Search This Blog

1297. ഒരു നൊടി

🔹1297. ഒരു നൊടി

Gnr.      :- Thriller
Lang.   :- തമിഴ്
Author :- Yadu EZr


ഏതാനും മണിക്കൂറുകളായ് തൻ്റെ ഭർത്താവിനെ കാണ്മാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന ഒരു സ്ത്രീ...
ദിവസങ്ങളോ ആഴ്ചകളോ ആല്ല വെറും മണിക്കൂറുകൾ. കാത്തിരിക്കാനും അടുത്ത ദിവസം വരാനും സ്ത്രീയെ പോലീസുകാർ ഉപദേശിക്കുന്നു.
പക്ഷേ അവർക്ക് പറയാനുണ്ടായിരുന്ന കഥ കേൾക്കുമ്പോൾ പോലീസ് അന്വേഷണം ആരംഭിക്കുന്നു... മിസ്സിംഗ് കേസിനോടൊപ്പം പ്രത്യക്ഷത്തിൽ ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ഒരു മർഡർ കൂടി ആ നാട്ടിൽ സംഭവിക്കുന്നു...
തുടർന്നുള്ള അന്വേഷണമാണ് ഒരു നൊടി എന്ന ഈ സിനിമ പറയുന്നത്.

മണിവർമ്മൻ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ തമൻ കുമാർ, MS ഭാസ്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

ആദ്യാവസാനം എൻഗേജിംങാക്കുന്ന, സസ്പെൻസ് നിലനിർത്തി പറയുന്നൊരു കഥാഗതി... ആഖ്യാനത്തിലെ ആ ഒരു കയ്യടക്കം സിനിമയുടെ പ്രധാന പോസിറ്റീവാണ്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിൽ.

ഒരു ലോ ബഡ്ജറ്റ് സിനിമയുടെ സകല പോരായ്മകളും തുടക്കം മുതൽ തീരുന്ന വരെ സ്ക്രീനിൽ കാണാൻ പറ്റുമെങ്കിലും അതൊരു പരിധിവരെ മറികടക്കാൻ പറ്റുന്നത് എഴുത്തിലെ ആ മേന്മ കൊണ്ട്തന്നെയാണ്.

ചിത്രത്തിൻറെ പോരായ്മകളെ നോക്കുമ്പോൾ ,
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നായകനടന്റെ ചിലയിടങ്ങളിലെ റോബോട്ടിക് പെർഫോമൻസും ഡയലോഗ് ഡെലിവറിയും കാഴ്ചയെ വല്ലാതെ ബാധിക്കുന്നുണ്ട്... പലപ്പോഴും ഒരു ഡബ്ബഡ് വേർഷൻ സിനിമയാണെന്ന് തോന്നിപ്പോകും പുള്ളിയുടെ പെർഫോമൻസ് കണ്ടാൽ. പുള്ളിയുടേത് മാത്രമല്ലാതെ സ്ക്രീനിൽ എത്തിയ ഭൂരിഭാഗം കഥാപാത്രങ്ങളും പെർഫോമൻസ് കൊണ്ട് മോശമായിരുന്നു.

എന്തിനോ കയറിവരുന്ന പാട്ടുകളും അനാവശ്യമായി പ്ലേസ് ചെയ്ത ഇമോഷണൽ സീൻസും ശോകം സിനിമാട്ടോഗ്രഫിയും അങ്ങിങ്ങായ് ബോറടിപ്പിക്കുമ്പോൾ ക്ലൈമാക്സും ആ ഭാഗങ്ങളിൽ കൊലപാതകിയെ റിവീൽ ചെയ്യുന്ന രംഗങ്ങളും ഗംഭീരമായിരുന്നു.

പ്രേക്ഷകന് പ്രെഡിക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സിനിമയല്ല 'ഒരു നൊടി'.
അതൊരു ഗംഭീര സസ്പെൻസായതുകൊണ്ടല്ല... സിനിമയുടെ ആഖ്യാനവും എഴുത്തും അത്തരത്തിലായതുകൊണ്ടാണ്... അതുകൊണ്ടുതന്നെ സിനിമ നൽകുന്ന ഒരു എൻഗേജിങ് ഫാക്ടർ ക്ലൈമാക്സ് എത്തുമ്പോൾ പൂർണ്ണതയിലായ് മുകളിൽ പറഞ്ഞ പോരായ്മകൾ അവിടെത്തന്നെ നിൽപ്പുണ്ട്.

ഒരുവട്ടം കണ്ടു മറക്കാവുന്ന ഒരു ലോ-ബഡ്ജറ്റ് ത്രില്ലറാണ് ഒരു നൊടി.
ത്രില്ലർ പ്രേമികൾക്ക് രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ അത്യാവശ്യം ട്വിസ്റ്റും ടേണുമുള്ള ഒരു ടെമ്പ്ലേറ്റ് ത്രില്ലർ സിനിമ കണ്ടു മറക്കാം.

MY RATING : 2.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - "ജനനം 1947 പ്രണയം തുടരുന്നു"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: