[2013]- ശതകത്തിലെ പരാജയങ്ങൾ EP-14
21ആം നൂറ്റാണ്ടിലെ
വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ / പ്രതീക്ഷയോടെ സമീപിച്ച് അതിനൊത്ത് ഉയരാതെ പോയ / മോശം സിനിമകൾ ലിസ്റ്റ് ചെയ്യുകയാണ് ഇവിടെ...
💥YEAR - 2013
1. ലോക്പാൽ
മോഹൻലാൽ, കാവ്യ മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി S N സ്വാമി എഴുതി ജോഷി സംവിധാനം ചെയ്യുന്നൊരു സിനിമ.... മിനിമം ക്വാളിറ്റി മാത്രമല്ല ബോക്സ് ഓഫീസിൻറെ അന്തകൻ എന്നുവരെ പ്രേക്ഷകർ കാത്തിരിപ്പ് കൊണ്ട് വിധിയെഴുതിയ 'ലോക്പാൽ' മോഹൻലാലിൻ്റേയും മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെയും അതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ദുരന്ത സിനിമയായ് മാറി.
തികഞ്ഞ പരാജയം.
2. കടൽ കടന്നൊരു മാത്തുക്കുട്ടി
സ്ഥിരം മാടമ്പി നായകന്മാരിൽ നിന്നും രഞ്ജിത്ത് വഴിമാറി തുടങ്ങിയ സമയം... മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ നിരയെടുക്കുമ്പോൾ അതിലൊന്നാംസ്ഥാനത്ത് രഞ്ജിത്ത് നിലനിന്ന സമയം....
തിരക്കഥയും കേരള കഫയും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയും സ്പിരിറ്റുമൊക്കെ മലയാളി ആസ്വദിച്ചതിന്റെ ഫലമായി രൂപപ്പെട്ട പ്രതീക്ഷയുടെ ഭാരം രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രം കടൽ കടന്നൊരു മാത്തുക്കുട്ടിയുടെ മേൽ ഉണ്ടായിരുന്നു.
അറുബോറൻ തിരക്കഥയും മേക്കിങ്ങിലെ താളപിഴകളും ഒരുമിച്ച് ചേർന്നപ്പോൾ സിനിമ ആ വർഷത്തെ വലിയ പരാജയങ്ങളിൽ ഒന്നായി. കൂടാതെ ഈ സിനിമയുടെ പരാജയത്തിനു ശേഷം രഞ്ജിത്തിൽ നിന്നും പ്രേക്ഷകർ ഏറ്റെടുത്ത ഒരു വിജയം കാണാൻ സാധിച്ചിട്ടുമില്ല.
3. പട്ടം പോലെ
പ്രശസ്ത സിനിമാട്ടോഗ്രാഫർ അളഗപ്പൻ സംവിധാനം ചെയ്ത ആദ്യ സിനിമ... എബിസിഡിയും നീലാകാശവും യൂത്തിന്റെ ഇടയിൽ തരംഗമായതിനു ശേഷം ദുൽഖർ സൽമാൻ ട്രൻ്റിലെത്തുന്ന റോം കോം എന്റർടൈനർ....
നല്ല പാട്ടുകളും വിഷ്വലും മാറ്റി വെച്ചാൽ പ്രേക്ഷകർ തിരസ്കരിച്ച ഒരു സിനിമയാണ് പട്ടം പോലെ. പേഴ്സണലി ഈ സിനിമയോട് അത്ര എതിർപ്പില്ല.
4. ഗീതാഞ്ജലി
വലിയൊരു ഗ്യാപ്പ് എടുത്ത് വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്തുകൊണ്ടിരിക്കുന്ന പ്രിയദർശൻ മണിച്ചിത്രത്താഴിൻ്റെ സ്പിൻ ഓഫ് വെച്ച് ഒരു കഥയുണ്ടാക്കുന്നു... മോഹൻലാലും കീർത്തി സുരേഷും അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു... പ്രിയദർശൻ ആയതുകൊണ്ട് ഏതെങ്കിലും ഗംഭീര പടത്തിന്റെ മലയാളം വേർഷൻ ആകുമെന്നും എന്തായാലും അത് നല്ലതാകും എന്നും പ്രതീക്ഷിച്ച പ്രേക്ഷകർക്കിടയിലേക്ക് തെലുങ്കുപടം ചാരുലതയുടെ അവിഞ്ഞ വേർഷൻ ഉണ്ടാക്കിവെച്ച് പ്രേക്ഷകരെ കളിയാക്കിയ സിനിമയാണ് ഗീതാഞ്ജലി.
വിദ്യാസാഗറിന്റെ പാട്ടുകൾ മാത്രം തൃപ്തിപ്പെടുത്തിയ ചിത്രം പ്രിയദർശന്റെ മോളിവുഡ് കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായ്.
5. ഏഴ് സുന്ദരരാത്രികൾ
ലാൽ ജോസ് - ദിലീപ് എന്ന പ്രേക്ഷകർക്ക് പ്രിയപ്പെട്ട കോമ്പിനേഷൻ ക്രിസ്തുമസ് വെക്കേഷൻ റിലീസ് ആയി ഒരു സിനിമ ഒരുക്കുന്നു...
ലാൽ ജോസിന്റെ നാലു വിജയങ്ങളുടെ തുടർച്ച എന്നോണം തിയേറ്ററിലെത്തിയ സിനിമ പുള്ളിയുടെ അതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി.
ജെയിംസ് ആൽബർട്ട് എഴുതി ദിലീപ്, റിമ കല്ലിങ്കൽ, പാർവതി നമ്പ്യാർ, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയ ഈ എന്റർടെയ്നർ ചിത്രം ഒരുവിധം പ്രേക്ഷകരൊന്നും ഇന്നും കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല.
🔹കൂടാതെ " അന്നയും റസൂലും, സെല്ലുലോയ്ഡ്, ഷട്ടർ, ആമേൻ, മുംബൈ പോലീസ്, നേരം, ഹണീബി , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 101 ചോദ്യങ്ങൾ, മെമ്മറീസ്, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം, സക്കറിയയുടെ ഗർഭിണികൾ, ഇടുക്കി ഗോൾഡ്, മങ്കിപെൻ, തിര, നടൻ , വിശുദ്ധൻ, റെഡ് റെയിൻ , ദൃശ്യം..." തുടങ്ങി മികച്ച ഒരുപാട് സിനിമകൾ ആ വർഷം പുറത്തിറങ്ങുകയും ഇന്നും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ഉൾപ്പെട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.
EP_01 = 2000
http://yaduezr.blogspot.com/2023/03/2000-epo1.html
EP_02 = 2001
http://yaduezr.blogspot.com/2023/03/2001-ep-02.html
EP_03 = 2002
http://yaduezr.blogspot.com/2023/03/2002-ep-03.html
EP_04 = 2003
http://yaduezr.blogspot.com/2023/03/2003-ep-04.html
EP_05 = 2004
http://yaduezr.blogspot.com/2023/03/2004-ep-05.html
EP_06 = 2005
http://yaduezr.blogspot.com/2023/03/2005-ep06.html
EP_07 = 2006
http://yaduezr.blogspot.com/2023/03/2006-ep-07.html
EP_08 = 2007
https://yaduezr.blogspot.com/2023/04/ep08-2007.html?m=1
EP_09 = 2008
https://yaduezr.blogspot.com/2024/04/2008-ep-09.html
EP_10 = 2009
https://yaduezr.blogspot.com/2024/04/2009-ep-10.html
EP_11 = 2010
https://yaduezr.blogspot.com/2024/04/2010-ep-11.html
EP_12 = 2011
http://yaduezr.blogspot.com/2024/04/2011-ep-12.html
EP_13 = 2012
https://yaduezr.blogspot.com/2024/04/2012-ep-13.html
ഉറപ്പായും എതിരഭിപ്രായങ്ങൾ ഉണ്ടായേക്കാം... എന്നാൽ
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - 2014
No comments: