1405. DACOIT
🔹1405. DACOIT
Language : തെലുഗ്
ഴോണർ : ആക്ഷൻ ഡ്രാമ
അദ്വിശേഷ് നായകനാകുന്ന സിനിമകൾ സാധാരണഗതിയിൽ നിരാശപ്പെടുത്താറില്ല,
എന്നാൽ ഇവിടെ ആ പതിവ് ഇവിടെ തെറ്റുന്നു.
നല്ലൊരു തുടക്കത്തിൽ നിന്ന് ഇതെങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതിയെന്ന അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്ന ഒരവിഞ്ഞ പടമാകുന്നുണ്ട് DECOIT.
ക്ഷണം & ഗൂഡചാരി എന്നീ സിനിമകൾക്ക് സിനിമാട്ടോഗ്രാഫി ചെയ്ത Shaneil Deo ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ' ഒരു ആക്ഷൻ ഡ്രാമയാണ് എഴുതി വെച്ചത്.
കഥയിലേക്ക് വരുമ്പോൾ... തന്റെ കാമുകി കാരണം ചെയ്യാത്ത തെറ്റിന് ജയിലിൽ പോകുന്ന നായകൻ, വർഷങ്ങൾക്കുശേഷം ജയിൽ ചാടി ഒരു മിഷൻ ഏറ്റെടുക്കുന്നു, അതിലേക്ക് തന്നെ ചതിച്ച നായികയെ കൂടി കൂടെ ചേർക്കുന്നു, തുടർന്ന് പോലീസും ഇരുവരും തമ്മിലുള്ള സംഘർഷങ്ങളാണ് ബാക്കി...
വൺലൈനിൽ പറയുമ്പോൾ രസം തോന്നിക്കുന്ന കഥ രണ്ടര മണിക്കൂർ പടമാകുമ്പോൾ പ്രത്യേകിച്ച് അതിന്റെ രണ്ടാം പകുതി എത്തുമ്പോൾ ബോറടിപ്പിച്ചു സമീപകാല മടുപ്പൻ പടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ എത്തുന്നുണ്ട്.
കഥാനായകന് പുറമേ സ്ക്രീൻ പ്ലെയിലും ഭാഗമായ അദ്വിശേഷിനൊപ്പം മൃനാൾ ടാക്കൂർ , അനുരാഗ് കഷ്യപ്, പ്രകാശ് രാജ്, സുനിൽ, അതുൽ കുൽകർണി എന്നിങ്ങനെ വലിയൊരു അഭിനേതാക്കളുടെ നിരയും ഈ സിനിമയിലുണ്ട്.
DECOIT പ്രഖ്യാപിച്ചത് മുതൽ ട്രെയിലർ കാണുന്നവരെ നല്ലൊരു പ്രതീക്ഷ ഉണ്ടായിരുന്ന പ്രൊജക്റ്റ് ആയിരുന്നു, എന്നാൽ അദ്വിശേഷ്, മൃനാൾ ടാക്കൂർ എന്നിവരുടെ പെർഫോമൻസും സിനിമാട്ടോഗ്രാഫിയും മാത്രം പോസിറ്റീവായ് അനുഭവപ്പെടുത്തിയ ഒരു ആവറേജിന് താഴെ നിൽക്കുന്ന സിനിമ മാത്രമാണ് ഡെക്കോയിറ്റ്.
MY RATING - 1.5 / 5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക..
-YaduEZr
NEXT - Kara
No comments: