Search This Blog

1387. ബേബി ഗേൾ

🔹1387. ബേബി ഗേൾ

Gnr.    :-  THRILLER
Lang.  :- മലയാളം
ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം... ലിസ്റ്റിൻ സ്റ്റീഫൻ്റെ നിർമ്മാണം, ത്രില്ലർ ഴോണർ...
 നിവിൻ പോളി, ലിജോ മോൾ, സംഗീത് പ്രതാപ് എന്നിങ്ങനെ അഭിനേതാക്കൾ,

ഹോ, കേൾക്കുമ്പോൾ ഉള്ള ഒരു താല്പര്യത്തെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ

എഴുതിയത് ബോബി സഞ്ജയ് ആണെന്ന തിരിച്ചറിവ് മതിയായിരുന്നു... ഒരുകാലത്തെ പ്രിയപ്പെട്ട എഴുത്തുകാർ ഇപ്പോൾ ചെന്നു നിൽക്കുന്നത് തട്ടിക്കൂട്ട് സ്ക്രിപ്റ്റുകളുടെ പിറകെയാണ്, ഒരു പരിധിവരെ ബേബിഗേളും അത് ആവർത്തിക്കുന്നു....

തിരുവനന്തപുരത്തുള്ള ഒരു ആശുപത്രിയിലെ മെറ്റേണിറ്റി വാർഡിൽ നിന്ന് മൂന്നുദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതാകുന്നു, പർദ്ദയിട്ടൊരു സ്ത്രീയാണ് കുട്ടിയെ കടത്തിയതെന്ന് CCTV വഴി മനസ്സിലാക്കുന്നു, തുടർന്നുള്ള പോലീസ് അന്വേഷണവും പാരലലി ഹോസ്പിറ്റലിലെ അറ്റൻഡർ നടത്തുന്ന അന്വേഷണവുമാണ് ഈ ചിത്രം പറയുന്നത്...

പേഴ്സണലി പല പോരായ്മകൾക്കിടയിലും ആദ്യപകുതി വർക്കായിരുന്നു... നല്ല പേസുള്ള ആഖ്യാനവും ടെൻഷൻ ബിൽഡ് ചെയ്യുന്നതും നല്ല ഡയലോഗ്സും എല്ലാം ആദ്യപകുതിയുടെ പോസിറ്റീവുകളാണ്...

പിന്നീട് കൈവിട്ടുപോകുന്ന ആഖ്യാനത്തോടൊപ്പം അതിവൈകാരികത കൂടിച്ചേരുമ്പോൾ ബേബിഗേൾ അത്ര സുഖകരമായ കാഴ്ചയല്ല നൽകുന്നത്.. എന്നിരുന്നാലും ഒരു ഡീസന്റ് OTT കാഴ്ച ഓഫർ ചെയ്യുന്ന വൺ ടൈം വാച്ചബിൾ തന്നെയാണ് ഈ ചിത്രം..

ഒരു ഉത്തമ സൃഷ്ടി അല്ലാത്തതുകൊണ്ട് അതിൽ നല്ലതും മോശവുമായ വശങ്ങൾ ഉണ്ടാകും...

അതിൽ തന്നെ പോരായ്മകളുടെ കോളം നോക്കുമ്പോൾ, 

ലോജിക്കലി ഈ സിനിമ ഒരു വലിയ തെറ്റാണ്, ഒരു പത്ത് പതിനഞ്ച് വർഷം മുൻപ് പുറത്തിറങ്ങേണ്ട ഒരു സ്ക്രിപ്റ്റ് ഇപ്പോൾ എടുത്ത് ചെയ്യുമ്പോൾ അക്കാലത്തെ ടെക്നിക്കൽ ക്വാളിറ്റിയിലും മേക്കിങ് കോളിറ്റിയിലും ചെയ്തു വെച്ചതുപോലെയുണ്ട്.

കൂടാതെ നിവിൻ പോളിയുടെ നായക വേഷം ഈ സിനിമയ്ക്ക് ഒട്ടും യോജിക്കുന്നതായിരുന്നില്ല, ഇന്ദ്രൻസോ മറ്റോ ചെയ്തിരുന്നെങ്കിൽ പോലും വർക്കാകുമായിരുന്ന ഒരു കഥാപാത്രത്തെ നിവിൻ പോളി കാരണം നെഗറ്റീവ് കോളത്തിൽ എഴുതേണ്ടി വരുന്നു.

കൂടാതെ രണ്ടാം പകുതിയിലെ അതിവൈകാരിക രംഗങ്ങളുടെ അതിപ്രസരം കൊണ്ട് പടം ഉണ്ടാക്കി കൊണ്ടുവരുന്ന ത്രില്ലർ പേസ് അമ്പേ നഷ്ടപ്പെട്ട് ഒരവിയൽ പരുവം ആകുന്നതും  ആകെതുകയിലെ വലിയ കല്ലുകടിയാണ്.

എന്നിരുന്നാലും ബേബി ഗേൾ ഒരു മോശം സിനിമയല്ല...

ടിവി സ്ക്രീനിൽ വലുതായി ഒന്നും ആലോചിക്കാതെ നേരമ്പോക്കിന് കണ്ടാസ്വദിക്കാൻ സാധിക്കുന്ന അതിന് തക്കെ ക്വാളിറ്റിയുള്ള ഒരു സിനിമാനുഭവം ബേബി ഗേൾ നൽകുന്നുണ്ട്.

ഒരു പക്കാ വൺടൈം വാച്ചമ്പിൾ പടം.

#MY_RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - കളങ്കാവൽ

No comments: