Search This Blog

1315. സ്റ്റാലിൻ

🔹1315. സ്റ്റാലിൻ

Gnr.      :- Action Drama 
Lang.   :- തെലുഗു
ഗജനിയുടെ വമ്പൻ വിജയത്തിന് ശേഷം AR മുരുകദോസ് സംവിധാനം ചെയ്ത് 2006ൽ തീയറ്ററുകളിൽ എത്തിയ ചിരഞ്ജീവി ചിത്രമാണ് സ്റ്റാലിൻ...

ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയെടുക്കുമ്പോൾ ഭൂരിഭാഗം പേരും പരാമർശിക്കുന്ന പേരു കൂടിയാണ് സ്റ്റാലിൻ... സമീപകാല കരിയറിൽ ചിരഞ്ജീവി ഒരു ട്രോൾ മെറ്റീരിയലും കോമഡി പീസുമാണ്...  എന്നാൽ തെലുങ്കിലെ ഒരുകാലത്തെ പുലിയുടെ ആയ കാലത്തെ ബംബർഹിറ്റ് കണ്ടു നോക്കാം എന്ന ചിന്തയിലാണ് സ്റ്റാലിൻ കാണാൻ തീരുമാനിച്ചത്...

ഇന്ത്യൻ ആർമിയിലെ മേജർ സ്റ്റാലിൻ ഇപ്പോൾ ജോലിയെല്ലാം രാജിവെച്ച് ആളുകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ജീവിക്കുന്ന വ്യക്തിയാണ്..
 ഒരാൾ മൂന്നു പേരെ സഹായിക്കുക, സഹായം കിട്ടുന്നവർ അതേപോലെ മൂന്നുപേരെ വീണ്ടും സഹായിക്കുക... ഇങ്ങനെ അത് വലിയൊരു ക്യാംപെയിനായ് സമൂഹവും ചുറ്റുപാടും ഒരുപാട് മെച്ചപ്പെടട്ടെ എന്ന ചിന്തയാണ് അയാളെ മുന്നോട്ട് കൊണ്ടുപോകുന്നത്.... 

ഈ കഥയിലേക്ക് ആ കാലത്തെ മസാല ടെംബ്ലേറ്റിലെ നായികയും കുടുംബവും കൂട്ടുകാരും വില്ലനും തുടക്കവും പാട്ടും ക്ലൈമാക്സും തുടങ്ങി സകല ചേരുവകളും മെഗാസ്റ്റാറിന്റെ താരപരിവേഷത്തിൽ പൊതിഞ്ഞു പറഞ്ഞിട്ടുണ്ട്... 

ചിരഞ്ജീവിയോടോ അല്ലെങ്കിൽ ആ ഭാഷാ സിനിമകളിലെ അഭിനേതാക്കളോടോ അന്ധമായ ആരാധന ഇല്ലാത്തതുകൊണ്ടുതന്നെ ചിരഞ്ജീവിയെ ഒരാക്ടറായ് കണ്ട് പുള്ളിയുടെ പെർഫോമൻസിനെ പേഴ്സണലി വിലയിരുത്തുമ്പോൾ എനിക്ക് നല്ല ഓവറായാണ് ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളത് , സ്റ്റാലിനും മറിച്ചൊരഭിപ്രായം നൽകുന്നില്ല... തൃഷയും ശാരദയും സുനിലും നല്ല എ ക്ലാസ് വെറുപ്പീരായിരുന്നു.

പാട്ടുകളും പശ്ചാത്തല സംഗീതവും ഈ ജോണർ സിനിമയ്ക്ക് പൂർണ്ണമായും യോജിച്ചത് തന്നെയാണ്... വർഷങ്ങൾക്കു ശേഷം ഇന്ന് ഈ സിനിമ കണ്ടു തീർക്കുമ്പോൾ പടത്തിലെ ഏക പോസിറ്റീവായി അനുഭവപ്പെടുത്തുന്നതും മണിശർമ്മയുടെ മ്യൂസിക് ഡിപ്പാർട്ട്മെൻ്റാണ്.   

തെലുങ്കിലെ ബംബർഹിറ്റാണ് സ്റ്റാലിൻ... പത്തുപതിനെട്ട് വർഷം മുൻപിറങ്ങിയ ഒരു പടമെന്ന പരിഗണനയിൽ തന്നെയാണ് കണ്ടുതീർത്തിട്ടുള്ളത്.. അതുകൊണ്ടുതന്നെ,
ആ ഭാഷ സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്കും കാണാൻ ആഗ്രഹിക്കുന്നവർക്കും ഒരുവട്ടം സ്റ്റാലിൻ കണ്ടു നോക്കാം.

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - Yolo

No comments: