Search This Blog

Thoughts on ഡ്രാമ

🔹 "ഡ്രാമ"

Gnr :-  Drama
Lang :- മലയാളം

ഒരു ചെറുപുഞ്ചിരിയോടെ സീറ്റിൽ ചാരിയിരുന്നു രണ്ടരമണിക്കൂർ തള്ളിനീക്കാവുന്ന, ഒടുക്കം പ്രേക്ഷകന് നഷ്ട്ടം തോന്നിപ്പിക്കാത്ത ഒരു മെസ്സേജും നൽകുന്ന ഒരു ചിത്രമായിരിക്കും ഡ്രാമ!

റിലീസിന് മുൻപ് ഒരു ഇന്റർവ്യുവിൽ സംവിധായകൻ പറഞ്ഞ വാക്കുകളാണ്.

തീർത്തും അർത്ഥശൂന്യമായ വാക്കുകൾ...



'മോഹൻലാലത്തം' ഇഷ്ട്ടപ്പെടാത്ത മലയാളി ഉണ്ടാകില്ല. 'ഹലോ' എന്ന മുഴുനീള കോമഡി ചിത്രത്തിന് ശേഷം പിന്നീടൊരിക്കലും ആ എനർജിയിൽ ഒരു കോമഡി ചിത്രത്തിൽ ലാലേട്ടനെ കാണാൻ സാധിച്ചിട്ടില്ല.
ഇവിടെയും അത് സംഭവിക്കുന്നില്ല. 

കട്ടപ്പനയിലെ സമ്പന്ന കുടുംബത്തിലെ റോസമ്മ തന്റെ ഇളയ മകളുടെ നിർബന്ധ പ്രകാരം അവളുടെ കൂടെ ലണ്ടനിലേക്ക് പോകുന്നു.
എന്നാൽ താൻ എങ്ങാനും അവിടെ വെച്ച് മരിച്ച് പോയാൽ നാട്ടിലെ കുടുംബക്കല്ലറയിൽ അടക്കണം എന്ന് എപ്പോഴും ആഗ്രഹം പറയുന്ന റോസമ്മ ലണ്ടനിൽ വെച്ച് മരിക്കുന്നു.
പല രാജ്യങ്ങളിലായുള്ള തന്റെ 5 മക്കളും ലണ്ടനിലെത്തുന്നതും തുടർന്ന് അവരിൽ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
ഡ്രാമ എന്ന പേരിനോട് യോജിക്കും വിധമാണ് ചിത്രത്തിന്റെ കഥയും ആഖ്യാനവും.

ആദ്യത്തേ അരമണിക്കൂർ ചിത്രത്തേ ട്രാക്കിൽ എത്തിക്കുമ്പോൾ പ്രേക്ഷകനും ചിത്രത്തോട് അടുക്കും.
കാരണം ഡ്രാമ എന്ന പേരും ഫീൽ ഗുഡ് തീസറും കണ്ടിട്ട് പോലും ലാലേട്ടന്റെ മാസും മുണ്ടുമടക്കിക്കുത്തലും മാത്രം ദഹിക്കുന്ന പഴയ ചിത്രങ്ങളിൽ ഇന്നും വീമ്പ് പറയുന്ന 'ഈരാളിമാർ' അവസാനരംഗം വരെ കാത്തിരിക്കുകയായിരിക്കും. ഒരു മീശപിരിയ്ക്കെങ്കിലും.
എന്നാലത് ഇവിടെയില്ല.
കഥ പറയേണ്ട വേഗത മാത്രം ഉപയോഗിച്ച് കാഴ്ച്ചക്കാരനെ ചിലപ്പോഴൊക്കെ മുഷിപ്പിച് കണ്ടിരുത്തുന്ന ചിത്രമാണ് ഡ്രാമ.

അരുന്ധതി നാഗ് റോസമ്മയെ അവതരിപ്പിക്കുബോൾ കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, സുബി, നിരഞ്ജ് എന്നിവർ മക്കളായും വേഷമിടുന്നു.
ഫ്യൂണറല്‍ ഈവന്റ് മാനേജ്‌മെന്റ് സ്റ്റാഫ് ആയ  രാജഗോപാൽ നാരായണനായ് മോഹൻലാലും വേഷമിട്ടു.

കടൽ കടന്നൊരു മാത്തുക്കുട്ടി, ഞാൻ, ലോഹം, ലീല, പുത്തൻപണം എന്നിങ്ങനെയുള്ള രഞ്ജിത്തിന്റെ അവസാന 5 ചിത്രങ്ങളുടെ ക്വാളിറ്റിയുള്ള, പറയത്തക്ക മികച്ച തിരക്കഥ ഇല്ലാത്ത ചിത്രമാണ് ഡ്രാമ.

ജോണി ആന്റണിയുടെ ആന്റോ എന്ന വേഷം നന്നായിരുന്നു. കൂടാതെ ലാൽ-ബൈജു കോമ്പിനേഷൻ രംഗങ്ങളെല്ലാം കൊള്ളാമായിരുന്നു. പിടിവിട്ടു പോകുന്ന ചിത്രത്തേ പ്രേക്ഷകനുമായ് ജെല്ലാക്കാൻ ഈ സീനുകൾക്ക് സാധിക്കുന്നുണ്ട്.
അനാവശ്യ ലാഗ് കയറി വരുബോഴും ഇത്തരം കോംബിനേഷൻ രംഗങ്ങളാൽ ഒരു പരിധിവരെ കഥ പറയാൻ ചിത്രത്തിന് സാധിച്ചു.

മുഴച്ച് നിൽക്കുന്ന ലിപ്പ്സിങ്കിംഗും ആഖ്യാനത്തിലെ ബോറൻ രീതിയും എല്ലാമായി ഒരു മോശം അനുഭവമാണ്   ഡ്രാമ.

#Last_worD

തിയേറ്ററിലെ വലിയ വിജയം ഡ്രാമയിലൂടെ രഞ്ജിത്ത് ആഗ്രഹിച്ചിരുന്നോ എന്നത് സംശയമാണ്. അത്തരത്തിലാണ് ഡ്രാമ അണിയിച്ചൊരുക്കിയത്.
സ്ലോ-പേസ്ഡ് ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക്  ടിക്കറ്റെടുക്കാം. കണ്ടിറങ്ങാം. 

"My Rating :- 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

next 》 》 ഒരു കുട്ടനാടൻ ബ്ലോഗ്ഗ് (Malayalam)

No comments: