Search This Blog

1319. വാഴ

🔹 വാഴ

Gnr.      :- Comedy Drama 
Lang.   :- മലയാളം
ഗൗതമന്റെ രഥം എന്ന നല്ല സിനിമയ്ക്ക് ശേഷം ആനന്ദ് മേനെൻ സംവിധാനം ചെയ്ത വാഴ തിയേറ്ററുകളിൽ വലിയ വിജയം നേടിയ സിനിമയാണ്..  വിപിൻ ദാസ് എഴുതി നിർമ്മിച്ച ഈ ചിത്രം സോഷ്യൽ മീഡിയ വഴി സുപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്...

സമൂഹം പരാജിതരെന്ന് മുദ്രകുത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ബാല്യവും കൗമാരവും യൗവനവും കാണിച്ചുകൊണ്ട് അവരുടെ ഇമോഷൻസും സൗഹൃദവും പാരൻസുമായുള്ള റിലേഷൻസുമെല്ലാം തമാശയെ മുൻനിർത്തി പറയുന്ന സിനിമയാണ് വാഴ... ഇതിലും ചുരുക്കി പറയുകയാണെങ്കിൽ വളമിട്ട് വളർത്തിയ ഒന്നാന്തരമൊരു കന്ന് കുലയ്ക്കാതെ പോകുമ്പോഴുണ്ടാകുന്ന നിരാശയിൽ ഉരുത്തിരിഞ്ഞ ഒരു കഥ... അതാണ് വാഴ.

എന്റർടെയ്നർ സ്വഭാവത്തിൽ കഥ പറയുന്ന ചിത്രം ഒരു ഗംഭീര സിനിമയാണെന്ന അഭിപ്രായമൊന്നും എനിക്കില്ല... ചുമ്മാ ഒരുവട്ടം കണ്ടു മറക്കാവുന്ന തരക്കേടില്ലാത്തൊരു സിനിമ. അതിലുപരി സിനിമ തിയേറ്ററുകളിൽ ആഘോഷമായെങ്കിൽ അത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെ ബിഗ് സ്ക്രീനിൽ കാണുമ്പോഴുള്ള ക്യൂരിയോസിറ്റി ഫാക്ടർ വർക്ക് ആയതുകൊണ്ട് കൂടിയാണ്... അല്ലെങ്കിൽ അതുകൊണ്ട് മാത്രമാണ്.

ബേസിൽ ജോസഫ്, സിജു സണ്ണി, സാഫ് ബ്രോസ്, ജോമോൻ ജോതിർ, ജഗദീഷ്, കോട്ടയം നസീർ, അസീസ്, നോബി, ഹാഷിർ ആൻഡ് ടീം എന്നിങ്ങനെ വരുന്ന അഭിനേതാക്കളുടെ നിരയെല്ലാം തന്നെ കൊള്ളാമായിരുന്നു... അതിൽ തന്നെ നോബി അവതരിപ്പിച്ച കഥാപാത്രം പേഴ്സണലി ഒത്തിരി ഇഷ്ടപ്പെട്ടു.

കൂടാതെ അങ്കിത് മേനോന്റെ സൗണ്ടും അരവിന്ദ് പുത്തുശ്ശേരിയുടെ സിനിമാട്ടോഗ്രാഫിയും ഈ സിനിമയുടെ കഥാഗതിയിൽ ചേർന്നുനിൽക്കുന്നതായിരുന്നു..

വൈറൽ സെറ്റപ്പിനുതകുന്ന പാട്ടുകൾ സ്ക്രീനിലും അതിനുശേഷവും ഫീലുണ്ടാക്കുന്നുണ്ട്.

സിനിമയുടെ റിലീസിന് ശേഷം മറ്റെല്ലാ ഫാക്ടറുകളെക്കാളും പ്രേക്ഷകർ ആഘോഷിച്ചത് ഹാഷിർ ആൻഡ് ടീമിൻറെ സിനിമ പ്രവേശനം ആയിരിക്കും... സ്ക്രീനിൽ പുള്ളിയെ കാണിക്കുന്ന രംഗങ്ങൾ എല്ലാം കൈയ്യടിയായിരുന്നു... ( അതെന്തിനാണെന്ന് സത്യമായും സ്ക്രീനിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല... ഫോണിൽ കണ്ട റീലുകളുടെ ആഫ്റ്റർ എഫക്റ്റ് ആണെങ്കിൽ അതും സിനിമയും തമ്മിൽ കൂട്ടി വായിക്കുന്നതിലും അർത്ഥമില്ലല്ലോ)

സമീപകാല മലയാള സിനിമ ട്രെൻ്റ് പോലെ വാഴ ഇവിടെ അവസാനിക്കുന്നില്ല... ഒരു രണ്ടാം ഭാഗം ഇതിനുണ്ടാകും, ഉറപ്പായും ആ സിനിമയും തിയേറ്ററിൽ തന്നെ കാണും. എന്തിന് എന്നൊന്നും ചോദിക്കരുത്.

MY RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - G.O.A.T

No comments: