1299. ലിറ്റിൽ ഹാർട്ട്സ്
🔹 ലിറ്റിൽ ഹാർട്ട്സ്
Gnr. :- Drama
Lang. :- മലയാളം
Author :- Yadu EZr
'ഓ.ബേബി' എന്ന രഞ്ജൻ എബ്രഹാം സിനിമയുടെ മറ്റൊരു വേർഷനെന്ന് ഓർമിപ്പിക്കുന്ന കഥാപശ്ചാത്തലവും കഥാഗതിയുമാണ് ലിറ്റിൽ ഹാർട്ട്സിലും കാണാൻ സാധിച്ചത്.... ഓ ബേബി പോലെ ശക്തമായ പൊളിറ്റിക്സൊന്നും സ്ക്രീനിൽ കാണാൻ സാധിക്കില്ലെങ്കിലും പ്രോഗ്രസീവായ് എഴുതപ്പെട്ടൊരു കഥയും അതിൻറെ എന്റർടൈനർ സ്വഭാവവും ഈ സിനിമയെ കണ്ടിരുത്തുന്നുണ്ട്... നവാഗതരായ ആന്റോ ജോസ് പെരേരയും എബി ത്രീസ പോളും ചേർന്നു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സാന്ദ്ര തോമസാണ്.
ജോൺസണും ബേബിയും സുഹൃത്തുക്കളാണ്... ജോൺസൻ്റെ ഏലം തോട്ടങ്ങളും
അവിടുത്തെ സാമ്പത്തിക കാര്യങ്ങളും പണിയുമെല്ലാം നോക്കുന്നത് ബേബിയും പിന്നീട് ബേബിയുടെ മകൻ സിബിച്ഛനുമാണ്.
ജോൺസന്റെ മകൾ സിബിച്ഛനെ കയറി പ്രേമിക്കുന്നതും തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വൈരാഗ്യത്തിലാവുന്നതുമാണ് കഥയുടെ ഒരു വശം....
ഭാര്യ മരിച്ച ബേബിക്ക് നാട്ടിലെ മറ്റൊരു സ്ത്രീയുമായി പ്രണയമുണ്ട്,
ലണ്ടനിൽ നിന്നും വരുന്ന ജോൺസന്റെ മകനും ഒരു പ്രണയമുണ്ട്...
സിബിച്ചന്റെ പ്രണയത്തോടൊപ്പം ഈ രണ്ടു പ്രണയങ്ങളും അതിലൂടെയുള്ള തമാശകളും കൂടിച്ചേരുമ്പോൾ 'ലിറ്റിൽ ഹാർട്ട്സ്' ചുമ്മാ നേരംപോക്കിന് ഒരുവട്ടം കണ്ടു മറക്കാവുന്ന ബോറടിപ്പിക്കാത്ത സിനിമാനുഭവുമാകുന്നുണ്ട്.
ഷൈൻ ടോം ചാക്കോയുടെയും നാഥൻ എന്ന വിദേശിയുടേയും ബംഗാളി കഥാപാത്രത്തിന്റെയും പെർഫോമൻസ് കൊള്ളാമായിരുന്നു, ക്ലൈമാക്സ് അടക്കം ശകലം ഓവറാക്കിയെങ്കിലും ബാബുരാജും ഷെയിനും ഷമ്മിയുമൊക്കെ സിനിമയിലൂടെനീളം രസകരമായിരുന്നു....
കൂടാതെ മെൻഷൻ ചെയ്യേണ്ട മറ്റൊരു പെർഫോമൻസ് രഞ്ജി പണിക്കരുടേതാണ്, സ്ഥിരം മസിലുപിടുത്തം കുറച്ച് അയഞ്ഞ രീതിയിൽ ജോൺസൺ എന്ന കഥാപാത്രത്തെ പുള്ളി നന്നായിതന്നെ ചെയ്തിട്ടുണ്ട്.
മാല പാർവതിയും മഹിമയും അവർ തന്നെ ചെയ്തു വച്ച പല കഥാപാത്രങ്ങളെയും ഒരിക്കൽ കൂടി ഓർമിപ്പിച്ചു എന്നുമാത്രം.
ആദ്യപകുതിയിലെ കുറച്ച് രംഗങ്ങൾ നന്നായി ചിരിപ്പിച്ചിട്ടുണ്ട്, സിനിമയിൽ ഒരു വിഷയത്തെ പ്രോഗ്രസീവ് ആയി പറഞ്ഞു എന്നതിനേക്കാൾ അത് നോർമലൈസ് ചെയ്തു പറയാൻ ശ്രമിച്ചു എന്നത് പോസിറ്റീവ് തന്നെയാണ്.
സിനിമയുടെ പ്രധാന പോരായ്മ,
കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ഇമോഷൻസും അതിലെ ബോണ്ടും കണക്റ്റുമൊക്കെ പ്രേക്ഷകന് റിലേറ്റ് ചെയ്യേണ്ട ഒരു എഴുത്താണ് വേണ്ടത്... അത് സിനിമയിൽ ഒരിടത്തും കാണാൻ പറ്റില്ല.
സിബിച്ചനും ഷോഷയും എങ്ങനെ പ്രണയിച്ചു അല്ലെങ്കിൽ അവർ തമ്മിലുള്ള ബോണ്ട് എത്ര ശക്തമാണ് എന്ന് പ്രേക്ഷകന് തോന്നുന്നിടത്താണ് അവർ പിരിയരുതെന്ന് കാണുന്നവർ പ്രാർത്ഥിക്കുക... പക്ഷേ ഈ സിനിമയിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളുടെ ബോണ്ട് ഒരുതരത്തിലും റിലേറ്റബിളല്ല.
മറ്റൊരു പോരായ്മ കഥാപാത്രത്തിന് ഫിറ്റാകാത്ത ഷൈനിന്‍റെ പെർഫോമൻസാണ്... അതിൽ തന്നെ മഹിമയും ഷൈനും ക്ലൈമാക്സിന് തൊട്ടുമുൻപ് പ്രണയം പറഞ്ഞവസാനിപ്പിക്കുന്ന രംഗത്തിലെ പെർഫോമൻസൊക്കെ ഓൺലൈൻ സ്ട്രീമിന് ശേഷം നല്ല രീതിയിൽ ട്രോൾ കിട്ടാൻ സാധ്യത കാണുന്നുണ്ട്.
എന്തൊക്കെയോ കാട്ടിക്കൂട്ടി ജാഫർ ഇടുക്കിയും തരക്കേടില്ലാതെ വെറുപ്പിക്കുന്നുണ്ട്.
ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന സിനിമയുടെ വിഷ്വൽ-സൗണ്ട് സൈഡും നോർമലായിരുന്നു...
തരക്കേടില്ലാതെ തുടങ്ങി രസകരമെന്ന് തോന്നിപ്പിച്ച ക്യാരക്ടറൈസേഷനുകൾ കാണിച്ച് പ്രധാന കോൺഫ്ലിക്റ്റിലെത്തുമ്പോൾ ഒരു താല്പര്യമൊക്കെ നൽകി പിന്നീട് പടവലങ്ങ പോലെ താഴോട്ട് പോകുന്നൊരു സാധാരണ സിനിമയാണ് ലിറ്റിൽ ഹാർട്സ്... സിബിച്ചൻ എന്ന രസകരമായ കഥാപാത്രത്തെ ക്യാരക്ടർ ഇല്ലാത്തൊരു പരുവമാക്കി കാണിച്ചു കൂട്ടുന്ന ക്ലൈമാക്സ് കൂടിയെത്തുമ്പോൾ സംഗതി കൈവിട്ടു പോകുന്നുണ്ട്.
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "MUNJYA"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: