1385. ദുരന്തർ
🔹1385. #ദുരന്തർ
Gnr. :- SPY ACTION
Lang. :- ഹിന്ദി
ഉറി - ദി സർജിക്കൽ സ്ട്രൈക്കിന് ശേഷം ആദിത്ത്യാ ദർ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ദുരന്തർ...
ഒരു ബിഗ് ബഡ്ജറ്റ് ദുരന്ത ബോംബ് പ്രതീക്ഷിച്ചിടത്ത് ഇന്ത്യൻ സ്പൈ ആക്ഷൻ ത്രില്ലറുകളുടെ നിരയിൽ ഒരു ബെഞ്ച് മാർക്ക് ഉണ്ടാക്കി വെക്കാൻ സാധിച്ച ഒരു ഗംഭീര സിനിമയാണിത്...
രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ ആദ്യത്തെ ചാപ്റ്റർ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ അവൈലബിൾ ആണ്, മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം ഒരൊറ്റ രംഗം പോലും മുഷിപ്പിക്കാതെ വല്ലാത്തൊരു സിനിമാനുഭവം നൽകുന്നുണ്ട്. ചിത്രത്തിൻറെ രണ്ടാം ഭാഗം ഈ മാർച്ച് മാസം തിയേറ്ററുകളിൽ എത്തുകയും ചെയ്യും.
ചിലവാക്കിയ കാശ് സ്ക്രീനിൽ കാണാൻ സാധിക്കുന്ന തരത്തിൽ പെർഫോമൻസിലും ആർട്ടിലും സൗണ്ടിലും വിഷ്വലിലും അടക്കം സർവ്വ മേഖലയിലും ഔട്ട് സ്റ്റാൻഡിങ് ഔട്ട്പുട്ട് നൽകുന്ന ദുരന്തർ ഒരു മസ്റ്റ് വാച്ച് ഇന്ത്യൻ സ്പൈ ആക്ഷൻ സിനിമയാണ്...
പീക്ക് പീക്ക് പീക് ലെവൽ മേക്കിങ്...
രണ്ടായിരമാണ്ട് മുതൽ 2010 വരെയുള്ള ടൈംലൈനിൽ ഇന്ത്യയിൽ സംഭവിച്ച കാണ്ഡഹാർ ഹൈജാക്കും പാർലമെൻറ് അറ്റാക്കും മുംബൈ ടെററിസ്റ്റ് അറ്റാക്കും ഒക്കെ പശ്ചാത്തലത്തിൽ എടുത്ത് കുറച്ചധികം റിയൽ ഇൻസിഡന്റുകളെയും വ്യക്തികളെയും അതിലേറെ ഫിക്ഷനും ചേർത്ത് തയ്യാറാക്കിയ തിരക്കഥ.
അതിലേക്ക് മുഴച്ചു നിൽക്കാത്ത എന്നാൽ എഫക്റ്റീവ് ആയ പ്രൊപ്പഗണ്ട കൂടി ചേരുമ്പോൾ അർഹിച്ച പ്രേക്ഷകരിലേക്ക് സിനിമ അതിവേഗം എത്തുന്നുണ്ട്, ഇന്ത്യ കണ്ട ഏറ്റവും വലിയ വിജയമാകുന്നുമുണ്ട്.
കഥയിലേക്ക് വരുമ്പോൾ, പാക്കിസ്ഥാനിലെത്തുന്ന ഒരു ഇന്ത്യൻ ചാരനും അയാൾ അവിടെ നടത്തുന്ന ഇടപെടലുകളും തുടർന്ന് സംഭവിക്കുന്ന ആഭ്യന്തര കലാപങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും ഒക്കെയാണ് സ്ക്രീനിൽ എത്തുന്നത്..
നായകനാകുന്ന രൺവീർ സിംങും അതിനും ഒരുപടി മുകളിലെത്തിയ അക്ഷയ് ഖന്നയും Shashwat Sachdevൻ്റെ മ്യൂസിക് ഡിപ്പാർട്ട്മെൻ്റും Vikash Nowlakhaയുടെ വിഷ്വൽ ഡിപ്പാർട്ട്മെൻ്റുമടക്കം സകല മേഖലയും മത്സരിച്ച് തകർത്തിട്ടുണ്ട്.
ഈ ഴോണറിലെ ഗംഭീരമായ ഒരു സിനിമയാണ് ദുരന്തർ, കൂടുതൽ പറയുന്നില്ല ഒരു മസ്റ്റ് വാച്ച് എൻറർടൈനർ.
MY RATING : 4.5/5
[ https://yaduezr.blogspot.com/2026/02/1384.html ]
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - THEY CALL HIM 'OG'
No comments: