Search This Blog

1344. പരാക്രമം

🔹1344. പരാക്രമം

Gnr.      :- കഴപ്പ്
Lang.   :- മലയാളം


ആദ്യം പ്രേക്ഷകന്റെ കീശയോടും പിന്നെയത് കണ്ണിനോടും തുടർന്നതും താണ്ടി  എരിശം കയറ്റുന്ന അസ്സൽ വധം... അതെ,
സീൻ ബൈ സീൻ പരാക്രമം...

അസഹനീയം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും, ഇക്കാലത്തും ഇതുപോലുള്ള സാധനങ്ങളൊക്കെ തിയേറ്ററിലെത്തിക്കാൻ എങ്ങനെ തോന്നി എന്നതാണ് അത്ഭുതം.

ദേവ് മോഹൻ , സിജു സണ്ണി, ജോമോൻ ജോതിർ, സംഗീത, രഞ്ജി പണിക്കർ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ രമേശ് എഴുതി സംവിധാനം ചെയ്ത ഈ സിനിമ യഥാർത്ഥത്തിൽ 2021ൽ ഷെയിൻ നിഗത്തെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു, തലനാരിഴയ്ക്കാണ് ഷെയിൻ
രക്ഷപ്പെട്ടത്...

പടത്തിലേക്ക് വരുമ്പോൾ,
രണ്ടുപേരുടെ കുട്ടിക്കാലം മുതലുള്ള വൈരാഗ്യവും ഇരുവരും ഒരു കോളേജിൽ എത്തുന്നതും പിന്നെ ഏതോ ഒരു പോയിന്റിൽ ഇരുവരും തമ്മിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും, ഇതിലേക്ക് ഒരു പ്രണയവും , ഓവർഡോസായി ഫാമിലി പാസവും ചേർത്ത് ചിത്രം മുന്നോട്ടുപോകുമ്പോൾ ഓരോരുത്തരുടെ പേരല്ല അഭിനയിച്ച എല്ലാവരുടെയും പേര് മോശം പെർഫോമൻസിൽ ഉൾപ്പെടുത്താം... 

അതിൽ തന്നെ സംഗീതയുടെ വെറുപ്പീര് ഡബ്ബിങ്ങും രഞ്ജി പണിക്കരുടെ എയറ് പിടിച്ചുള്ള സിഗരറ്റ് വലിയും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്..
രഞ്ജി പണിക്കർ മരിക്കുന്ന വാർത്തയറിയുന്ന ദേവ് മോഹന്റെ പെർഫോമൻസും ആ രംഗവുമൊക്കെ വരുംകാലത്ത് ട്രോളുകളിൽ നിറയാൻ സാധ്യതയുണ്ട്.

കഥയോ തിരക്കഥയോ ഇല്ലാത്ത ചിത്രത്തിന് നല്ലൊരു മേക്കിങ്ങും  ആവശ്യമില്ല എന്ന തോന്നലായിരിക്കണം സംവിധായകനെ ഈ പരാക്രമത്തിൽ എത്തിച്ചത്... എന്നിരുന്നാലും ഒന്നേമുക്കാൽ മണിക്കൂറിന് താഴെ മാത്രം ദൈർഘ്യത്തിൽ ഇതു പടച്ചു വിട്ടതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

പടത്തിലെ കോൺഫ്ലിക്റ്റുകൾ ആണെങ്കിലും ആദ്യപകുതിയുടെ അടക്കം പ്ലേസ്മെന്റുകൾ ആണെങ്കിലും എന്തിന് ക്ലൈമാക്സിലെ ദേശസ്നേഹവും തുടർന്നുള്ള തട്ടിക്കൂട്ടുകളും പത്തു കൊല്ലം കഴിഞ്ഞുള്ള ടെയിൽ എന്റും അടക്കം പരിപൂർണ്ണമായും പാളിയ പരാക്രമം
നല്ലതെന്ന് തോന്നിയ ഒന്നും തന്നെ കാണാൻ സാധിച്ചിട്ടില്ലാത്ത....
അസഹനീയമായ ഒരു സൃഷ്ട്ടിയാണ്...  #Paraakramam

MY RATING : O/5

ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr

NEXT - ആനന്ദ് ശ്രീബാല

No comments: