Search This Blog

1298. ഗോളം

🔹1298. ഗോളം

Gnr.      :- Thriller
Lang.   :- മലയാളം
Author :- Yadu EZr
ഈയിടെ മലയാളത്തിൽ കണ്ട ഏറ്റവും മികച്ച മിസ്റ്ററി ത്രില്ലറാണ് ഗോളം... എന്നിലെ പ്രേക്ഷകനെ പരിപൂർണതയിൽ തൃപ്തിപ്പെടുത്തിയ എൻറെ സ്വബോധത്തെ ചോദ്യം ചെയ്യാത്ത, 
എന്നിലെ നിരൂപകനെ കാഴ്ചയ്ക്കപ്പുറവും ഇരുത്തിചിന്തിപ്പിച്ച് മികവോർമ്മയിലെത്തിപ്പിച്ച സകല മേഖലയും മികവ് പുലർത്തിയൊരു സിനിമ....

ഈ സിനിമ തിയേറ്ററിൽ തന്നെ പ്രേക്ഷകർ സ്വീകരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്... 
അതിൽ ഒരു കാരണം ഇതൊരു മികച്ച സിനിമയാണ് എന്നാതാണെങ്കിൽ മറ്റൊരു കാരണം ഇതിൽ വർക്ക് ചെയ്തവരെല്ലാം തന്നെ അവരുടെ കഷ്ടപ്പാടിന്റെ വില പ്രേക്ഷകരുടെ കൈയ്യടികൾ കൊണ്ടുതന്നെ നേടണമെന്നതാണ് ....

എൻറെ അഭിപ്രായങ്ങളെ മാനിക്കുന്ന പ്രേക്ഷകരുണ്ടെങ്കിൽ, മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ സിനിമകൾ കാണാനാഗ്രഹിക്കുന്ന സിനിമാസ്വാദകരുണ്ടെങ്കിൽ സംജാദ് എന്ന നവാഗത സംവിധായകൻറെ 'ഗോളം' എന്ന സിനിമ എന്നെ വിശ്വസിച്ചു ടിക്കറ്റെടുക്കാം.... 
( ഇത്രയും വായിച്ചിട്ടും ടിക്കറ്റ് എടുക്കാൻ കാശില്ലാത്ത പടം കാണാൻ ആഗ്രഹമുള്ളവർ പേഴ്സണൽ മെസ്സേജ് ചെയ്തോളൂ... എന്നാൽ പറ്റുന്നവർക്ക് ഞാൻ ടിക്കറ്റെടുത്തു തരാം ).

സിനിമയുടെ അഭിപ്രായത്തിലേക്ക് വരുമ്പോൾ....

കൊച്ചിയിലെ ഒരു ഐടി ബേസ്ഡ് കോർപ്പറേറ്റ് കമ്പനിയാണ് കഥാപശ്ചാത്തലം... V-Tech എന്ന ആ കമ്പനിയുടെ MD ഐസക് ജോൺ പുള്ളിയുടെ ഓഫീസ് ടോയ്ലറ്റിൽ മരണപ്പെട്ടു കിടക്കുന്നു..... 
ഒരു സാധാരണ മരണത്തിലെ അസാധാരണത്വം തേടിയുള്ള ഒരു പോലീസുകാരന്റെ യാത്രയാണ് സിനിമയുടെ തുടക്കമെങ്കിൽ അതിനെ അവതരണ പ്രകടന മികവുകൊണ്ട് ലിഫ്റ്റ് ചെയ്ത് ഒരു യൂണീക് എക്സ്പീരിയൻസാക്കി കാഴ്ചയ്ക്കപ്പുറവും മനം തൊടുന്നൊരു സൃഷ്ടിയാക്കിമാറ്റാൻ ടീം ഗോളത്തിന് സാധിച്ചിട്ടുണ്ട്.

മൈക്ക് , ഖൽബ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സഞ്ജീവിന്റെ നായക കഥാപാത്രമാണ് ഈ സിനിമയ്ക്ക് യാതൊരു പ്രതീക്ഷയും കൊടുക്കാതിരിക്കാനുള്ള പ്രധാന കാരണം... എന്നാൽ ആദ്യ സീൻ മുതൽ അവസാനം വരെ ASP സന്ദീപ്കൃഷ്ണ എന്ന ബുദ്ധിമാനായ ചെറുപ്പക്കാരനായ പോലീസുകാരനെ പുള്ളി നല്ല വൃത്തിക്ക് ചെയ്തു വച്ചിട്ടുണ്ട്... രഞ്ജിത്തിനെ കൂടാതെ ദിലീഷ് പോത്തൻ, സണ്ണി വെയിൻ, സിദ്ദിഖ്, ചിന്നു ചാന്ദിനി എന്നിവരുടെ പെർഫോമൻസുകളും സമീപകാല സിനിമകളിൽ നിന്നും മാറി പ്രകടനം കൊണ്ട് ഒരു പുതുമ കാഴ്ചയിൽ ഉടനീളം നൽകുന്നുണ്ട്. 

വിഷ്വലി സംവിധായകൻ ഒളിപ്പിച്ചുവെച്ച കുറച്ചധികം ബ്രില്യന്റ് ഡീറ്റൈലിംഗ്സ്, ഇന്റർവെൽ രംഗങ്ങളിലെ ആ ഒരു മിസ്റ്ററിമൂഡ് , നല്ല ഭംഗിയായി പറഞ്ഞവസാനിപ്പിച്ച ടെയ്ൽ എന്റ്, സിനിമയുടെ കോർ തീം , സൗണ്ട് വിഷ്വൽ ക്വാളിറ്റി, എടുത്തുമാറ്റാൻ ഒരു അണുവിട രംഗമില്ലാത്ത പക്കാ കട്ട്സ്, എൻഗേജിംഗ് ആഖ്യാനം ... എന്നിങ്ങനെ ഗോളം എന്ന സിനിമ മേന്മയുടെ കോളം നിറഞ്ഞുനിൽക്കുന്ന പടമാണ്.

പ്രവീൺ വിശ്വനാഥ്, സാംജദ് എന്നിവർ ചേർന്ന് എഴുതി സാംജദ് തന്നെ സംവിധാനം ചെയ്ത ഈ സിനിമ ക്വാളിറ്റിയുള്ള ഒരുപറ്റം സിനിമകൾ മലയാളത്തിന് നൽകാൻ കെൽപ്പുള്ള കുറച്ചധികം കലാകാരന്മാരെ മുന്നോട്ടുവെയ്ക്കുന്നുണ്ട്... അവരെല്ലാം തന്നെ ഗോളത്തിനു വേണ്ടി നൽകിയ ആത്മാർത്ഥമായ സമീപനം സ്ക്രീനിൽ കാണാൻ സാധിക്കുന്നുമുണ്ട്....

പ്രതീക്ഷിക്കാതെ നല്ലൊരു സിനിമ നൽകിയതിന് നന്ദി.
 
MY RATING : 4.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr

NEXT - "ലിറ്റിൽ ഹാർട്ട്സ്"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: