1316. മണിച്ചിത്രത്താഴ്
🔹മണിച്ചിത്രത്താഴ്
Gnr. :- Psychological Horror
Lang. :- മലയാളം
ശബ്ദരേഖ മുതൽ യൂട്യൂബിലെ റീമാസ്റ്റേർഡ് വേർഷൻ വരെയുള്ള അതാത്കാലത്തെ എല്ലാ മാധ്യമങ്ങളിലൂടെയും കണ്ടമ്പരപ്പെട്ടൊരു സിനിമ....
മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് തിയേറ്ററിലെത്തിയ ഓരോ സീനും അത്രമേലാഴത്തിൽ മനസ്സിലുള്ള, എന്നെക്കാൾ പ്രായമുള്ള ആ സിനിമ അതിൻറെ ലഭ്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ കാണാൻ ഒരവസരം ലഭിച്ചു....
യഥാർത്ഥത്തിൽ ' ആദ്യമായാണ് മണിച്ചിത്രത്താഴ് അതിൻറെ പൂർണ്ണതയിൽ കണ്ടത് ' എന്ന് പറയാം... Thanks Matinee Now, For the incredible Audio-Visual experience and for bringing back the cult classic theatre experience with the re-release....
ശബ്ദം കൊണ്ടും വിഷ്വല് കൊണ്ടും പെർഫോമൻസ് കൊണ്ടും എഴുത്തുകൊണ്ടും ഗാനങ്ങളും ആർട്ടും മേക്കിങ്ങും മുതലിങ്ങോട്ട് സകല മേഖലയും അമ്പരപ്പിക്കുന്ന മോഹിപ്പിക്കുന്ന കാലത്തെ അതിജീവിച്ച് അങ്ങേയറ്റം ആസ്വദിപ്പിക്കുന്ന മലയാളത്തിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന ക്ലാസിക്കുകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്... അതുകൊണ്ട് പേരെടുത്ത് പരാമർശിച്ച് അഭിപ്രായം പറയുന്നില്ല...
മാടംപള്ളിയും അവിടുത്തെ താഴിട്ട് പൂട്ടിയ തെക്കിനിയും അവിടരങ്ങേറുന്ന ഓരോ സംഭവങ്ങളും മലയാള സിനിമയുടെ നാഴികക്കല്ലുകളിലൊന്നാണ്... ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ്. So, Must revisit this masterpiece .
MY RATING : 5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-Yadu EZr
NEXT - വാഴ
No comments: