1386. THEY CALL HIM 'OG'
🔹1386. #THEY CALL HIM 'OG'
Gnr. :- ACTION
Lang. :- തെലുഗു
സാഹോയ്ക്ക് ശേഷം SUJEET സംവിധാനം ചെയ്യുന്ന ഒരു സിനിമ....
'സാഹോ' ഒരു പരാജയമായിട്ട് കൂടി sujeet പടം എന്ന രീതിയിൽ പ്രതീക്ഷ വെക്കാൻ കാരണം അയാളുടെ മേക്കിങ് രീതിയാണ്...
പ്രശാന്ത് നീൽ, രാജമൗലിയൊക്കെ പോലെ ഗ്രാൻഡ് മേക്കിങ് പിടിക്കാൻ കെൽപ്പുള്ള ഒരു സംവിധായകനാണ് SUJEET, എന്നാൽ ഈ രണ്ടു തവണയും തട്ടിക്കൂട്ട് സ്ക്രിപ്റ്റ് കൊണ്ട് തകർന്നടിഞ്ഞു. നല്ലൊരു സ്ക്രിപ്റ്റിൽ പുള്ളിയുടെ മേക്കിങ് ചേർന്ന് ഗംഭീരമായ ഒരു സിനിമ വരുംകാലങ്ങളിൽ സംഭവിക്കട്ടെ...
THEY CALL HIM 'OG'യെ കുറിച്ചു പറയുമ്പോൾ ഈ ജോണറിന് വേണ്ട G.0.A.T. ലെവൽ മ്യൂസിക്, കിടിലൻ സിനിമട്ടോഗ്രാഫി, നല്ല കട്ട്സ്, CG വർക്സ്, മാസ്സ് രംഗങ്ങൾ എന്നിങ്ങനെ സ്ക്രിപ്റ്റിലെ പരിമിതികളെ മറികടക്കാൻ വേണ്ടവയെല്ലാം ധാരാളമായ് ഉണ്ടായിരുന്നു, ഒന്നൊഴികെ
പവൻ കല്യാൺ...
ഈ പടത്തിനെ ഓർക്കാൻ കൊള്ളാത്ത അസഹനീയമായ ഒരനുഭവമാക്കാൻ പുള്ളി പെട്ട പാട് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല...
ഓജസ് ഗംഭീര എന്ന സ്വാഗ്ഗുള്ള പവർഫുൾ കഥാപാത്രത്തെ പവൻ കല്യാണേട്ടൻ നല്ല വെടിപ്പായി നശിപ്പിച്ചു വെച്ചിട്ടുണ്ട്..
പെർഫോം ചെയ്യേണ്ടിടത്തെല്ലാം കോക്രി കാണിച്ചും മാസ്സ് രംഗങ്ങളിൽ നിർവികാരാനുഭവം നൽകിയും ഈ പടം ഒന്നാകെ കൊണ്ട് തുലച്ചു കളയാൻ പവൻ കല്യാണിന് സാധിച്ചു.
ടെക്നിക്കലി നല്ല സൗണ്ടായ ഒരു ആക്ഷൻ പടം, ലീഡ് ആക്ടറെ മറന്നുകൊണ്ട് അത്തരം ഒരു സിനിമ കാണാൻ സാധിക്കില്ലല്ലോ.. സൊ അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം, പവൻ കല്യാൺ ഫാക്ടർ മാറ്റിനിർത്തിയാൽ കോളിറ്റി ഫീൽ ചെയ്യിപ്പിക്കുന്ന ഒരുപാട് വസ്തുതകളെ കാണാം...
പക്ഷേ സിനിമയെക്കുറിച്ച് പറയുമ്പോൾ പുള്ളിയെ മാറ്റിനിർത്താൻ സാധിക്കില്ല..
പവൻ കല്യാൺ സിനിമകൾ ഇതിനുമുമ്പ് കണ്ടിട്ടേയില്ല,
ഇത്രയും വലിയ ഫാൻ ഫോളോയിംങ് എങ്ങനെ അയാൾ നേടിയെടുത്തു എന്നറിയാൻ ആഗ്രഹമുണ്ട്...
അതുകൊണ്ടുതന്നെ പവൻ കല്യാണിന്റെ ഏതെങ്കിലും ഒക്കെ നല്ല സിനിമകൾ ഉണ്ടെങ്കിൽ റെക്കമെന്റ് ചെയ്യൂ...
MY RATING : 1.5/5
[ https://yaduezr.blogspot.com/2026/02/1385.html ]
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - കളംങ്കാവൽ
No comments: