Search This Blog

1314. ലെവൽ ക്രോസ്സ്

🔹1313. ലെവൽ ക്രോസ്സ്

Gnr.      :- Psychological Thriller 
Lang.   :- മലയാളം
മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകൻ ജിത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന അർഫാസ് അയ്യൂബ് ആദ്യമായി സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ലെവൽ ക്രോസ്...

ആസിഫ് അലി ,അമല പോൾ, ഷറഫുദ്ദീൻ എന്നിവർ കഥാപാത്രങ്ങളായ ഈ ചിത്രം റിലീസിന് മുൻപ് പുറത്തുവിട്ട ട്രെയിലറും പാട്ടുകളുമൊക്കെ ഒരു സ്ലോ പേസ്ഡ് അവാർഡ് പടം എന്ന തോന്നലാണ് എന്നിലുണ്ടാക്കിയിരുന്നത്... റിലീസിന് ശേഷം കേട്ട മികച്ച അഭിപ്രായങ്ങൾ കൊണ്ട് ടിക്കറ്റെടുത്ത ചിത്രം എന്നിലെ സിനിമപ്രേമിയെ എത്രത്തോളം തൃപ്തിപ്പെടുത്തി എന്ന് നോക്കാം....

മരുഭൂമി പോലെ ഒറ്റപ്പെട്ടൊരു പ്രദേശം, അവിടെയുള്ള ഒരു റെയിൽവേ ലെവൽ ക്രോസ്... അവിടുത്തെ ജീവനക്കാരൻ രഘു,  ഇതാണ് സിനിമയുടെ കഥാപശ്ചാത്തലം...
തീർത്തും ഒറ്റപ്പെട്ട ആ സ്ഥലത്ത് ഏകനായി ജീവിക്കുന്ന രഘുവിന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ എത്തുകയാണ്. തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

ആസിഫ് അലിയുടെ ഗംഭീര പെർഫോമൻസ് ആണ് ലെവൽ ക്രോസ് എന്ന സിനിമ മുന്നോട്ട് വെക്കുന്നത്... സിനിമയുടെ ഏറ്റവും പോസിറ്റീവായ ഘടകവും ഇതുതന്നെയാണ്. കൂടാതെ കഥയാവശ്യപ്പെടുന്ന വിഷ്വലും രണ്ടാം പകുതിയിൽ വർക്കാവുന്നതും അല്ലാത്തതുമായ ഒരുപറ്റം ട്വിസ്റ്റുകളും നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും മേക്കപ്പും ആർട്ടും കഥയാവശ്യപ്പെടുന്ന വേഗതയും ചേർന്ന് ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്നുണ്ട്...

എന്നാൽ, പ്രൊഡിക്റ്റബിളാകുന്ന കഥാഗതിയും മറ്റ് അഭിനേതാക്കളുടെ ശരാശരിയും അതിനു താഴേയും നിൽക്കുന്ന പെർഫോമൻസുകളും സിനിമയ്ക്ക് വില്ലനാകുന്നു... ഒരുവട്ടം ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമ എന്നതിലുപരി മികവിന്റെ കോളം വെറുതെയാകുന്ന കാഴ്ച കൂടിയാണ് ലെവൽ ക്രോസ്.

സിനിമ ആവശ്യപ്പെടുന്ന പ്രേക്ഷകരെയും അർഹിക്കുന്ന റീച്ചും ഒരു പരിധിവരെ സിനിമയ്ക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്, ഇത്തരം സിനിമകൾ തിയറ്ററിലെ വലിയ വിജയം മുന്നിൽകണ്ട് നിർമ്മിക്കപ്പെടുന്നവയല്ല... ഓൺലൈൻ സ്ട്രീമിന് ശേഷം കൂടുതൽ പ്രേക്ഷകരിലേക്ക് ആസിഫിന്റെ പെർഫോമൻസും സിനിമയുമെത്തും... 

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - സ്റ്റാലിൻ

No comments: