Search This Blog

1300. ഒക്ടോബർ

🔹ഒക്ടോബർ

Gnr.      :- Drama
Lang.   :- ഹിന്ദി
Author :- Yadu EZr

ഒരുപാട് പേരുടെ മികച്ച അഭിപ്രായങ്ങൾ കണ്ടാണ് വരുൺ ധവാൻ നായകനായ ഈ ഷൂജിത് സിർക്കാർ ചിത്രം കാണാനിടയായത്. 

വളരെ സ്ലോ പേസിൽ പോകുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ എന്നതിലുപരി ഒക്ടോബർ എന്ന ഈ ചിത്രം പ്രധാന നായകൻറെ ക്യാരക്ടറേസേഷൻ മുതൽ സിനിമ തീർന്നാലും തീരാത്ത വിങ്ങല് വരെ എടുത്തുപറയേണ്ട എക്സ്പീരിയൻസാണ് നൽകിയത്...

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ  കുറച്ച് ട്രെയിനികളിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്... അവർക്കിടയിലെ ഷ്യൂലി എന്ന ചെറുപ്പകാരിയും, ചെയ്യുന്ന ജോലിയോട് യാതൊരു താൽപര്യവുമില്ലാത്ത എല്ലാവർക്കും സ്ഥിരംതലവേദനയായ ഡാൻ എന്ന ചെറുപ്പക്കാരൻ്റേയും കഥയാണ് ഒക്ടോബർ..

ഒരു ന്യൂ ഇയർ പാർട്ടിക്കിടെ ഷ്യൂലി ഒരു അപകടത്തിൽ പെടുകയും അതുവരെ പ്രത്യേകിച്ചൊരു അടുപ്പവുമില്ലാത്ത രണ്ടുപേർ അവൾ അവസാനം പറഞ്ഞൊരു വാക്കിൻറെ പുറത്ത് കണക്ടഡ് ആവുകയും തുടർന്നുള്ള ഡാനും ഷ്യൂലിയുടെയും അവർക്ക് ചുറ്റുമുള്ളവരുടെയും ഇമോഷൻസും ജീവിതവുമാണ് സിനിമ പറയുന്നത്.

ഈ സിനിമയിലെ വരുൺ ധവാന്റെ കഥാപാത്രത്തിന്റെ ഈമോഷൻസും ആറ്റിട്യൂഡും പേഴ്സണലി എനിക്ക് കണക്റ്റഡല്ല... പുള്ളി എന്തിന് ഇങ്ങനെയൊക്കെ പെരുമാറുന്നു എന്നത് മനസ്സിലാക്കാനും പറ്റുന്നില്ല... ആദ്യ ആക്ടിൽ ജോലിയോടുള്ള വിരക്തി തീർക്കാൻ ഒരു കാരണമായി അതിനെ കാണുന്നു എന്നത് മാത്രമേ എനിക്ക് അനുഭവപ്പെടുത്തിയുള്ളൂ... പക്ഷേ ഷ്യൂലിയുടെ അമ്മയും വല്യച്ഛനും അവിടുത്തെ അന്തരീക്ഷവും പുള്ളിയെ മാറ്റി എന്നനുഭവപ്പെടുത്തുന്നത് മുതൽ ഒക്ടോബർ ഒപ്പം കൂട്ടുന്നുണ്ട്.

ഒക്ടോബർ മാസത്തിൽ പൂക്കുന്ന ഒരു പൂവ് പോലെ.... പെട്ടെന്ന് വാടുന്ന, എന്നാൽ വാടുന്നതിനു മുൻപ് ചുറ്റുമുള്ളവരിൽ സുഗന്ധം നിറയ്ക്കുന്ന ചില ആളുകളുണ്ട്. 
സിനിമയുടെ ക്ലൈമാക്സും അവസാന ഷോട്ടുമൊക്കെ അതിനെ അടിവരയിടുന്നതാണ്... മനസ്സ് നിറയ്ക്കുന്നതാണ്.

ആദ്യവസാനം നല്ലൊരു സിനിമ കാണുന്ന പ്രതീതി കാഴ്ചക്കാരനുണ്ടാക്കുന്ന നല്ല പെർഫോമൻസുകളും അവതരണവും എഴുത്തും സൗണ്ട് വിഷ്വൽ സൈഡും രണ്ടര മണിക്കൂറിൽ പ്രേക്ഷകനനുഭവപ്പെടുത്തുന്ന നല്ലൊരു സിനിമയാണ് ഒക്ടോബർ... 

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - "മഹാരാജ"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: