Thoughts on ജോസഫ്
🔹643. "ജോസഫ്"
Gnr :- Thriller Drama
Lang :- മലയാളം 2018
Lang :- മലയാളം 2018
മോഹൻലാൽ , മമ്മൂട്ടി, പൃഥ്വിരാജ് ,ജയറാം, കുഞ്ചാക്കോബോബൻ, ആസിഫ് അലി,
ഉണ്ണി മുകുന്ദൻ എന്നിവരെയെല്ലാം നായകന്മാരാക്കി ചിത്രങ്ങളൊരുക്കിയ എം പത്മകുമാർ പക്ഷെ തീയറ്ററിൽ വിജയം രുചിച്ചത് ഒരൊറ്റ തവണ മാത്രം, ശിക്കാർ'.
ഉണ്ണി മുകുന്ദൻ എന്നിവരെയെല്ലാം നായകന്മാരാക്കി ചിത്രങ്ങളൊരുക്കിയ എം പത്മകുമാർ പക്ഷെ തീയറ്ററിൽ വിജയം രുചിച്ചത് ഒരൊറ്റ തവണ മാത്രം, ശിക്കാർ'.
എന്നാൽ പരാജയങ്ങൾ ആയിരുന്നെങ്കിലും വർഗ്ഗവും വാസ്തവവും ജലവും കനലുമെല്ലാം മികച്ച തിരക്കഥ കൊണ്ടും അവതരണം കൊണ്ടും പലരേയും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളാണ്.
രഞ്ജിത്ത് മാതൃകയിലാണ് പത്മകുമാർ ചിത്രങ്ങളും എനിക്ക് അനുഭവപ്പെടാറുള്ളത്.
അതുകൊണ്ടുതന്നെ അഭിനേതാവ് ആരെന്ന് നോക്കാതെ പത്മകുമാറിൽ വിശ്വാസമർപ്പിച്ച് ജോസഫിന് ടിക്കറ്റെടുത്തു...
#ഗംഭീരം
"My Rating :- 4/5"
-Yadu EZr
ജോസഫ് എന്ന Ex പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അതിബുദ്ധിമാനായ ജോസഫ് സർവീസിൽനിന്ന് വിരമിച്ചിട്ടും ഇന്നും പോലീസ് സേനയ്ക്ക് തന്റെതായ സഹകരണങ്ങൾ നടത്തി പോരുന്നു. ഇമോഷണലി എന്നോ മരിച്ച ജോസഫ് തകർന്ന കുടുംബജീവിതവും പെട്ടെന്നുണ്ടായ മകളുടെ മരണവും അയാളെ ഒരുപാട് തളർത്തിയിരിക്കുന്നു...
കൂട്ടുകാരോടൊപ്പം വലിച്ചും കുടിച്ചും കാലം തള്ളിനീക്കുന്ന ജോസഫിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം കൂടി ആയിരുന്നു.
മലയാളത്തിലെ ഇമോഷണൽ ത്രില്ലറുകൾ സ്വീകരിക്കുന്ന കഥപറച്ചിൽ രീതി ഇവിടെയും ആവർത്തിക്കപ്പെടുന്നു.
വേഗത കുറഞ്ഞ ആഖ്യാനത്തിൽ പ്രേക്ഷകനെ കഥാപാത്രങ്ങളുടെ ഇമോഷൻസും ആയി ലയിപ്പിച്ച് ഡീറ്റെയിലിംഗ് നടത്തിക്കൊണ്ടുള്ള രീതി ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.
വേഗത കുറഞ്ഞ ആഖ്യാനത്തിൽ പ്രേക്ഷകനെ കഥാപാത്രങ്ങളുടെ ഇമോഷൻസും ആയി ലയിപ്പിച്ച് ഡീറ്റെയിലിംഗ് നടത്തിക്കൊണ്ടുള്ള രീതി ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.
കാലികപ്രസക്തമായ വിഷയത്തിലേക്ക് കഥ മാറുമ്പോൾ ചടുലത കൈവിട്ട് തിരക്കഥ ആവശ്യപ്പെടുന്ന വേഗത സ്വീകരിച്ച് ജോസഫ് നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്.
ചിത്രത്തോട് ഇഴചേർന്നുനിൽക്കുന്ന പശ്ചാത്തലസംഗീതവും കാതിന് സുഖം നൽകിയ പാട്ടുകളും ഇതിനെല്ലാം മുകളിൽ ജോജ് ജോർജ് എന്ന നടൻറെ അതിഗംഭീര പ്രകടനമികവും ഇവയെല്ലാം ശക്തമായൊരു തിരക്കഥയിലേക്ക് സമന്വയിപ്പിച്ച അവതരണ മികവും ജോസഫിനെ മികച്ചൊരു കാഴ്ചയാക്കിമാറ്റുന്നു.
ചെറിയ പോരായ്മകൾ കണ്ടില്ലെന്ന് നടിക്കാം, മുൻധാരണകൾ ഇല്ലാതെ ടിക്കറ്റ് എടുത്താൽ കൊട്ടകയിൽ നിങ്ങളെ കാത്തിരിക്കുന്നത് മികച്ചൊരു കലാസൃഷ്ടിയാണ്..
നിരാശപ്പെടുത്തില്ല തീർച്ച.
നിരാശപ്പെടുത്തില്ല തീർച്ച.
Last worD
കൂദാശയും ജോസഫും കണ്ടപ്പോൾ എനിക്ക് തോന്നിയൊരു കാര്യം..
മോഹൻലാലും മമ്മൂട്ടിയും ചെയ്യേണ്ടിയിരുന്ന രണ്ട് ചിത്രങ്ങൾ ബാബുരാജും ജോജു ജോർജും ചെയ്ത് പ്രേക്ഷകപ്രീതി സ്വന്തമാക്കുന്നു..
താരകുമാരന്മാരും അവരുടെ വാലുകളും അപ്പോഴും തിരയുകയായിരിക്കും,
കുട്ടനാടൻ ബ്ലോഗിന്റെയും നീരാളിയുടെയും തിരക്കഥകൾ.
കുട്ടനാടൻ ബ്ലോഗിന്റെയും നീരാളിയുടെയും തിരക്കഥകൾ.
"My Rating :- 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക
- @YaduEzr
- @YaduEzr
next 》 》 ഒരു കുപ്രസിദ്ധ പയ്യൻ (Malayalam)

No comments: