1382. ദി ലോസ്റ്റ് ബസ്സ്
🔹1382. ദി ലോസ്റ്റ് ബസ്സ്
Gnr. :- Survival Drama
Lang. :- ഇംഗ്ലീഷ്
ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ കാലിഫോർണിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു തീപിടുത്തം, അതിൽനിന്ന് 22 സ്കൂൾ കുട്ടികളെ രക്ഷപ്പെടാൻ സഹായിച്ച പാരഡൈസ് സ്കൂൾ ബസ് ഡ്രൈവർ കെവിൻ മക്കേയും അധ്യാപികയായ മേരി ലുഡ്‌വിഗിയും കഥയാണ് ദി ലോസ്റ്റ് ബസ് പറയുന്നത്.
ഒരു ഒറിജിനൽ സ്റ്റോറിയെ അത് അർഹിക്കുന്ന ആഖ്യാനം കൊണ്ട് ആദ്യാവസാനം പറഞ്ഞുവെക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
സർവൈവൽ ഡ്രാമ ഴോണറിൽ ഉറപ്പായും കണ്ടിരിക്കേണ്ട ഗംഭീരമായ ഒരു സിനിമ...
പെർഫോമൻസുകളും മേക്കിംങ്ങും ഒരേ പോലെ മികവ് കാണിക്കുന്ന സർവ്വ മേഖലകളും കയ്യടി വാങ്ങുന്ന ഗ്രിപ്പിങ്ങായൊരു സിനിമ...
അതാണ് "ദി ലോസ്റ്റ് ബസ്സ്".
അതിശക്തമായ കാറ്റുവീശലിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഉരസിത്തെറിച്ചു വീണൊരു തീപ്പൊരി...
പിന്നീടതൊരു കാട്ടുതീയാവുന്നതും മുപ്പതിനായിരത്തിൽ പരം ആളുകളുടെ ജീവന് ഭീഷണിയായ് കാലിഫോർണിയ തന്നെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാവുന്നതും വളരെ വേഗത്തിലായിരുന്നു..
കുടുംബ പ്രശ്നങ്ങളും ജോലിസംബന്ധമായ പ്രശ്നങ്ങളും അലട്ടിക്കൊണ്ടിരിക്കുന്ന 'കെവിൻ മക്കെ' യാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം...
കാട്ടുതീയിൽപ്പെട്ട് പുക മൂടി കിടക്കുന്ന ആ നഗരത്തിൽ നിന്ന് 22 കുട്ടികളെയും മേരി എന്ന ടീച്ചറെയും സുരക്ഷിതമായി ആ നഗരത്തിന് വെളിയിൽ എത്തിക്കുക എന്ന ദൗത്യം കെവിനിലേക്ക് വന്നുചേരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്...
മരണം മുന്നിൽ കണ്ടു നടത്തുന്ന ഉദ്യോഗജനകമായ അവരുടെ യാത്ര, അതിൻറെ പര്യവസാനം,
ഗംഭീരമായ ഒരു വിഷ്വൽ ട്രീറ്റാണ് ഈ ചിത്രം... നല്ല പെർഫോമൻസുകളും ടെക്നിക്കലി സൗണ്ടായ മേക്കിങ്ങും കൊണ്ട് ഉറപ്പായും നിങ്ങളെ ഞെട്ടിക്കാൻ കെൽപ്പുള്ള ഒരു ഗംഭീര സിനിമ.
മസ്റ്റ് വാച്ച് 💯
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - TASKAREE - The smugglers web
No comments: