന സിനിമ...
നല്ല പ്രകടനങ്ങളും കഥാസന്ദർഭങ്ങളും ഇമോഷണലി കണക്റ്റാക്കുന്ന ചിത്രം....
പക്ഷേ ആ വർഷത്തെ വലിയ പരാജയങ്ങളുടെ ലിസ്റ്റിൽ അരയന്നങ്ങളുടെ വീടും ഉൾപ്പെടും.

📍ഇതേ വർഷം പുറത്തിറങ്ങിയ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇

🔹തെങ്കാശിപ്പട്ടണം

ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ 
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - 2001

No comments: