1303. ഉള്ളൊഴുക്ക്
🔹ഉള്ളൊഴുക്ക്
Gnr. :- Drama
Lang. :- മലയാളം
Author :- Yadu EZr
നല്ലൊരു ട്രെയിലർ നൽകിയ എക്സൈറ്റ്മെന്റിലും നെറ്റ്ഫ്ലിക്സിലെ 'കറി ആൻഡ് സൈനൈഡ്' എന്ന ഡോക്യുമെൻററിയുടെ സംവിധായകനിലുള്ള പ്രതീക്ഷയും ഉള്ളൊഴുക്കെന്ന സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ചെങ്കിൽ ആദ്യ ഷോയ്ക്ക് ഇപ്പുറം ഓൺലൈനിലെ G.O.A.T. ലെവൽ അഭിപ്രായങ്ങളോട് പൊരുത്തപ്പെടാതെയുള്ള എഴുതാൻ മാറ്റിവെച്ച അഭിപ്രായം
താഴെ വായിക്കാം....
അഞ്ചു എന്ന പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കല്യാണം കാണിച്ചാണ് സിനിമ തുടങ്ങുന്നത്... കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ അവളുടെ ഭർത്താവിന് സീരിയസ് ആയൊരു രോഗം പിടിപെടുകയും പിന്നീട് അയാളുടെ അവസാന നാളുകളും മരണവും ഇതിനിടയിൽ വരുന്ന അഞ്ചുവിന്റെ കാമുകനും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളും ഒക്കെയായി ഉള്ളൊഴുക്ക് പേരു പോലെ കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കാൻ ശ്രമം നടത്തിയൊരു സിനിമാനുഭവമാണ്.....
ലീലാമ്മ എന്ന ഉർവശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പെർഫോമൻസും എഴുത്തും സിനിമയുടെ ആത്മാവാണ്... സിംഗിൾ ഷോട്ടിലും അല്ലാതെയുമായി പുള്ളിക്കാരിയിലെ അതിഗംഭീര ആക്ടർക്ക് പൂണ്ടുവിളയാടാൻ ഉള്ളൊഴുക്കൊരുക്കിയ സ്പേസ് അവരാവോളം ആസ്വദിച്ച് ചെയ്തിട്ടുണ്ട്...
ഉർവശിയെ തേച്ചു മിനുക്കി പുതിയതായവതരിപ്പിക്കാൻ ലീലാമ്മ എന്ന കഥാപാത്രത്തിന് ആദ്യാവസാനം സാധിക്കുന്നുമുണ്ട്.
കൂടാതെ, പാർവതി, അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, പ്രശാന്ത് മുരളി എന്നിവരുടെ ഡീസൻ്റ് പെർഫോമൻസും സിനിമയിലൂടെനീളം കാണാം...
ആദ്യപകുതിയിൽ സിനിമയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളുടെ പരിസരത്ത് തന്നെ കെട്ടി പിന്നീട് വലിച്ചു നീട്ടിയും പരത്തിയുമൊക്കെ പറഞ്ഞൊപ്പിച്ച രണ്ടാം പകുതി എനിക്കൊരു നിരാശയായിരുന്നു... ക്ലൈമാക്സിൽ അർജുന്റെ രാധാകൃഷ്ണന്റെ കഥാപാത്രത്തിനെ കൊണ്ട് അങ്ങനൊരു ഡയലോഗ് പറയിപ്പിച്ച് അപ്പാടെ കഥയെ മാറ്റാനും എളുപ്പവഴി നോക്കാനും എഴുത്തുകാരൻ കാണിച്ചത് മുൻപാരോ പറഞ്ഞതുപോലെ "കഥാപാത്രത്തിനെ കൊന്ന് കഥ തീർക്കുന്നതാണ് ഏറ്റവും എളുപ്പമെന്ന" കൂട്ടാണ് എനിക്കനുഭവപ്പെട്ടത്.
മാനുഷിക വികാരങ്ങളെ കഥാപശ്ചാത്തലമാക്കി രണ്ട് ഗംഭീര അഭിനേതാക്കളുടെ പ്രകടനം ആവശ്യപ്പെടുന്ന ഒരു സിനിമ... അത് സൗണ്ട്- വിഷ്വൽ ടെക്നിക്കൽ ക്വാളിറ്റി കൊണ്ട് കണ്ടിരിക്കാവുന്ന ഒരു സിനിമയായി തന്നെ ക്രിസ്റ്റോ ടോമി അവതരിപ്പിച്ചിട്ടുണ്ട്...
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - "ഗഗനചാരി"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: