Search This Blog

പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി

ആരെല്ലാം ജയിലിൽ കിടന്നിട്ടുണ്ട്

എന്തു പരാതി

ആരേലും ഒരു പേപ്പറിൽ എന്തെങ്കിലും എഴുതി കൊടുത്താൽ അത് പരാതിയാക്കുന്ന കാലമാണ്

ഹി ഹി ഹി

അവിടെയൊക്കെ ഇങ്ങനെയല്ലേ... എന്ന ഇവിടെയും ഇങ്ങനെയൊക്കെ തന്നെയായിരിക്കും

നൈഷ്👌👏🔥
' എ എം എം എ ' എന്നത് ഒരു വിഭാഗം ജോലിയിലേർപ്പെടുന്ന കുറച്ചാളുകളുടെ ഒരു കൂട്ടായ്മയാണ് ഒരു ക്ലബ് ഒക്കെ പോലെ..... വലിയ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകളോ സമൂഹത്തിനെ മാറ്റിമറിക്കുന്ന ചിന്താഗതികളോ പ്രതീക്ഷിക്കാതെ അതിനെ ഒരു എന്റർടൈൻമെന്റ് കൂട്ടായ്മ മാത്രമായ് കാണേണ്ടതുമാണ്....

പ്രമുഖ നടിയുടെ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോൾ, അന്നുയർന്നു കേട്ട വലിയ പരാതികളിൽ ഒന്നാണ് കുറ്റാരോപിതനെ അമ്മ സംരക്ഷിക്കുകയാണോ? എന്തുകൊണ്ട് അയാളെ സംഘടനയിൽ നിന്നും പുറത്താക്കുന്നില്ല എന്നത്....

(അന്നത് ആരോപിച്ച പ്രധാനികളിൽ പലരും കുറ്റാരോപിതൻ പ്രതിയല്ല ചേർത്തുനിർത്തേണ്ടവൻ ആണെന്ന സന്ദേശമാണ് സമൂഹത്തിനിന്ന് നൽകുന്നത്... )

- പിന്നീട് ദിലീപിനെ അമ്മ പുറത്താക്കുകയും ശേഷം ഇത്തരം പീഡന / ബലാത്സംഗ / സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകളിൽ പെട്ട അലൻസിയർ, വിനായകൻ, മുകേഷ്, കമൽ എന്നിങ്ങനെ വരുന്ന ഒരു വിഭാഗം ആളുകളെ യാതൊരുവിധ ബഹള കോലാഹലങ്ങളും ഇല്ലാതെ ജനം ഏറ്റെടുക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്...    

ഇന്നെത്തി നിൽക്കുമ്പോൾ, ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെട്ട വലിയ പേരുകളിൽ ഒന്നാണ് മുകേഷ്... ധാർമികമായി പുള്ളി ഇപ്പോൾ അനുഭവിച്ചുവരുന്ന കസേരയുടെ കനം മാറ്റിവെച്ച് കേസിനെ നേരിടേണ്ടതാണ്... കാരണം ഒരു സ്ത്രീ അവളുടെ ഊഹാപോഹം പറഞ്ഞതല്ല മുകേഷ് എന്ന പേര് എടുത്തു തന്നെ ആരോപിച്ചതാണ്... അത് വാലിഡ് അല്ലെങ്കിൽ പിന്നെ എന്താണ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഉദ്ദേശിച്ചത്?

രഞ്ജിത്തിനും ദിലീപിനും രാജിവെക്കലും പുറത്താക്കലും ഒക്കെ അനിവാര്യമാണെങ്കിൽ മുകേഷിന് അതെന്തുകൊണ്ടായിക്കൂടാ? 

ഇനിയിപ്പോൾ കുറ്റം കോടതിയിൽ തെളിഞ്ഞിട്ടാണ് രാജിയെങ്കിൽ അടുത്തൊരു 20 വർഷത്തിനുള്ളിൽ ഇതിനൊരു തീർപ്പുണ്ടാകുമെന്ന് ഏതു നിഷ്കളങ്ക ഹൃദയമാണ് ധരിച്ചുവെച്ചിട്ടുള്ളത് ആവ്വോ....

@YaduEZr

No comments: