Search This Blog

1302. മിസ്സിംങ് വുമൻ

🔹1302. മിസ്സിംങ് വുമൻ

Gnr.      :- Drama Thriller 
Lang.   :- കൊറിയൻ
Author :- Yadu EZr
' ഗർർർ ' കണ്ടതിന്റെ തരിപ്പ് തീർക്കാൻ പെൻ്റിംങ് ലിസ്റ്റിലെ ഒരു പടം തിരഞ്ഞെടുത്തു, മിസ്സിംഗ് വുമൺ എന്ന പേരിലെ മിസ്റ്ററി തന്നെയാണ് തിരഞ്ഞെടുപ്പിന് കാരണവും... അഭിപ്രായത്തിലേക്ക് വരാം,

ഡിവോഴ്സിന് ശേഷം കുടുംബത്തിൽ നിന്നും മാറിനിൽക്കുന്ന നായിക... മകളെ അവളുടെ അച്ഛനൊപ്പം വിടണമെന്ന വിധിയുണ്ടെങ്കിലും പരമാവധി വിട്ടു കൊടുക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നായിക... അവൾ ജോലി തിരക്ക് കൊണ്ട് കുട്ടിയെ നോക്കാൻ ഒരു ആയയെ വെക്കുന്നു.

എന്നാൽ ഒരു ദിവസം കുഞ്ഞും ആയയും പ്രത്യക്ഷമാവുകയാണ്... അന്വേഷണത്തിൽ ആയ അവരോട് പറഞ്ഞ കഥയെല്ലാം കള്ളമാണെന്ന് മനസ്സിലാക്കുന്നു... 
തുടർന്നുള്ള സംഭവവികാസങ്ങളാണ് മിസ്സിംഗ് വുമൺ എന്ന ഈ കൊറിയൻ ചിത്രം പറയുന്നത്.

ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം 'പ്രൈവറ്റ് ഐ, ഹോപ്പ്, സോംബി ഓണ്‍ സെയിൽ' എന്നീ സിനിമകളിലൂടെ കണ്ടു പരിചയമുള്ള Uhm Ji-won എന്ന അഭിനേത്രിയുടെ നല്ല പെർഫോമൻസ് കാണാൻ സാധിക്കുന്നുണ്ട്.

ഒരു ഡ്രാമാ ത്രില്ലർ സിനിമയുടെ വേഗതയാണ് മിസ്സിംഗ് വുമൺ ആദ്യവസാനം നിലനിർത്തുന്നത്... ഒരു ശക്തമായ ഫ്ലാഷ്ബാക്ക് ഉണ്ടെങ്കിൽ മാത്രം വർക്ക് ഔട്ട് ആവുന്ന കഥ ചെറുതായെങ്കിലും പാളിപ്പോകുന്നത് അവിടെയാണ്. സിനിമയുടെ അകത്തുകയിൽ അതൊരു പോരായ്മയുമാണ്.

ചുമ്മാ നേരംപോക്കിന് ഒരു മിസ്റ്ററി ത്രില്ലർ കാണാൻ താല്പര്യമുള്ളവർക്ക് വലിയ ബോറടിയില്ലാതെ കണ്ടു തീർക്കാം... 

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr 

NEXT - "ഗർർർ"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: