1296. ബൈനറി എറർ
🔹1296. ബൈനറി എറർ
Gnr. :- Drama (Short Film)
Lang. :- മലയാളം
Author :- Yadu EZr
https://youtu.be/c3YXhIh7WfU?feature=shared
സണ്ണി വെയിൻ, ആദം ഹാരി എന്നിവരെ കഥാപാത്രങ്ങളാക്കി അഞ്ജന ജോർജ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ കാറ്റഗറിയിലെ ഷോർട്ട് ഫിലിമാണ് ബൈനറി എറർ.
സണ്ണി തോമസ് എന്ന സബ് ഇൻസ്പെക്ടർ റോളിലാണ് സണ്ണി വെയ്ൻ എത്തുന്നത്... സിനിമയ്ക്ക് കഥയെഴുതാൻ സർവീസിൽ നിന്നും ലീവെടുത്ത് കഴിയുന്ന സണ്ണി തോമസിൻ്റെ അയൽക്കാരി റോസമ്മയുടെ മരണവും അതേ തുടർന്നുള്ള കാര്യങ്ങളും കാണിച്ചാണ് ഷോർട്ട് ഫിലിം ആരംഭിക്കുന്നത്... റോസമ്മയുടെ മരണം പുള്ളിക്കാരിയുടെ ഏക മകളെ അറിയിക്കാൻ സണ്ണി തോമസ് നടത്തുന്ന അന്വേഷണമാണ് കഥാപശ്ചാത്തലം.
25 മിനിറ്റോളം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം സണ്ണി വെയിൻ്റെ തംബ്നയിൽ കണ്ടാണ് ഓപ്പൺ ചെയ്യാൻ തോന്നിയത്... എനിവേ പുള്ളിക്കാരൻ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ ചെയ്തുവെച്ചിട്ടുണ്ട്...
അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദം ഹാരിയുടെ ബിലോ ആവറേജ് പെർഫോമൻസ് സാരമായി ബാധിക്കുന്നുണ്ടെങ്കിലും കഥാഗതിയുടെ മേന്മകൊണ്ട് അതിനെ മറികടക്കാൻ പറ്റുന്നുണ്ട്.
താല്പര്യമുള്ളവർക്ക് കണ്ടുനോക്കാവുന്ന കൊള്ളാവുന്നൊരു ഷോർട്ട് ഫിലിംമാണ് ബൈനറി എറർ.
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "Oru Nodi"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: