Search This Blog

1294. ONCE UPON A TIME IN കൊച്ചി

🔹ONCE UPON A TIME IN KOCHI

Gnr.      :- Comedy Drama
Lang.   :- മലയാളം
Author :- Yadu EZr
"എട Mwone, എന്നഡാ പണ്ണിവെച്ച്റ്ക്കെ...."

'റോൾ മോഡൽസ്, ചിൽഡ്രൻസ് പാർക്ക്, വോയിസ് ഓഫ് സത്യനാഥൻ' എന്നീ ഓലപ്പടക്കങ്ങൾക്കു ശേഷം റാഫി എഴുതി നാദിർഷ സംവിധാനം ചെയ്ത ഗജേന്ദ്ര ഗുണ്ടാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'.

ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സിനിമകൾ മലയാളത്തിന് നൽകിയ റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിൽ നിന്നും സ്വതന്ത്രനായി റാഫി എഴുതി തുടങ്ങിയപ്പോൾ ടു കൺട്രീസ് എന്നൊരു കൊള്ളാവുന്ന ചിത്രം മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം അസ്സൽ അവരാധങ്ങളായിരുന്നു... അവയുടെയൊക്കെ പ്രൊ മാക്സ് വേർഷനാണ് ഈ സിനിമ.

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ,  ദേവീക സഞ്ജയ്, ജോണി ആന്റണി,  ബൈജു സന്തോഷ്, റാഫി എന്നിവരെ കൂടാതെ റാഫിയുടെ മകൻ മുബിൻ നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ കൊച്ചി കഥ അവിടുത്തെ ഡ്രഗ്ഗ് ഡീലിംങ്സും അതിനെ ചുറ്റിപ്പറ്റി നടക്കുന്നൊരു കഥയുമാണ് പറയുന്നത്.

ഒരു പോലീസുകാരന്റെ തിരോധാനം, അത് അന്വേഷിക്കുന്ന ഡിപ്പാർട്ട്മെൻറ്.. അതുവഴി പുറത്തുവരുന്ന ഡ്രഗ്ഗ് ഡീലിങ്ങുകളുടെ കഥ...
ഉഫ്, പറഞ്ഞുവരുമ്പോൾ എന്തൊരു പഞ്ച്.

പക്ഷേ സിനിമയിലൂടെനീളം ഡ്രഗ്സിന്റെ പരസ്യം പോലെയാണ് പറഞ്ഞു വെച്ചിട്ടുള്ളത്... നായകനും നായികയും ഓണത്തിന് പൂക്കച്ചവടം നടത്തുന്ന പോലെയാണ് ഡ്രഗ്ഗ്സ്സ് കൊണ്ട് നടക്കുന്നത്... ഒരു എന്റർടൈനറായോ കാര്യമുള്ള ഒരു സിനിമയായോ സമീപിക്കാൻ കൊള്ളാത്ത ഒരു കഥയെ അലസമായി നാദിർഷ സംവിധാനം ചെയ്തു വെച്ചിട്ടുണ്ട്.

 അർജുൻ അശോകന്റെ പെർഫോമൻസ് ഒഴികെ സിനിമയുടെ ബാക്കി എല്ലാ വശവും ശോകമാണ്... 2010 - 15 കാലഘട്ടത്തിൽ ആരും അറിയാതെ വന്നുപോകുന്ന തട്ടിക്കൂട്ട് തൊട്ടിപ്പടങ്ങളിലെ ഒരു ആഖ്യാനവും മേക്കിങ്ങുമൊക്കെയാണ് ഈ സിനിമയിൽ ആദ്യവസാനം ഉള്ളത്.

എന്നിലെ പ്രേക്ഷകനെ ഒരുതരത്തിലും തൃപ്തിപ്പെടുത്താത്ത സിനിമയാണിത്... ഇകണക്കിന് റാഫിയിൽ മറ്റൊരു ഉദയകൃഷ്ണയെ ഞാൻ കാണുന്നു....

MY RATING : O.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "Oru Nodi"

"I'm Karthik, and this blog acts as a conduit for expressing my reflections on movies, life experiences, and impressions. It provides a platform for diverse opinions, including synopses, spoilers, and my recommendations, all reflecting my personal views. Explore the blog freely to savor the tastes and experiences I've encountered."

No comments: