Search This Blog

1320. ഗോട്ട്

🔹1320. ഗോട്ട്

Gnr.      :- Action 
Lang.   :- തമിഴ്

ദളപതി വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചതിനു ശേഷം അഭിനയത്തോട് വിട പറയുകയാണ് എന്നും ഒന്നോ രണ്ടോ സിനിമകൾക്ക് ശേഷം പൂർണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നും പ്രഖ്യാപിച്ചു... വലിയ അഭിനയ സാമ്രാട്ട് ഒന്നുമല്ലെങ്കിലും ഒരു വലിയ ക്രൗഡിനെ കയ്യിലെടുക്കാനും എൻഗേജ് ചെയ്യിപ്പിക്കാനും അങ്ങേയറ്റം ഉത്തേജിപ്പിക്കാനും കഴിവുള്ള സ്റ്റാർ തന്നെയാണ് വിജയ്.. അതുകൊണ്ടുതന്നെ അയാളെ പോലൊരു അഭിനേതാവിന്റെ അവസാന സിനിമകൾ എന്നു പറയുമ്പോൾ അത് വലിയൊരു ഇമോഷൻ തന്നെയാവും...

പക്ഷേ ഗോട്ട് ഒക്കെ കാണുമ്പോൾ, ഇങ്ങേരിനി പടം ചെയ്തില്ലെങ്കിൽ അത്രയ്ക്കും നല്ലത് എന്ന തോന്നലാണ് പ്രേക്ഷകന് ഉണ്ടാക്കുക....

സിനിമയിലേക്ക് വരുമ്പോൾ, മങ്കാത്ത ഒരുക്കിയ വെങ്കട്ട്പ്രഭു തന്റെ സ്ഥിരം ടെംപ്ലേറ്റ് ടീമിലേക്ക് വെറിത്തരം കോപ്രായങ്ങൾ കൂടി കുഴച്ചെടുത്ത് സ്പൈ യൂണിവേഴ്സിലൊരു പണ്ണലാണ് ശ്രമിച്ചതെങ്കിൽ അതെല്ലാം കുഴഞ്ഞു മറിഞ്ഞ് ഒരവരാതം ലെവൽ തലവേദന തന്നെ പ്രേക്ഷകന് നൽകുന്നുണ്ട്.

കഥയിലേക്ക് വരുമ്പോൾ ലൈല ഒ ലൈലയിലെ മോഹൻലാലാണ് ഇവിടുത്തെ നായകൻ... ഭാര്യ അറിയാതെ ഏജൻറ് പണി ചെയ്യുന്ന അണ്ണന് തായ്‌ലൻഡിൽ വെച്ച് മകനെ നഷ്ടപ്പെടുന്നു... അതുവഴി കുടുംബം നഷ്ടപ്പെടുന്നു ജോലി നഷ്ടപ്പെടുന്നു... 
വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടുന്നു... അതുവഴി കുറച്ച് പണികളും.

സിനിമയുടെ പോസ്റ്ററുകൾ മുതൽ ട്രെയിലറിൽ വരെ മകൻ വിജയ്യുടെ പെർഫോമൻസും മേക്കപ്പും ഒക്കെ കല്ലുകടിയാകുമെന്ന് ഉറപ്പിച്ചതായിരുന്നു... പക്ഷേ സിനിമയിലെ ആ ഒരു കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടു... പുള്ളി വരുന്നതു മുതലാണ് സിനിമയ്ക്കൊരു ജീവൻ കിട്ടുന്നത് തന്നെ. 

കൂടാതെ യുവൻ ശങ്കർ രാജ പേഴ്സണലി എനിക്ക് ഒരു ഓകെ ഫീൽ നൽകി.. സോഷ്യൽ മീഡിയയിൽ കളിയാക്കാനും മാത്രം അലമ്പായിട്ട് ഒന്നും പുള്ളി ചെയ്തതായി തോന്നിയില്ല... ഇതിപ്പോൾ എല്ലാ സിനിമയിലും അനിരുദ്ധിനെ കിട്ടണമെന്നില്ലല്ലോ..

വിജയ്യെ കൂടാതെ പ്രഭുദേവ, മീനാക്ഷി, പ്രശാന്ത്, അജ്മൽ, മോഹൻ, സ്നേഹ, ജയറാം, ലൈല എന്നിങ്ങനെ ഫീൽഡ് ഔട്ട് ആയവരും അല്ലാത്തവരും ആയി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്..

സിനിമയുടെ പോരായ്മകൾ എടുക്കുമ്പോൾ, ആദ്യത്തേത് ഒരറുബോറൻ വില്ലനാണ്... അവിടെ വീഴുന്ന സിനിമ പിന്നീട് സ്ക്രിപ്റ്റ് കൊണ്ടും പലരുടെയും പെർഫോമൻസുകൾ കൊണ്ടും മൂക്കുകുത്തുന്ന കാഴ്ചയാണ്  കാണാൻ സാധിക്കുക.
യാതൊരു ഇൻട്രസ്റ്റും തോന്നിപ്പിക്കാത്ത കഥയെ  പ്രത്യേകിച്ചൊരു ഹൈ മൊമെൻ്റും നൽകാത്ത ഫ്ലാറ്റ് ആയ് തന്നെ പറഞ്ഞു പോകുന്ന അവതരണവും കുറേ തല്ലിപ്പൊളി രംഗങ്ങളും കൊണ്ട് സിനിമ നന്നായി മടുപ്പിക്കുന്നുണ്ട്.

വിജയ് സിനിമകളിൽ ഡീഫാൾട്ട് ആയ് ഉണ്ടാകുന്ന ഒരു സ്വാഗ്ഗോ ആറ്റിറ്റ്യൂഡോ ആക്ഷനോ എന്തിന് തന്റെ സ്ഥിരം വെറിത്തനങ്ങൾ കാണിക്കുമ്പോൾ പോലും പ്രേക്ഷകരെ കയ്യിലെടുക്കാൻ ഇത്തവണ വിജയ്ക്ക് സാധിക്കുന്നില്ല.

മറ്റൊരു മങ്കാത്ത ഒരുക്കാനായി വെങ്കട്ട് പ്രഭു ശ്രമിക്കുന്നത് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുമായിരുന്നു... പക്ഷേ ഒരുക്കി വന്നപ്പോൾ മങ്കാത്ത അല്ല മലംകൾട്ട് ആയാണ് പുറത്തുവന്നത് എന്ന് മാത്രം.

പ്രിയ വെറിത്തനം അണ്ണോ.... കേരളത്തിലെ ഉണ്ണിക്കണ്ണനെ പോലുള്ള ആരാധകർ തോളിലും നെഞ്ചിലും അണ്ണന്റെ പടം കുത്തി അണ്ണനുവേണ്ടി പിരാന്ത് പിടിച്ചു നടക്കുന്നുണ്ട്... അവരുപോലും ഇത്തരം സൃഷ്ടികളിൽ അസ്വസ്ഥരാകും...
നല്ലൊരു പടം ചെയ്ത് പടം മടക്കുന്നതാണ് എന്തുകൊണ്ടും ബുദ്ധി....

MY RATING : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - ബാഡ് ബോയ്സ്

No comments: