1321. ഭരതനാട്യം
🔹ഭരതനാട്യം
Gnr. :- Drama
Lang. :- മലയാളം
മനസ്സു നിറച്ചൊരു സിനിമ...
പറ്റുമെങ്കിൽ എല്ലാവരും ഒന്ന് കണ്ടു നോക്കുക...
ഇവിടെ വിജയിച്ചു പോകുന്ന പല വാഴപ്പടങ്ങളെക്കാളും എഴുത്തിലും അവതരണത്തിലും ക്വാളിറ്റിയുള്ള സിനിമയാണ്...
ഒരു രണ്ടു മണിക്കൂർ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതു വെറുതെയാകില്ല💓❤️ ഒരു നഷ്ടബോധവും ഈ സിനിമ നൽകില്ല....
കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത കുടുംബ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഭരതനാട്യം... സൈജു കുറുപ്പ് പ്രധാന കഥാപാത്രമായും നിർമ്മാണത്തിലും ഭാഗമായ ഈ ചിത്രം തുടക്കം മുതൽ തീരുന്ന വരെ എവിടെയും ബോറടിപ്പിക്കാതെ പറഞ്ഞുവെക്കുന്നതിൽ സംവിധായകനും അണിയറ പ്രവർത്തകരും വിജയിച്ചിട്ടുണ്ട്...
മോഹൻലാലിൻറെ ബാലേട്ടൻ എന്ന സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം മകനോട് മറ്റൊരു ഭാര്യയെ കുറിച്ച് പറഞ്ഞതിന് ശേഷവും മരണപ്പെട്ടില്ലെങ്കിൽ ആശുപത്രി കട്ടിലിൽ നിന്ന് റിക്കവർ ആയി വീട്ടിലെത്തിയാൽ എന്തൊക്കെ സംഭവിക്കുമോ അതൊക്കെയാണ് ഭരതനാട്യം എന്ന സിനിമയിൽ പറഞ്ഞുവെക്കുന്നത്...
നന്നായി ചിരിപ്പിക്കുന്ന സന്ദർഭങ്ങളും ഫീൽ ഗുഡ് എന്ന് ഫീൽ ആയ് തന്നെ പറയാവുന്ന പശ്ചാത്തലവും അതിന്റെ ആഖ്യാനവും നല്ല പെർഫോമൻസുകളും എല്ലാമായി സിനിമ തീയറ്റർ കാഴ്ച നഷ്ടപ്പെട്ടതിൽ വിഷമം തോന്നിപ്പിക്കുന്ന ഒരു അനുഭവമാണ് നൽകിയത്...
സൈജു കുറുപ്പിന്റെ ഏറെ കാലത്തിനു ശേഷമുള്ള മികച്ചൊരു പെർഫോമൻസും സായി കുമാർ, കലാരഞ്ജിനി, ശ്രീജാ രവി എന്നിങ്ങനെയുള്ള അഭിനേതാക്കളുടെ എടുത്തു പറയേണ്ട പ്രകടനങ്ങളും കൂടെ സൈജു കുറുപ്പിന്റെ അനിയൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരുടെയും പെർഫോമൻസുകളും സിനിമയുടെ ആകെത്തുകയെ നല്ല രീതിയിൽ തന്നെ ലിഫ്റ്റ് ചെയ്യുന്നുണ്ട്...
അനാവശ്യം എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗം പോലും ഇല്ലാത്ത മനസ്സുനിറഞ്ഞ ഒരു സിനിമാനുഭവം...
MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - ബാഡ്ബോയ്സ്
No comments: