Search This Blog

1383. TASKAREE - The smugglers web

🔹1383. #TASKAREE - The smugglers web

Gnr.    :-  Thriller 
Lang.   :- ഹിന്ദി
നീരജ് പാണ്ടെയുടെ സംവിധാനത്തിൽ ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായെത്തി ഏഴ് എപ്പിസോഡുകളായി കഥ പറഞ്ഞു പുറത്തിറങ്ങിയ ത്രില്ലർ സീരീസാണ് TASKAREE - The smugglers web...

നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച ഈ സീരീസ് എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്മഗ്ലിംങ്ങും അതിലേക്കുള്ള കസ്റ്റംസിന്റെ ഇടപെടലുകളും ആണ് പ്രേക്ഷകരോട് സംസാരിക്കുന്നത്...

അർജുൻ മീന എന്ന കസ്റ്റംസ് ഓഫീസറെയാണ് ഇമ്രാൻ ഹാഷ്മി അവതരിപ്പിക്കുന്നത്...

 സസ്പെൻഷനിലിരിക്കുന്ന കുറച്ചു ഓഫീസേഴ്സിനെ വെച്ച് പുതിയൊരു ടീം ക്രിയേറ്റ് ചെയ്യുന്നതും അവരുടെ പ്രവർത്തനങ്ങളും അതുവഴി പിടിക്കുന്ന കള്ളക്കടത്തുകളും അത് പിന്നീട് വലിയ സിൻഡിക്കേറ്റുകളിലേക്ക് എത്തുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സീരീസ് പറയുന്നത്.

നീരജ് പാണ്ടെയുടെ സ്പെഷ്യൽ OPS ആദ്യ സീസൺ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സീരീസുകളിൽ ഒന്നാണ്... തുടർന്നുള്ള ഭാഗങ്ങളിൽ പടവലങ്ങ പോലെ ക്വാളിറ്റി താഴോട്ട് പോയപ്പോൾ ഇത്തവണ എൻഗേജിംഗ് ആക്കുന്ന ഒരു വൺ ടൈം വാച്ചബിൾ ഒരുക്കിയെടുക്കാൻ നീരജ് പാണ്ടെക്ക് സാധിക്കുന്നുണ്ട്.

ദൈർഘ്യത്തിൽ ബഹുഭൂരിഭാഗവും എയർപോർട്ട് രംഗങ്ങളാണ്, കള്ളക്കടത്ത് രീതികളും നല്ല കുറച്ച് കഥാപാത്രങ്ങളും പെർഫോമൻസുകളും സൗണ്ടും വിഷ്വലും മേക്കിങ്ങുമൊക്കെയായി ബോറടിക്കാതെ ഈ സീരീസ് കണ്ടുതീർക്കാൻ സാധിക്കും.

പോരായ്മ നോക്കുമ്പോൾ, പ്രത്യേകിച്ചൊന്നും ഓഫർ ചെയ്യാത്ത ഒരു സ്ക്രിപ്റ്റിലാണ് ഈ സീരീസിന്റെ അടിത്തറ നിൽക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്, അതുകൊണ്ടുതന്നെ ആകെ തുകയിലെത്തുമ്പോൾ ശരാശരിയുടെ ചരടിലാണ് TASKAREE - The smugglers web എത്തിപ്പിടിക്കുന്നത്.

MY RATING : 3/5

[ https://yaduezr.blogspot.com/2026/02/1382.html ]

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - SIRAI

No comments: