1343. പ്രഭയായ് നിനച്ചതെല്ലാം ( ALL WE IMAGINE AS LIGHT )
🔹1343. പ്രഭയായ് നിനച്ചതെല്ലാം ( ALL WE IMAGINE AS LIGHT )
Gnr. :- Drama
Lang. :- മലയാളം
കാൻസിൽ ആയാലും മറ്റു ദേശീയ അന്തർദേശീയ വേദികളിലായാലും പുതിയ ആഖ്യാനത്തിലും വേറിട്ട കഥകളിലും സമകാലികമായി മുന്നോട്ടായുന്ന സിനിമകൾക്കിടയിൽ ALL WE IMAGINE AS LIGHT പഴമയുടെ പിൻപറ്റി പലകുറിപ്പറഞ്ഞൊരു കഥയെ പൊടിതട്ടി കുപ്പിയിലാക്കിയ കാഴ്ചയാണ് എനിക്ക് നൽകിയത്.
കാൻസിലെ ഏറ്റവും മുൻനിര അവാർഡുകളിൽ ഒന്നായ 'ഗ്രാൻഡ് പ്രിക്സ്' പുരസ്കാരം അടക്കം നിറഞ്ഞ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ട ഒരു ഇന്ത്യൻ ചിത്രം, അതിലെ മലയാളി സാന്നിധ്യങ്ങൾ... കനി കുസൃതിയുടെ തണ്ണീർമത്തൻ പ്രതിഷേധം, അതിന് കിട്ടിയ കയ്യടികൾ. ഇതുവഴിയാണ് ഈ സിനിമയുടെ പേരറിയുന്നതും കാണാനുള്ള താല്പര്യമുണ്ടായതും. തുടർന്ന് റിലീസിനു ശേഷം ദിവ്യ പ്രഭയുമായി ബന്ധപ്പെട്ട സിനിമയിലെ ഒരു രംഗം ലീക്കാവുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും സിനിമയുടെ മൈലേജ് അല്ല മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഭയാനക അവസ്ഥയാണ് തുറന്നു കാണിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയിലേക്ക് വരുമ്പോൾ, വലിയൊരു നഗരത്തിൻ്റെ തീർത്തും ചെറിയൊരിടത്ത് സാധാരണ ജീവിതം നയിക്കുന്ന രണ്ടു പേർ.
ഇണയോ തുണയോ ഇല്ലാത്ത പ്രഭയും, ഇതിൻറെ മറുപുറമായ പ്രണയവും ലൈംഗികതയും ജീവിതാസ്വാദനവും ചേർന്ന അനുവിൻ്റെ കഥാപാത്രവും... ഇവർ പ്രധാന കഥയും ജീവിതപാത്രങ്ങളുമാകുമ്പോൾ പറയുന്ന കഥയും ആഖ്യാനവും എന്തിന് പെർഫോമൻസുകൾ പോലും ഇതിനുമുൻപ് ഒരുപാട് തവണ കണ്ട സാധാരണത്വം നിറഞ്ഞ പാശ്ചാത്തലത്തിലാണ്, പ്രത്യേകിച്ചൊരു സമകാലികതയും അവകാശപ്പെടാനില്ലാത്ത പറയുന്ന ജീവിതങ്ങൾക്ക് കണ്ടിരിക്കേണ്ട ഒരു ലെയറോ മറ്റൊരു ഡയമെൻഷനോ പ്രേക്ഷകരിയിലേക്ക് കൺവേ ചെയ്യാൻ സാധിക്കാത്ത മുകളിൽ പറഞ്ഞതുപോലെ ഒരു സാധാരണ ചിത്രം.
കനി കുസൃതി, ദിവ്യ പ്രഭ, അസീസ്, ഹൃദു ഹാരോൺ എന്നിങ്ങനെ സമീപകാലത്ത് മലയാള സിനിമയിൽ മികച്ച പെർഫോമൻസുകൾ നൽകിയ അഭിനേതാക്കളിൽ ദിവ്യ പ്രഭ ഈ സിനിമയിലൂടെനീളം പ്രകടനം കൊണ്ട് തൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് മാറ്റിനിർത്തിയാൽ ബാക്കിയൊന്നും തന്നെ അത്രമേൽ മനസ്സിനെ സ്പർശിക്കുന്നതായൊന്നും അനുഭവപ്പെടുന്നില്ല. അങ്ങനെയല്ലെങ്കിൽ മറ്റുള്ളവർക്ക് ഒന്നും തന്നെ കാര്യമായി ചെയ്യാനില്ലാത്ത ഒരു സിനിമ എന്നുകൂടി വേണമെങ്കിൽ പറഞ്ഞു നിർത്താം.
ഇതിനുമുൻപ് ഇത്തരം സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്, കാഴ്ചയ്ക്കപ്പുറം കാണിയുടെ ഉള്ളിലേക്ക് തറച്ചിടുന്ന ജീവിതങ്ങളും അതിൻറെ നീറലും നീറ്റലും കാലങ്ങൾക്കപ്പുറവും നിലനിർത്തുന്ന ജീവിതകാഴ്ചകൾ...
എന്നാൽ ഈ ചിത്രത്തിലെ ജീവിതങ്ങളായാലും അതിലെ ലൈംഗികത അടക്കം വരുന്ന ഓരോ സന്ദർഭങ്ങളായാലും യാതൊരു പുതുമയും ഇല്ലാത്ത ഇതിനുമുൻപ് സമാനമായ കാഴ്ച ഒരുപാട് കണ്ട തോന്നലുണ്ടാക്കുന്ന ഒരു ക്ലീഷേ കഥയും കഥപറച്ചിലുമാണ് സിനിമ ഒന്നാകെ പ്രേക്ഷകന് നൽകുന്നത്.
വേഗത കുറഞ്ഞ ആഖ്യാനത്തിൽ, ഇത്തരം സിനിമകളുടെ ഡീഫാൾട്ട് ഫോർമാറ്റിൻ്റെ അച്ചിൽ വാർത്തെടുത്ത ALL WE IMAGINE AS LIGHT എഴുതി സംവിധാനം ചെയ്തിട്ടുള്ളത് പായൽ കബാടിയ ആണ്... രണഭീർ ദാസിന്റെ ചായാഗ്രഹണവും Topshe, Emahoy Tsegué-Maryam Guèbrou എന്നിവരുടെ സൗണ്ട് ഡിപ്പാർട്ട്മെൻ്റും Clément Pinteauxൻ്റെ എഡിറ്റിംങ്ങുമായ് രണ്ടുമണിക്കൂറിന് താഴെ നിൽക്കുന്ന ദൈർഘ്യത്തിൽ പടം പറഞ്ഞു നിർത്തുന്ന ഒരു പോയിൻറ് പേഴ്സണലി കൊള്ളാമെന്നു തോന്നി.
വലിയ വേദികളിൽ സ്വീകരിക്കപ്പെട്ട ഒരു സിനിമയിൽ ഉണ്ടായിരിക്കേണ്ട ഒരു കോളിറ്റി ഒന്നും എവിടെയും കാണാൻ പറ്റാത്ത കാഴ്ചയ്ക്കപ്പുറം മറന്നു കളയാൻ സാധിക്കുന്ന ഒരു സാധാരണ സ്ലോപേസ്ഡ് ഡ്രാമ... പ്രഭയായി നിനച്ചതെല്ലാം വെറുതെയായി. #allweimagineaslight
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - പരാക്രമം
No comments: