[2001] - ശതകത്തിലെ പരാജയങ്ങൾ EP-02
▪️ഈ ശതകത്തിലെ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
@YaduEZr
💥 YEAR - 2001
1. ദുബായ്
മലയാള സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളുടെ ലിസ്റ്റ് എടുക്കുമ്പോൾ ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ 2001 ൽ പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലർ എക്കാലവും ഇടംപിടിക്കും...
രഞ്ജി പണിക്കരുടെ നെടുനിളൻ ഡയലോഗുകൾക്കോ കഥ ആവശ്യപ്പെടുന്ന പ്രകടനങ്ങൾക്കോ അവതരണത്തിനോ SP വെങ്കിടേഷ് - വിദ്യാസാഗർ കൂട്ടുകെട്ടിലെ സംഗീതത്തിനോ സിനിമയെ എവിടേയും രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല.
2. റെഡ് ഇന്ത്യൻസ്
ഗാന്ധാരി, മാനത്തെ കൊട്ടാരം, ചന്ത തുടങ്ങിയ ഹിറ്റുകൾ മലയാളത്തിന് നൽകിയ സംവിധായകൻ സുനിൽ
വിക്രം, വിജയരാഘവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി സംവിധാനം ചെയ്ത സിനിമയാണ് റെഡ് ഇന്ത്യൻസ്...
ആക്ഷൻ ഡ്രാമ ജോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് എസ്പി വെങ്കിടേഷ് ആണ് സംഗീതം നിർവഹിച്ചത്..
യാതൊരു ശ്രദ്ധയും ലഭിക്കാതെ പ്രേക്ഷകരാൽ പരാജയം ഏറ്റുവാങ്ങിയ സിനിമ കൂടിയാണിത്.
3. സായിവർ തിരുമേനി
സുരേഷ് ഗോപി, സംയുക്ത വർമ്മ ,മനോജ് കെ ജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോബിൻ തിരുമല എഴുതി ഷാജൂൺ കര്യാൽ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയാണ് സായവർ തിരുമേനി.. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംങ്ങും രവീന്ദ്രൻ മാസ്റ്ററുടെ സംഗീതവുമടക്കം അണിയറ നൽകിയ പ്രതീക്ഷ പൂർണ്ണമായും നിരാശപ്പെടുത്തിയ സിനിമയാണിത്... ആ വർഷത്തെ വലിയ പരാജയങ്ങളിൽ ഒന്ന്.
4. ഉന്നതങ്ങളിൽ
സാമ്രാജ്യം, ജാക്ക്പോട്ട് , കർമ്മ എന്നീ സിനിമകൾ സംവിധാനം ചെയ്ത ജോമോൻ ആക്ഷൻ ഡ്രാമ ജോണറിൽ ലാൽ, മനോജ് കെ ജയൻ, ഇന്ദ്രജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി മോഹൻലാലിനെ ഗസ്റ്റ് റോളിൽ കൊണ്ടുവന്ന സിനിമയായിരുന്നു ഉന്നതങ്ങളിൽ... കരിയറിലെ ഭൂരിഭാഗം സിനിമകളും പരാജയങ്ങളായ റോബിൻ തിരുമല ഇതേ വർഷം ചെയ്ത രണ്ടാമത്തെ സിനിമ കൂടിയാണ് ഉന്നതങ്ങളിൽ... ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സിനിമ.
5. രണ്ടാം ഭാവം
ക്വാളിറ്റി കൊണ്ട് ഈ ലിസ്റ്റിൽ ഉൾപ്പെടാൻ യാതൊരു യോഗ്യതയും ഇല്ലാത്ത സിനിമയാണ് രണ്ടാം ഭാവം...
രഞ്ജൻ പ്രമോദിന്റെ എഴുത്തും ലാൽ ജോസിന്റെ അതുവരെ ഉണ്ടായിരുന്ന മേക്കിങ്ങിൽ നിന്നും മാറി പുതിയൊരു ശൈലി പരീക്ഷിച്ചതും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംങും വിദ്യാസാഗറിന്റെ സംഗീതവും ഒക്കെ സിനിമയെ ആകെ തുകയിൽ മികച്ചതാക്കിയിരുന്നു...
സുരേഷ് ഗോപിയുടെ ഇരട്ട വേഷവും ബിജുമേനോൻ, തിലകൻ , പൂർണിമ , നരേന്ദ്രപ്രസാദ് എന്നിങ്ങനെ വലിയൊരു താരനിരയുമൊക്കെ സിനിമയെ വല്ലാതെ പ്രതീക്ഷിപ്പിച്ചെങ്കിലും തിയേറ്ററിൽ വലിയ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്.
📍ഇതേ വർഷം പുറത്തിറങ്ങിയ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ👇
🔹 കാക്കാകുയിൽ
EP_01 = 2000
http://yaduezr.blogspot.com/2023/03/2000-epo1.html
ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - 2002 [ നാളെ വൈകിട്ട് "5'' മണിക്ക് ]
No comments: