Search This Blog

Thoughts on 2.0

🔹645. "2.0" (3D)

Gnr :- sci-fi horror (*)
Lang :- തമിഴ് 2018

കാശെറിഞ്ഞ് കിടുക്കാച്ചി കാഴ്ച്ചയൊരുക്കിയ ശങ്കരേട്ടന് ഈ പൊട്ടക്കഥ
ഒന്ന് മാറ്റാമായിരുന്നു,
ഇതിപ്പോ വെള്ളത്തിലിട്ട *ളി പോലെയായിപ്പോയ്.

"My Rating :- 2/5"

-Yadu EZr
[ https://www.facebook.com/yaduezr ]

എന്തിരൻ തിയേറ്ററിലെത്തുമ്പോൾ ഞാൻ പ്ലസ് വണ്ണിൽ പഠിക്കുവാർന്ന്. അന്നത് കാണാനായ് ഒത്തിരി കഷ്ട്ടപ്പെട്ടതാണ്. ഇന്നും എന്തിരൻ ബ്രന്മാണ്ഡമായ് നിലനിൽക്കുന്നത് ടെക്നിക്കലി മികച്ചതായത് കൊണ്ട് മാത്രമല്ല. അതിനൊത്ത കഥയും തിരക്കഥയും ആ ചിത്രത്തിലുണ്ടായിരുന്നു.
2.O ൽ എന്തെങ്കിലും കുറവുണ്ടേൽ അത് കൊള്ളാവുന്ന കഥയുടെ അഭാവം മാത്രമാണ്.

വർദ്ധിച്ച് വരുന്ന ടെലി-ടവറുകളും അവയിലെ ഫ്രീക്വൻസിയുമെല്ലാം കാരണം പക്ഷികളിൽ വരുത്തുന്ന പ്രശ്നങ്ങളും ഇതിന് എതിരെ പൊരുതി തോൽക്കുന്ന ഒരു കഥാപാത്രവും ശേഷം അയാൾ നടത്തുന്ന പ്രതികാരവും
അവയെ തരണം ചെയ്യാനെത്തുന്ന ചിട്ടി റോബോയും ഇവർ തമ്മിലുള്ള കഥയുമായാണ് 2.0 പറയുന്നത്.
രജനികാന്ത്, അക്ഷയ് കുമാർ, എമി ജാക്സൺ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഇവരെ കൂടാതെ കലാഭവൻ ഷാജോണും ഈ ചിത്രത്തിലുണ്ട്. പറയത്തക്ക റോൾ അല്ലെങ്കിലും പ്രകടനം മോശമാക്കിയില്ല.

മലബാറിലെ ഏറ്റവും മികച്ചൊരു തിയേറ്ററിൽ നിന്ന് 3D യിൽ തന്നെയാണ് ഈ ചിത്രം കണ്ടത്. വിഷ്വൽ ട്രീറ്റ് ഒരുക്കിയ സംവിധായകൻ കാഴ്ച്ചയിൽ രണ്ടര മണിക്കൂർ ബോറടിപ്പിച്ചില്ലെങ്കിലും തിയേറ്റർ വിട്ടിറങ്ങുബോൾ അപ്പാടെ മറക്കാവുന്ന അനുഭവമാക്കുന്നു 2.0.
ഓർമ്മയിൽ വെക്കാവുന്ന ഒന്നും തന്നെയില്ലാത്ത എന്തിനോ നന്നായ് തിളപ്പിച്ച സാമ്പാറാണിത്.
ആദ്യത്തേ 10 മിനുറ്റിൽ പ്രതീക്ഷകൾ നൽകി പിന്നീട് സ്ഥിരം ഫോർമാറ്റിൽ ഇന്റർവെൽ എത്തിച്ച് ശരാശരിയ്ക്ക് താഴെ നിൽക്കുന്ന രണ്ടാംപാതിയും ക്ലൈമാക്സും നൽകിയ വെർഷൻ 2 ആകെത്തുകയിൽ പ്രേക്ഷകന് ശരാശരി അനുഭവമാകുന്നു.

പഞ്ചില്ലാത്ത കഥയും പവറില്ലാത്ത ആക്ഷനുമാണ് 2.0 യിലെ യഥാർത്ഥ വില്ലൻ.
പേരിന് വില്ലനായ അക്ഷയ് കുമാർ ക്ലൈമാക്സിൽ കോമാളിയാകുന്നതും ചിട്ടി-നില പ്രണയവും പ്രായം തളർത്തിയ സൂപ്പർ സ്റ്റാറിലെ ഡമ്മി പ്രകടനവും ക്ലൈമാക്സിലെ പ്രാവ് രംഗങ്ങളും ഫീലൊന്നും നൽകാത്ത ഫ്ലാഷ്ബാക്കും തുടങ്ങി പോരായ്മകൾ അങ്ങിനെ നിൽക്കുബോഴും,
പാട്ടുകൾ ഇല്ലാത്തതും വേഗതയുള്ള ആഖ്യാനവും ചിത്രത്തിന്റെ പോസിറ്റീവ് വശമാണ്. കൂടാതെ എഡിറ്റിങും സൗണ്ട് മിക്സിങും ചിത്രത്തെ കാഴ്ചയിൽ മനോഹരമാക്കുന്നു.

സാധാരണ ശങ്കർ ചിത്രങ്ങൾ ദൈർഘ്യമേറിയവയാണ്. എന്നാൽ 2.0 രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കുന്നുണ്ട്. ശങ്കർ ചിത്രങ്ങളിലെ ഫ്ലാഷ്ബാക്ക് സീനുകൾ നൽകുന്ന ഇമോഷൻസും അവ കഥയുമായി ഇഴചേർന്നുനിൽക്കുന്ന സന്ദർഭങ്ങളും ഇവിടെ കാണാനില്ല. ഫ്ലാഷ്ബാക്ക് രംഗങ്ങളെല്ലാം വളരെ ബാലിശമാണ്. VFX വർക്കുകളും 3D കാഴ്ച മികവും ഒരു പരിധിവരെ ചിത്രത്തേ ഇവയിൽ നിന്നെല്ലാം രക്ഷിക്കുന്നുണ്ട്.
ടെക്നിക്കലി സൗണ്ടായ ഈ വെർഷൻ ഒരു തവണ കണ്ടു മറക്കാം. നഷ്ട്ടബോധമില്ലാതെ!

Last worD

ബഡ്ജറ്റ് എത്രയൊക്കെ ഉണ്ടെന്നു പറഞ്ഞാലും 2.0 നേരമ്പോക്കിന് കണ്ടു മറക്കാവുന്ന ശരാശരി ചിത്രം മാത്രമാണ്.
സുഹൃത്തിന്റെ വാക്കുകൾ കടമെടുത്താൽ,
ഈ സിനിമയിൽ ലോജിക്കൽ ആയുള്ള ഓട്ടകൾ അടയ്ക്കണം എങ്കിൽ തൃപ്തി ദേശായിയെ തടയാൻ വന്ന ആളുകൾ എല്ലാവരും കൂടി ആ ഓട്ടയിലേക്ക് ഇറങ്ങി കിടക്കേണ്ടി വരും.

"My Rating :- 2/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

next 》 》Kallachirippu (Tamil Web Series)

No comments: