1312. ബൃന്ദ
ആർക്കും ആരെയും എന്തും പറയാമെന്ന നിലയിലാണ് ഇന്ന് സോഷ്യൽ മീഡിയ... റീച്ചിനുവേണ്ടി എന്തും ആരോടും ചോദിക്കാം....
കുറച്ചധികം വർഷങ്ങളായി സോഷ്യൽ മീഡിയ വഴി മോഹൻലാൽ അടക്കം പലരേയും കേട്ടാലറയ്ക്കുന്ന തെറിയും വായിൽ തോന്നിയ അസഭ്യവുമൊക്കെ വിളിച്ചുപറഞ്ഞ് ഈ പ്രവണത ജനകീയമാക്കുന്ന അജു അലക്സ് എന്ന ചെകുത്താൻ പ്രൊഫൈലിന്‍റെ ഉടമയെ നടൻ സിദ്ദിഖിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു....
🫡സമീപകാലത്ത് മനസ്സിന് കുളിരു തോന്നിയ വാർത്തകളിലൊന്ന്...
🔹1312. ബൃന്ദ
Gnr. :- Thriller
Lang. :- തെലുഗു
മുക്കാൽ മണിക്കൂർ ദൈർഘ്യത്തിലുള്ള 8 എപ്പിസോഡുകളിലായ് തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സോണി ലീവിൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ വെബ് സീരീസ് ആണ് ബൃന്ദ...
അധികമാരോടും സംസാരിക്കാത്ത മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ബൃന്ദ എന്ന സബ് ഇൻസ്പെക്ടർ കുട്ടിക്കാലത്ത് നേരിട്ട ഒരുപാട് പ്രശ്നങ്ങളുടെ ട്രോമയിലാണ് അവർ ഇന്നും ജീവിക്കുന്നത്...
അങ്ങനെയിരിക്കെ ഡ്രെയിനേജിൽ നിന്ന് ഒരു അഴുകിയ ബോഡി കണ്ടുകിട്ടുകയും ബൃന്ദ അത് ഒറ്റനോട്ടത്തിൽ കൊലപാതകമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് അതിൻറെ ഇൻവെസ്റ്റിഗേഷൻ ടീമിൽ അംഗമാവുകയും തുടർന്നുള്ള കാര്യങ്ങളുമാണ് സീരീസ് പറയുന്നത്....
അന്ധവിശ്വാസങ്ങളും അതു പല രീതിയിൽ മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന സീരീസ് തൃഷ, ഇന്ദ്രജിത്ത്, രവീന്ദ്ര വിജയ് എന്നിവരുടെ നല്ല പെർഫോമൻസുകൾ കൊണ്ട് ഒറ്റ ഇരുപ്പിന് 8 എപ്പിസോഡുകളും കണ്ടു തീർക്കാൻ സാധിക്കും...
ഒരു ഇൻവെസ്റ്റിഗേഷൻ വെബ് സീരീസ് എന്ന് പറയുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന സകല ക്ലീഷേകളും ക്യാരക്ടർ ആർക്കിലും കഥയിലും ആദ്യാവസാനം കാണാൻ സാധിക്കുന്ന ബൃന്ദ, അമേച്വർ പെർഫോമൻസുകളും പ്രെഡിക്റ്റബിൾ കഥാഗതിയും മേക്കിങിലെ ഒരു ലോ ബഡ്ജറ്റ് തോന്നിപ്പിക്കലും കൊണ്ട് ത്രില്ലർ എന്ന ജോണറിനോട് നീതിപുലർത്താൻ സാധിക്കാതെ പോകുന്നുണ്ട്.
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - ലെവൽ ക്രോസ്സ്
No comments: