1311. ഇടിയൻ ചന്തു
"ജീവിച്ചിരിപ്പുണ്ടോ? EMI അടയ്ക്കണം..."
വയനാട്ടിലെ ക്യാമ്പിൽ കഴിയുന്ന സർവ്വതും നഷ്ടപ്പെട്ട മനുഷ്യരോട് 'മുത്തൂറ്റ് , ബജാജ്' എന്നിങ്ങനെയുള്ള പണമിടപാട് സ്ഥാപനങ്ങളിലെ കഴുകന്മാരുടെ ഭീഷണിയാണിത്....
മുലപ്പാലവശ്യപെട്ടവന് കൊടുത്തതു പോലെ EMI കളക്ട് ചെയ്യാൻ ക്യാംപിലേക്ക് വിളിച്ചിട്ട് അടിച്ച് നടുവൊടിച്ച് ചെളിയിൽ താഴ്ത്തണം ഈ എരപ്പന്മാരെ...
Disaster had happened. We need to stand with them, so please everyone contribute.
PAY/DONATE FOR WAYANAD"
🔹1311. ഇടിയൻ ചന്തു
Gnr. :- Action Comedy
Lang. :- മലയാളം
മോളിവുഡ് മാറുകയാണ് അല്ല മാറ്റി എഴുതപ്പെടുകയാണ്... അങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ പേനയുടെ മഷി ടെസ്റ്റ് ചെയ്തു നോക്കിയ ഒരു കീറ പേപ്പറിലെ കുത്തിവരകൾ....
ഏതോ ഒരു കോടീശ്വരനെ ലക്ഷപ്രഭുവാക്കാൻ തക്ക ക്വാളിറ്റിയുള്ള ആ കുത്തിവരകളെ സ്ക്രിപ്റ്റെന്നും പറഞ്ഞ് ശ്രീജിത്ത് വിജയൻ ഒരുക്കിയ പടപ്പാണ് 'ഇടിയൻ ചന്തു'.
സിനിമയിലേക്ക് വരാം,
'ഇടിയൻ ചന്ദ്രൻ' എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് ചന്തു... നിരന്തരം ഭാര്യയെ അക്രമിക്കുന്ന പ്രശ്നക്കാരനായ ചന്ദ്രൻ സർവീസിൽ ഇരിക്കെ കൊല്ലപ്പെടുന്നു... ചന്ദ്രൻറെ ജോലി പ്രായപൂർത്തിയായതിനുശേഷം ചന്തുവിനെ തേടിയെത്തും... പക്ഷേ അടിപിടികളിലൂടെ ഒരു സ്കൂളിലും അധികകാലം പിടിച്ച് നിൽക്കാത്ത ചന്തു പോലീസ് ജോലിക്ക് വേണ്ടി പ്ലസ് ടു പാസ്സായേ പറ്റു....
അതിനുവേണ്ടി പുതിയൊരു സ്കൂളിലേക്ക് ചന്തു എത്തുകയാണ്...
കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നിങ്ങനെ തരക്കേടില്ലാത്ത വിജയങ്ങൾ സ്വന്തമാക്കിയ സംവിധായകൻ ശ്രീജിത്ത് വിജയൻ തൻ്റെ മൂന്നാം ചിത്രത്തിലെത്തുമ്പോൾ പണിയറിയാത്ത ഒരു പുതുമുഖ സംവിധായകൻറെ സകല പുതർച്ചയും ഈ സിനിമയിലുടനീളം കാണിക്കുന്നുണ്ട്.
മുകളിൽ പറഞ്ഞ വൺലൈനിൽ തുടങ്ങിയ സിനിമ പിന്നെ യാതൊരു ബലവും ഇല്ലാത്ത കോൺഫ്ലിക്റ്റുകൾ കൊണ്ട് ആക്ഷൻ ഴോണറിലേക്ക് മാറ്റുകയും പിന്നെ നൂല് പൊട്ടിയ പട്ടം കണക്കിന് ദിശ കിട്ടാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നതുമാണ് ബാക്കി.
കഥാപാത്രങ്ങളെ പറയുകയാണെങ്കിൽ പാകമാകാത്ത കുപ്പായമിട്ട് ഫീൽ ആയിരുന്നു എല്ലാവർക്കും...
ചന്തു എന്ന ടൈറ്റിൽ കഥാപാത്രത്തിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ആക്ഷൻ എന്നു പറയുമ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ പിടികിട്ടും... കൂടാതെ ഗായത്രി അരുൺ, ചന്തു സലിംകുമാർ എന്നിവരുടെയൊക്കെ കൂതറ കഥാപാത്രവും പെർഫോമൻസും സിനിമയെ നന്നായി ബോറടിപ്പിച്ചു, ഒപ്പം ലെന , ജോണി ആൻറണി, ലാലു അലക്സ്, സൂരജ്, ജയശ്രീ, വിദ്യ, സ്മിനോ എന്നിങ്ങനെ ആരും തന്നെ പെർഫോമൻസിൽ നന്നായിട്ടില്ല...
പീറ്റർ ഹെയിൻ്റെ ആക്ഷൻ, ഈ സിനിമയുടെ USP ആയിരുന്നു... ന്നാ ഈ പടത്തിൻ്റെ ഏറ്റവും വലിയ പോരായ്മയും അത് തന്നെയാകുന്നുണ്ട്..
അത് ഏറ്റവും വെളിവാകുന്നത് സിനിമയുടെ ക്ലൈമാക്സിലാണ്.
ഒരു കഥയ്ക്ക് നല്ലൊരു ഒടുക്കം നൽകാൻ സാധിക്കാതെ പോകുമ്പോൾ കാട്ടിക്കൂട്ടി രണ്ടാം ഭാഗത്തിലേക്ക് വഴിവെക്കുന്ന ടെയിൽഎന്റ് സമീപകാലത്തെ ക്ലീഷേയാണ്... പറഞ്ഞവസാനിപ്പിക്കാത്ത ഇത്തരം
സിനിമകൾക്ക് ഒരു രണ്ടാം ഭാഗം വരികയും ഇല്ല... പിന്നെ എന്തു വേദനയ്ക്കാണ് ഇങ്ങനെ സിനിമകൾ ഉണ്ടാക്കുന്നത് എന്നേ എനിക്ക് ചോദിക്കാനുള്ളൂ.
MY RATING : O.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
-Yadu EZr
NEXT - ലെവൽ ക്രോസ്സ്
No comments: