🔹1322. ഗുമസ്തൻ
🔹ഗുമസ്തൻ
Gnr. :- Thriller
Lang. :- മലയാളം
ക്രൈം ത്രില്ലർ കാണാൻ ഇഷ്ടമുള്ളൊരു പ്രേക്ഷകൻ എന്ന നിലയ്ക്കാണ് ഗുമസ്തന് ടിക്കറ്റ് എടുത്തത്. മലയാളത്തിലെ സകലമാന ത്രില്ലറുകൾക്കും ഒരു ടെമ്പ്ലേറ്റ് ഫോം ഉണ്ട്... അതിൻറെ പരിസരത്തു നിന്നും തന്നെ കഥ പറയുന്നതുകൊണ്ട് പല സിനിമകളും പ്രെഡിക്റ്റബിളും പരിധിക്കപ്പുറം തൃപ്തിപ്പെടുത്താത്തവയും ആകാറുണ്ട്... എന്നാൽ തരക്കേടില്ലാത്തൊരു ട്രെയിലറും ആദ്യ ദിവസങ്ങളിലെ നല്ല അഭിപ്രായങ്ങളും ആണ് ഗുമസ്തനെ പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ചിത്രത്തിൻറെ അഭിപ്രായത്തിലേക്ക് വരാം....
നാട്ടിലെ ലീഡിങ് ലോയറുടെ ഗുമസ്തനാണ് ആൻഡ്രൂസ് പള്ളിപ്പാടൻ... പാരമ്പര്യമായി തന്നെ സമ്പന്നനായ പള്ളിപ്പാടൻ ഇപ്പോൾ വക്കീലന്മാർക്ക് നിയമോപദേശങ്ങൾ നൽകിയും ഒത്തുതീർപ്പുകൾക്ക് മധ്യസ്ഥത നിന്നും വാർദ്ധക്യം മുന്നോട്ടു കൊണ്ടുപോവുകയാണ്... ചില കുടുംബ പ്രശ്നങ്ങൾ കാരണം പള്ളിപ്പാടനും പള്ളിപ്പാടിന്റെ ഭാര്യയും തമ്മിൽ ഒരു വഴക്കുണ്ടാകുന്നു... വീട്ടിലെ ജോലിക്കാരി തൊട്ടടുത്ത ദിവസം വീട്ടിലേക്ക് എത്തുമ്പോൾ ഷർട്ടിൽ ചോരയുമായി നിൽക്കുന്ന പള്ളിപാടനെയാണ് കാണുന്നത്... നാട്ടുകാരും പോലീസുമെത്തുമ്പോൾ കണ്ട കഥയാകെ മാറുന്നു.
കുറ്റകൃത്യം നടന്നു , സാക്ഷിയും ഉണ്ട്... എന്നാൽ പ്രതിയിലേക്ക് ചൂണ്ടുന്ന ഒന്നും തന്നെ അവശേഷിക്കുന്നില്ല... ഇത്തരമൊരു കഥാപരിസരത്ത് ഉടലെടുക്കുന്ന ഗുമസ്തൻ നല്ലൊരു എൻഗേജിങ് ത്രില്ലർ തന്നെയാണ്.
ചിത്രം നൽകുന്ന ക്യൂരിയോസിറ്റി മുകളിൽ പറഞ്ഞ കഥാഗതിയിൽ ഉണ്ട്, അത് സിനിമയുടെ കാഴ്ചയെ യാതൊരു തരത്തിലും ബാധിക്കുന്നതല്ല...
മൈഗ്രൈൻ കാരണങ്ങൾ കൊണ്ട് അധികം ശബ്ദങ്ങൾ കേൾക്കാൻ താല്പര്യപ്പെടാത്ത കർക്കശക്കാരനായ വാർദ്ധക്യത്തിലെത്തിയ ബുദ്ധിമാനായ ഗുമസ്തൻ.... ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച ജെയിസ് ജോസ് ആണ് ഗുമസ്തനിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്....ഒത്തിരി സിനിമകളിൽ പോലീസായും വില്ലനായും വേഷമിട്ട ജെയിസ് തന്റെ ആദ്യ നായക കഥാപാത്രത്തെ നന്നായി തന്നെ ചെയ്തിട്ടുണ്ട്...
പുള്ളിയെ കൂടാതെ, ഷൈജു ശ്രീധരൻ്റെ കഥാപാത്രവും കൊള്ളാമായിരുന്നു... ബിബിൻ ജോർജ്, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, സ്മിനു, ദിലീഷ് പോത്തൻ, മഖ്ബൂൽ സൽമാൻ എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കളും കഥാപാത്രങ്ങളാകുന്നുണ്ട്...
പറയാൻ ഉദ്ദേശിച്ച കഥയെ പെർഫോമൻസുകൾ കൊണ്ടും ടെക്നിക്കൽ സൈഡ് കൊണ്ടും മോശമാക്കാതെ പറഞ്ഞുവെക്കാൻ നവാഗതനായ സംവിധായകന് സാധിച്ചിട്ടുണ്ട്... കഥയിലെ കയറ്റിറക്കങ്ങൾ ബോറടിപ്പിക്കാതെ പ്രേക്ഷകനിൽ എത്തുന്നുമുണ്ട്.
സിനിമയുടെ പോരായ്മകളിലേക്ക് കണ്ണോടിക്കുമ്പോൾ, പേരറിയാത്ത പുതുമുഖങ്ങൾ ആയ കുറച്ച് അഭിനേതാക്കൾ സിനിമയിലുണ്ട്, അവരുടെ അമേച്ച്വർ പെർഫോമൻസുകൾ നല്ല കല്ല്കടിയായിരുന്നു... കൂടാതെ ആൻഡ്രൂസ് പള്ളിപ്പാടന്റെ വീട്ടിലേക്ക് ആദ്യമായി പോലീസ് എത്തുമ്പോൾ ഇരുവരും തമ്മിലുള്ള ഡയലോഗും ആ രംഗങ്ങളും ലോജിക് നോക്കിയില്ല എങ്കിൽപോലും ആസ്വാദ്യകരമായിരുന്നില്ല... കൂടാതെ കഥ റിവീൽ ചെയ്യുന്ന ഭാഗവും ഒരു പൂർണ്ണ തൃപ്തിയുടെ കുറവ് നൽകുന്നുണ്ട്....
തിയേറ്ററിൽ കാണാവുന്ന, എൻഗേജിംഗ് ആക്കുന്ന നല്ലൊരു സിനിമാനുഭവമാണ് ഗുമസ്തൻ. താല്പര്യമുള്ളവർക്ക് ടിക്കറ്റെടുക്കാം...
MY RATING : 3/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - വാഴൈ
No comments: