Search This Blog

1317. കിഷ്കിന്ധാ കാണ്ഡം

🔹. കിഷ്കിന്ധാ കാണ്ഡം

Gnr.      :- Mystery Thriller 
Lang.   :- മലയാളം

കക്ഷി അമ്മിണിപ്പിള്ള എന്ന നല്ല സിനിമയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്തൻ രണ്ടാമതൊരിക്കൽ കൂടി സംവിധായക കുപ്പായമിട്ട കിഷ്കിന്ധാകാണ്ഡം എന്ന സിനിമ കണ്ടു....

റിസർവ് ഫോറസ്റ്റിനടുത്തുള്ള ഏക്കർ കണക്കിന് പറമ്പും അവിടുത്തെ ഒരു വീടുമാണ് കഥാപാശ്ചാത്തലം...
Ex. Military അപ്പു പിള്ളയുടെ ആ വീട്ടിലരങ്ങേറുന്ന കുറച്ച് സംഭവങ്ങളിലൂടെ പറയുന്ന സിനിമ ബാക്കി വായിക്കാതെ തിയേറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കുക...

അപ്പു പിള്ളയുടെ പേരിൽ ലൈസൻസുള്ള തോക്ക് നഷ്ടപ്പെടുകയും അതിൻറെ അന്വേഷണവും പിള്ളയുടെ മകൻറെ രണ്ടാം ഭാര്യ മനസ്സിലാക്കുന്ന സത്യങ്ങളും അതിലൂടെ ചുരുളഴിയുന്ന ആ വീടിൻറെ ഒരു ഡാർക്ക് പാസ്റ്റുമാണ് കിഷ്കിന്ധാകാണ്ഡം എന്ന ഈ ചിത്രം പ്രേക്ഷകനു മുന്നിലേക്ക് വെക്കുന്നത്.

ബാഹുൽ രമേശ് എഴുതി ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ , ജഗദീഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്...

ഒറ്റവാക്കിൽ 'അതിമനോഹരമായൊരു' സിനിമ എന്ന് പറയാവുന്ന,
 സകല മേഖലയും മികവ് കാണിക്കുന്ന, 
 പെർഫോമൻസുകൾ കൊണ്ട് അതിനെ അതിലും മനോഹരമാക്കുന്ന സമീപകാലത്തെ എന്നല്ല മലയാള സിനിമ ചരിത്രത്തിലെ തന്നെ ഈ ഴോണറിന്റെ ഏറ്റവും മികച്ച ഔട്ട്പുട്ടാണ് കിഷ്കിന്ധാ കാണ്ഡം.

ഒരുപാട് ലെയറുകളുള്ള ക്യാരക്ടറിസേഷനുകളും അവയിലെ പെർഫോമൻസുകളും കൊണ്ട് വിജയരാഘവനും ആസിഫ് അലിയും സിനിമയിലൂടെനീളം ഞെട്ടിക്കുകയാണ്. അത്ര ഗംഭീരമാണ് ഇരുവരും... 

വിജയരാഘവൻ്റെ അപ്പു പിള്ള എന്ന കഥാപാത്രത്തെ പുള്ളിയുടെ കരിയറിലെ ഒരു നാഴിക കല്ലായി തന്നെ അടയാളപ്പെടുത്താം... എന്തൊരു മനോഹരമാണത്...

 ഈ വർഷം വന്ന ആസിഫ് സിനിമകളെല്ലാം തന്നെ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയവയാണ്... ഒരിരുത്തം വന്ന അഭിനേതാവിന്റെ എല്ലാം മിടുക്കും അതിലൂടെനീളമുണ്ട്....
നടപ്പിലും നടിപ്പിലും തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾക്കൊപ്പം
 ആസിഫിലെ അഭിനേതാവിന്റെ ആരാധകനാക്കാൻ ഈ പെർഫോമൻസുകൾ കൊണ്ട് സാധിക്കുന്നുമുണ്ട്... 

വേഗത കുറഞ്ഞ ആഖ്യാനമാണ്, പതിയെ കഥ പറഞ്ഞ് കഥാപാത്രങ്ങളെ നമുക്ക് ചുറ്റിലുമുള്ള ഒരാളാക്കി മാറ്റി അവരുടെ വേദന നമ്മുടേത് കൂടിയാക്കി ആദ്യവസാനം സിനിമ മുന്നോട്ടുപോകുമ്പോൾ എവിടെയും കണ്ണെടുക്കാൻ സാധിക്കാത്ത വിധം സിനിമ ഹുക്ക് ചെയ്യുന്നുണ്ട്...
 Thanks to team കിഷ്കിന്ധാ കാണ്ഡം for an incredible movie experience!

MY RATING : 5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-Yadu EZr 

NEXT - ARM

No comments: