1295. മങ്കിമാൻ
🔹മങ്കിമാൻ
Gnr. :- Action
Lang. :- ഇംഗ്ലീഷ്
Author :- Yadu EZr
"Slumdog Millionaire" ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ദേവ് പട്ടേൽ ആദ്യമായി കഥ എഴുതി ആദ്യമായി സംവിധാനം ചെയ്ത ഹോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമാണ് മങ്കിമാൻ...
മങ്കിമാൻ എന്ന സ്ട്രീറ്റ് ഫൈറ്റർ, സിറ്റിയുടെ അഴുക്കിൽ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഡീലിന്മേൽ കാശിനുവേണ്ടി എപ്പോഴും തോറ്റു കൊടുക്കാൻ വിധിക്കപ്പെട്ട കുരങ്ങന്റെ മുഖംമൂടിവെച്ച ബോബിയ്ക്ക് അതൊരു നിലനിൽപ്പായിരുന്നു...
കുട്ടിക്കാലത്ത് തന്റെ അമ്മയോടൊപ്പം ചെറിയൊരു ഗ്രാമത്തിൽ താമസിച്ചതിന്റെ ഓർമ്മകളും , അമ്മയുടെ മരണമടക്കം ചില ദുരന്ത അനുഭവങ്ങളും സാരമായി ബാധിച്ച ബോബിയുടെ മനസ്സ് പ്രതികാരത്തിന് തയ്യാറെടുക്കുകയായിരുന്നു..
ബോബി എന്ന കേന്ദ്ര കഥാപാത്ര അവതരിപ്പിച്ചതും ദേവ്പട്ടേൽ തന്നെയാണ്.. പുള്ളിയുടെ പെർഫോമൻസ് കൊള്ളാമായിരുന്നു. ദേവ്നെ കൂടാതെ ശോഭിത ദൂലീപാല, സാക്കിർ ഹുസൈൻ, അശ്വനി കൽശേകാർ, വിപിൻ ശർമ, സിക്കന്ദർ ഖേർ , മക്രാന്ത് ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.
എഴുത്തിലും മേക്കിങ്ങിലും മറ്റൊരു ജോൺവിക്ക് ഉണ്ടാക്കാൻ ശ്രമം നടന്നതിന്റെ അവശേഷിപ്പുകൾ സിനിമയിൽ ഉടനീളമുണ്ട്... പക്ഷേ ആക്ഷനപ്പുറം ശക്തമായ എഴുത്തില്ലാത്തതും മേക്കിങ്ങിലെ പോരായ്മകളും ആഖ്യാനത്തിൽ നന്നായി തന്നെ മുഴച്ചു നിൽക്കുന്നുണ്ട്.
ഹനുമാൻ സ്വാമി കഥയിലെത്തിയത് നന്നായി... സിനിമയുടെ ആ പൊളിറ്റിക്സ് എനിക്കിഷ്ടപ്പെട്ടു... ഒരേ സമയം ജയ് വിളിക്കുന്നുമുണ്ട് ഒപ്പം എതിർപക്ഷത്ത് ആ വിശ്വാസം ഉപയോഗിച്ച് അക്രമം കാണിക്കുന്നവരെ വിമർശിക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്. പടത്തിന്റെ പൊളിറ്റിക്കൽ സൈഡ് പടത്തിന് കൊടുക്കുന്ന ഒരു അടിത്തറയുണ്ട്.. ഇതുപോലൊരു ടെംപ്ലേറ്റ് ആക്ഷൻ ചിത്രത്തിൻ്റെ എഴുത്തിൽ ദേവ്പട്ടേലിന് ആകെ ചെയ്യാൻ ഉണ്ടായിരുന്നതും അത് തന്നെയാണ്.
ക്ലൈമാക്സിൽ പ്രധാന വില്ലനെ ബോബി തീർക്കുന്ന രംഗം കിടിലനായിരുന്നു... അതടക്കം സിനിമയിലെ ഒരു രംഗങ്ങളും ലോജിക്കലി ചിന്തിക്കാത്തതുകൊണ്ട് ഒരു തവണ കണ്ടു മറക്കാവുന്ന ഒരു സാധാരണ ആക്ഷൻ ചിത്രമായി സിനിമ അനുഭവപ്പെടുത്തുന്നുണ്ട്...
രണ്ടുമണിക്കൂർ എന്ന ചെറിയ ദൈർഘ്യത്തിലും നന്നായി ലാഗ് അടിപ്പിക്കുന്ന മങ്കിമാൻ കളറിങ്ങിലും ഷോർട്ട്സിലും ഒരു ജോൺവിക്ക് ഓർമിപ്പിക്കുമെങ്കിലും ഒരിക്കലും അതുപോലൊരു സിനിമയോട് മങ്കിമാൻ താരതമ്യം ചെയ്യരുത്.
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "Oru Nodi"
"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."
No comments: