Search This Blog

1313. അഡിയോസ് അമിഗോ

🔹 അഡിയോസ് അമിഗോ

Gnr.      :- Drama 
Lang.   :- മലയാളം
തീർത്തും അപരിചിതരായ രണ്ടുപേരുടെ സൗഹൃദവും യാത്രയും വലിയ അന്തരമുള്ള ജീവിതവുമാണ് സുരാജ് , ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ നിർമ്മിച്ച് നഹാസ് നാസർ സംവിധാനം ചെയ്ത അഡിയോസ് അമിഗോ എന്ന ചിത്രം പറയുന്നത്.

തൻറെ അമ്മയുടെ ആശുപത്രി ചിലവിനായി കൂട്ടുകാരനോട് കടം ചോദിച്ച് ആ കാശ് വാങ്ങാൻ വൈറ്റില ഹബ്ബിൽ കാത്തിരിക്കുന്ന സുരാജിന്റെ കഥാപാത്രവും, മദ്യപിച്ച് നേരമ്പോക്കിന് നാട് ചുറ്റുന്ന കോടീശ്വരനായ ആസിഫലിയുടെ കഥാപാത്രവും ഒരു പോയിന്റിൽ സുഹൃത്തുക്കളാകുന്നതും തുടർന്നുള്ള ഇരുവരുടേയും യാത്രയുമാണ് സിനിമ.

രണ്ടുപേരുടെയും ഗംഭീര പെർഫോമൻസ് സിനിമയുടെ എടുത്തു പറയേണ്ട ക്വാളിറ്റിയാണ്, അതിൽ തന്നെ പേഴ്സണലി ആസിഫ് അലി തനിക്ക് സേഫ് സോൺ അല്ലാത്തൊരു കഥാപാത്രത്തെ പടത്തിലൂടെ നീളം ഗംഭീരമാക്കിയിട്ടുണ്ട്. പുള്ളിക്കാരന്റെ അവസാനം വന്ന മൂന്ന് സിനിമകളിലെ കഥാപാത്രവും പെർഫോമൻസുകളും മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്.... 

ഇതുകൂടാതെ അധികമങ്ങനെ ബോറടിപ്പിക്കാതെ ഒരുപാട് ഇൻസിഡന്റുകളും കൊള്ളാവുന്ന ഡയലോഗുകളും ഒക്കെയായി ചിത്രം ആദ്യവസാനം പറഞ്ഞു നിർത്തുന്നുമുണ്ട്.

സിനിമയുടെ പോരായ്മയിലേക്ക് വരുമ്പോൾ രണ്ടര മണിക്കൂറിനടുത്ത് വരുന്ന ദൈർഘ്യമാണ് ആദ്യം പറയേണ്ടത്... 
അതിൽ തന്നെ പടം തുടങ്ങി വൈറ്റില ഹബ്ബിൽ നിന്നും ക്യാമറ ചലിക്കാൻ അരമണിക്കൂറിനടുത്ത് സമയമെടുക്കേണ്ടി വരുന്നുണ്ട്.... 

കൂടാതെ നായികയായി എത്തിയ അനഘയുടേയും , ഷൈൻ ടോം ചാക്കോ, അൽത്താഫ് എന്നിവരുടേയുമൊക്കെ പെർഫോമൻസ് പേഴ്സണലി നല്ല കല്ല് കടിയായിരുന്നു.

എടുത്തു പറയേണ്ട മറ്റൊരു നെഗറ്റീവ് ക്ലൈമാക്സാണ്... പടം ഒരു മുക്കാൽ ഭാഗമാകുമ്പോഴേക്കും ക്ലൈമാക്സിലെ സെയിം ഇൻസിഡന്റ് കഥയിൽ നടക്കുന്നുണ്ട്... എന്നാൽ വീണ്ടുമത് റിപ്പീറ്റഡായി വരുമ്പോൾ തീരാൻ പോകുന്ന പടത്തിനോട് പ്രത്യേകിച്ച് ഒരു ഇമോഷനും വർക്കാകാതെ ഫ്ലാറ്റ് ആയി പോകുന്നുണ്ട്.

ഒരു ശരാശരിയോ അല്ലെങ്കിൽ അതിനു മുകളിലോ ആയി പ്രേക്ഷകനനുഭവപ്പെടുത്തുന്ന ചെറുതായി ചിരിപ്പിക്കുന്ന തരക്കേടില്ലാത്ത ഒരു സിനിമയാണ് അടിയോസ് അമിഗോ. തിയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്നില്ലെങ്കിലും സമീപ ആഴ്ചകളിലെ നല്ല സിനിമകൾക്ക് അനുഭവപ്പെടുന്ന ദാരിദ്ര്യം കൊള്ളാവുന്ന ഒരു കാഴ്ചയ്ക്ക് കാലാവസ്ഥയാകുന്നുണ്ടെങ്കിൽ 'അഡിയോസ് അമിഗോ' ടിക്കറ്റെടുക്കാം.

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - ലെവൽ ക്രോസ്

No comments: