Search This Blog

1301. മഹാരാജ

🔹 മഹാരാജ

Gnr.      :- Action Drama
Lang.   :- തമിഴ്
Author :- Yadu EZr
👉🏻ഇതിനോടകം പല ഭാഷകളിലായി പറഞ്ഞുതേഞ്ഞൊരു കഥയെ തിരക്കഥയും നോൺ ലിനിയർ ആഖ്യാനവും കൊണ്ട് വേറൊരു തലത്തിലെത്തിച്ച മഹാരാജ...
👉🏻പെർഫോമൻസുകളിൽ ഏറിയും കുറഞ്ഞുമില്ലാതെ കറക്റ്റ് മീറ്ററ് പിടിച്ച മഹാരാജ...
👉🏻എഡിറ്റിംഗ് ടേബിളിൽ പുതുമയുടെ പൂർണത കൈവരിച്ചൊരു മഹാരാജ...
👉🏻നായകനൊത്ത വില്ലന്മാരും അതിനൊത്ത സംഘർഷങ്ങളും പര്യവസാനവും ആവോളമുള്ള മഹാരാജ...

കുരങ്ങ് ബൊമ്മയുടെ സംവിധായകനിൽ നിന്ന് ഇക്കഴിഞ്ഞുപോയ കാലങ്ങളിൽ ഒരുപാട് ഒരുപാട് മികച്ച സിനിമകൾ പ്രതീക്ഷിച്ചിരുന്നു...  എന്നാൽ 'നിഥിലൻ സാമിനാഥൻ' വർഷങ്ങൾക്കുശേഷം രണ്ടാമതൊരു സിനിമ ചെയ്യുബോൾ എന്നിലെ പ്രേക്ഷകൻ അത്രത്തോളം തന്നെ പ്രതീക്ഷിക്കണമായിരുന്നു...

മഹാരാജ എന്ന വിജയ് സേതുപതിയുടെ കഥാപാത്രം ഒരു ബാർബറാണ്...
 മകൾ വീട്ടിലില്ലാത്ത ഒരു ദിവസം അയാളുടെ വീട്ടിൽ ഒരു മോഷണം സംഭവിക്കുന്നു... ആ കുടുംബത്തിൻറെ 'ലക്ഷ്മി' എന്ന് അവർ കരുതി ആരാധിക്കുന്ന മോഷണം പോയ വസ്തു തിരിച്ചു കിട്ടുവാൻ മഹാരാജ പോലീസിനെ സമീപിക്കുന്നു.
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്...

പ്രൊഡിക്ടബിളായ കഥാപശ്ചാത്തലമാണ് എന്നത് മാത്രമാണ് കാഴ്ചയിലൊരു പോരായ്മയായ് തോന്നിപ്പിച്ചത്... അതിനെ സിനിമയുടെ സകല മേഖല കൊണ്ടും മറികടന്ന് എണ്ണം പറഞ്ഞൊരു കാഴ്ചയാക്കി മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

വിജയ് സേതുപതിയുടെ അമ്പതാം സിനിമ പുള്ളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ്... അതിലെ ഏറ്റവും മികച്ച പെർഫോമൻസും പുള്ളിയുടേതാണ്. 

ഒരു ബ്രില്ല്യൻ്റ് തിരക്കഥയുടെ ഔട്ട്സ്റ്റാൻഡിങ് എക്സിക്യൂഷൻ എന്നു പറയാവുന്ന മേക്കിങ്ങും അതിൻ്റെ ആഖ്യാനവും കാഴ്ചയിലത്രത്തോളം ഇഷ്ട്ടം പിടിച്ചു പറ്റുന്നുണ്ട്...

ക്ലൈമാക്സിനോടടുക്കുമ്പോൾ ചടുലമാകുന്ന സ്ഥിരം വേഗതയിൽ നിന്ന്  മഹാരാജയിലേക്ക് നോക്കുമ്പോൾ
 സിനിമ തുടങ്ങുന്നത് മുതൽ തീരുന്ന വരെ ചടുലമാണ്.... എവിടെയും ഡൗൺ ആവാത്ത ആ പേസ് ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് അദ്യാവസാനം നൽകുന്നത്.

ഇത്തരം സിനിമകൾ എപ്പോഴും സംഭവിക്കുന്നതല്ല... ശബ്ദ ദൃശ്യ മാധ്യമമായ സിനിമയുടെ തികവൊത്തൊരു കാഴ്ച്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് മൈൻഡ് ബ്ലോയിംങ് തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും ഈ സിനിമ നൽകുക. 

MY RATING : 4.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - "ഗർർ"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: