Thoughts on PARIYERUM PERUMAL
🔹644. "പരിയേറും പെരുമാൾ"
Gnr :- Drama
Lang :- തമിഴ് 2018
Lang :- തമിഴ് 2018
ഇതിനോടകം പലവട്ടം പലരും വാഴ്ത്തിയെഴുതിയ ഈ തമിഴ് ചിത്രം കഴിഞ്ഞദിവസമാണ് കാണാൻ സാധിച്ചത്...
വിക്രംവേദയിലെ വിജയ് സേതുപതിയുടെ അനിയനായ് വേഷമിട്ട കതിർ ആണ് ഈ ചിത്രത്തിൽ നായക വേഷം ചെയ്തത്.
വിക്രംവേദയിലെ വിജയ് സേതുപതിയുടെ അനിയനായ് വേഷമിട്ട കതിർ ആണ് ഈ ചിത്രത്തിൽ നായക വേഷം ചെയ്തത്.
"My Rating :- 5/5"
-Yadu EZr
[ https://www.facebook.com/yaduezr ]
[ https://www.facebook.com/yaduezr ]
പാണ്ടിപ്പടങ്ങൾ എന്നുവിളിച്ചു നടന്നവരെ കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്വാളിറ്റി സിനിമകൾ നൽകുന്ന ഇൻഡസ്ട്രി ഇന്ന് മാറ്റി പറയിപ്പിക്കുകയാണ് കോളിവുഡ്...
തലനരച്ച താരങ്ങൾ രക്ഷക പ്രതികാര മസാലകൾ തിരഞ്ഞുപിടിച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇവയിൽ പെടാതെ പുതിയ വഴി സ്വീകരിക്കുന്ന ഒരു കൂട്ടരുടെ കാഴ്ചപ്പാടുകൾ സമീപകാലത്ത് വിജയം കൈവരിച്ചു വരുന്നു...
ഈ ഊർജ്ജം തന്നെയാകും കൂടുതൽ പരീക്ഷണങ്ങളുമായി തമിഴന്റെ തീയറ്റർ അമ്പരപ്പിക്കുന്നതും.

സ്ഥിരം മസാല ചിത്രങ്ങളിൽനിന്നും രജനീകാന്ത് മാറി ചിന്തിച്ചപ്പോൾ കബാലിയും കാലയും അദ്ദേഹത്തിന് നൽകിയത് വൻ വിജയമായിരുന്നില്ല. എന്നിരുന്നാലും രജനീകാന്തിന്റെ ചുവടുമാറ്റം വലിയൊരു പ്രതീക്ഷ നൽകി... വായുവിൽ കറങ്ങി വില്ലന്മാരെ പറന്നടിക്കുന്ന നായക സങ്കൽപ്പത്തിൽ നിന്നും മണ്ണിൽ കാലുകുത്തി മനുഷ്യനെ പോലെ പെരുമാറുന്ന കഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റം കാഴ്ചപ്പാടുകളിലെ മാറ്റം കൂടി രേഖപ്പെടുത്തുന്നു....
ഇതിൻറെ അവസാന ഉദാഹരണമാണ് പരിയേറും പെരുമാൾ.
ഇതിൻറെ അവസാന ഉദാഹരണമാണ് പരിയേറും പെരുമാൾ.
ജാതി വെറിയും അതുകൊണ്ടുണ്ടാകുന്ന അക്രമങ്ങളും പ്രമേയമാക്കി നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും പരിയേറും പെരുമാൾ വേറിട്ടുനിൽക്കുന്നത് അതിൻറെ ആഖ്യാനം കൊണ്ടാണ്..
തൻറെ നാടിനു വേണ്ടി സംസാരിക്കാൻ വക്കീൽ ജോലി ആവശ്യമാണെന്ന് ബോധ്യപ്പെട്ടത് മുതൽ ജാതിയിൽ താഴ്ന്നവൻ ആയിട്ടും പരിയൻ അത് ശ്രമിച്ചു വിജയിക്കുന്നു. പഠിക്കാൻ കോളേജിലെത്തുന്നു.
എന്നാൽ കുഗ്രാമം വിട്ട് മറ്റൊരു നാട്ടിലെത്തിയ പരിയനെ അവിടെ കാത്തിരുന്നത് മറ്റു പലതുമായിരുന്നു. കാലം നൽകിയ സൗഹൃദം പിന്നീട് പ്രണയം ആയപ്പോൾ അവിടെയും ജാതിപോരുമായ് ഒരു കൂട്ടർ അവർക്കുചുറ്റും എത്തുന്നു. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു.
അതിശക്തമായ തിരക്കഥയിൽ എല്ലാം ഒത്തിണങ്ങിയ അതിഗംഭീര സിനിമയാണിത്.
പ്രകടന മികവും എല്ലാം ഒത്തിണങ്ങിയ അവതരണവും ചിത്രത്തെ കൂടുതൽ അടുപ്പിക്കുമ്പോൾ നമുക്ക് പരിചിതമല്ലാത്ത മറ്റൊരു നാട് നമുക്ക് കൂടി റിലേറ്റ് ചെയ്യാവുന്ന ദൂരത്തിലേക്ക് എത്തുന്നുണ്ട്.
സന്ദർഭത്തിൽ വരുന്ന ഗാനങ്ങൾ എല്ലാം അതിഗംഭീരം എന്നേ പറയാനാകൂ...
സന്ദർഭത്തിൽ വരുന്ന ഗാനങ്ങൾ എല്ലാം അതിഗംഭീരം എന്നേ പറയാനാകൂ...
പരിയന്റെ ഇംഗ്ലീഷ് ഭാഷയും കറുപ്പിയും അച്ഛനും *Dr ആകാനുള്ള ആഗ്രഹവും പ്രണയവും ഉള്ളിലെ തീയുമെല്ലാം അതിസുന്ദരമായ വരച്ചിട്ട ഈ ചിത്രം ഇന്ത്യയിൽ തന്നെ ഈവർഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും.
ഓരോ സിനിമ സ്നേഹിയും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് പരിയേറും പെരുമാൾ.
Last worD
ഒന്നാലോചിച്ചാൽ അമ്പരപ്പിക്കുന്ന സൃഷ്ടികൾ കാണാൻ ഗ്ലോബ് ചുറ്റി കൊറിയയിലേക്കോ ഹോളിവുഡിലേക്കോ ഒന്നും പോകേണ്ട കാര്യമില്ല... കോളിവുഡ് തുടർച്ചയായി അമ്പരപ്പിക്കുന്നുണ്ട്.
ഒന്നാലോചിച്ചാൽ അമ്പരപ്പിക്കുന്ന സൃഷ്ടികൾ കാണാൻ ഗ്ലോബ് ചുറ്റി കൊറിയയിലേക്കോ ഹോളിവുഡിലേക്കോ ഒന്നും പോകേണ്ട കാര്യമില്ല... കോളിവുഡ് തുടർച്ചയായി അമ്പരപ്പിക്കുന്നുണ്ട്.
"My Rating :- 5/5"
[ Blogg Link:- ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
- @YaduEzr
next 》 》 ഒരു കുപ്രbസിദ്ധ പയ്യൻ (Malayalam)

No comments: