Search This Blog

ഒരു "വർഷങ്ങൾക്കുശേഷം❌ഡാർക്ക്" ക്രോസ്ഓവർ

വർഷങ്ങൾക്കു മുൻപ് ഒരുപാട് സ്വപ്നങ്ങളുമായി രണ്ടു കൂട്ടുകാർ ഒരു നഗരത്തിലേക്ക് വരുന്നു...
മുരളിയും വേണുവും.
അതിലൊരാൾ വിജയിച്ച് വിജയിച്ച് വലിയ നിലയിലാകുന്നു...
മറ്റവൻ തകർന്നു തകർന്നു പടുകുഴിയിലുമാകുന്നു.
ഇനിയാണ് കഥ,
പടുക്കുഴിയിൽ ആയവൻ നാടുവിടുന്നു, അവൻ യാത്രയെ' പ്രണയിച്ചവനായതുകൊണ്ട് ജർമ്മനിയിലെ വിണ്ടൻ എന്നൊരു ചെറിയ പട്ടണത്തിലാണ് എത്തിയത്. ഉൾറിച്ചും ജോനസും മാർത്തയുമൊക്കെ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന വിണ്ടൻ...ഏതൊ ഒരു ഗതികെട്ട നേരത്ത് ന്യാപകം പാടികൊണ്ടിരിക്കെ ഇതുകേട്ട് വന്ന നോഹ അവൻറെ ന്യാപകത്തിൽ ആകൃഷ്ടനാവുകയും വിണ്ടനിലെ ഒരു ഗുഹയിലേക്ക് വഴി കാണിക്കുകയും ചെയ്യുന്നു....
യാത്രയെ പ്രണയിച്ചവനാണല്ലോ നമ്മുടെ നായകൻ, ന്യാപകം പാടി ഗുഹയിലെത്തിയതും പിന്നെ മൊത്തം ബ്ലാക്ക്ഔട്ടാ... 
ബോധം വന്നപ്പോഴാണവന് മനസ്സിലായത് ടൈം ട്രാവൽ ചെയ്തു കുറച്ചു കൊല്ലം മുന്നോട്ടാണ് എത്തിയതെന്ന്... അതും  ഇന്ത്യയിലെ ഏതോ ഒരു ഹുദാവിൽ... 
അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നിടെയാണ് വിനീതിന്റെ 'വർഷങ്ങൾക്കുശേഷം' എന്നൊരു സിനിമ പുള്ളി കാണുന്നത്... 
  
കണ്ടു തീർത്തതും തലശ്ശേരിയിലെ ശ്രീനിവാസന്റെ ലാൻഡ് ലൈനിലേക്ക് നേരിട്ട് വിളിച്ചഭിപ്രായം പറയുന്ന രംഗമാണ് താഴെയുള്ള ചിത്രത്തിലുള്ളത്.
(Varshangalkku shesham❌Dark ) crossover

1 comment: