Search This Blog

1345. ആനന്ദ് ശ്രീബാല

🔹1345. ആനന്ദ് ശ്രീബാല

Gnr.      :- Thriller Drama
Lang.   :- മലയാളം

മലയാളത്തിൽ ഇതിനോടകം ആയിരം തവണ പറഞ്ഞു പഴകിയ ത്രില്ലർ ഡ്രാമ ടെമ്പ്ലേറ്റ് ഫോമിൻ്റെ അണുവിടമാറാത്ത ഓൾഡ് സ്കൂൾ പുതിയ പതിപ്പാണ് കഴിഞ്ഞദിവസം തിയേറ്ററിലെത്തിയ വിഷ്ണു വിനയ് ചിത്രം ആനന്ദ് ശ്രീബാല...

അർജുൻ അശോക്, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, അപർണ ദാസ്, സൈജു കുറുപ്പ് , സംഗീത, അജു വർഗീസ് എന്നിങ്ങനെ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കൾ കഥാപാത്രങ്ങളാകുന്ന ഈ ചിത്രം  ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമാറ്റിക് വേർഷനാണ് പറയുന്നത്...

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് ദുരൂഹസാഹചര്യത്തിൽ കണ്ടുകിട്ടിയ മെറിൻ എന്ന പെൺകുട്ടിയുടെ മൃതദേഹവും അത് കേരള സമൂഹത്തിൽ ഉണ്ടാക്കിയ കോളിളക്കങ്ങളും തുടർന്നുള്ള സോഷ്യൽ പ്രൊഫൈലുകളിലെ ഹാഷ്ടാഗ് മാമാങ്കവും ദിവസങ്ങൾക്കകം കെട്ടടങ്ങുമ്പോഴും, ഇന്നും തെളിയിക്കപ്പെടാത്ത ആ കേസും ലഭിക്കാതെ പോയ നീതിയും സിസ്റ്റത്തിൻ്റെ കഴിവുകേട് തന്നെയാണ് സൂചിപ്പിക്കുന്നത്... 

മെറിന്റെ മരണത്തെ കഥാതന്തുവാക്കുമ്പോഴും സിനിമയുടെ ഒഴുക്കും പറച്ചിലും യാഥാർത്ഥ്യത്തോട് തൊട്ടു കൊണ്ടല്ലാതെ സിനിമാറ്റിക് ലിബർട്ടിയുടെ അറ്റത്തു വെച്ചൊരു കഥയും 
അതിനൊരു തുടക്കവും പര്യവസാനവുമായി എന്റർടെയ്നർ സ്വഭാവത്തിൽ പറഞ്ഞു തീർക്കുകയാണ് ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ.

ജേർണലിസ്റ്റായ നായികയ്ക്ക് ചാനലിലേക്ക് ഒരു അന്വേഷണ പരമ്പര ചെയ്യേണ്ടതായ് വരുന്നതും അതിന് തിരഞ്ഞെടുക്കുന്ന സബ്ജക്ട് പോലീസ് ആത്മഹത്യ എന്ന് വിധിയെഴുതി ക്ലോസ് ചെയ്ത മെറിൻ എന്ന പെൺകുട്ടിയുടെ മരണവുമാണ്... 
നായികയെ സഹായിക്കാനെത്തുന്ന പോലീസ് ജോലി സ്വപ്നം കണ്ട് ടെസ്റ്റ് കഴിഞ്ഞിരിക്കുന്ന ആനന്ദ് ശ്രീബാല എന്ന നായകനും തുടർന്നുള്ള അയാളുടെ അന്വേഷണവുമാണ് ചിത്രം പറയുന്നത്.

പടത്തിലെ പ്രധാന ഇവന്റിന് / ക്രൈമിന് പ്രേക്ഷകനെ ഹുക്ക് ചെയ്യാൻ പറ്റുകയും തുടർന്ന് കഥാപാത്രത്തിലൂടെ സഞ്ചരിച്ച് അവർ രക്ഷപ്പെടണമെന്നും അവർക്ക് നീതി ലഭിക്കണമെന്നും പ്രേക്ഷകർ കൂടി പ്രാർത്ഥിക്കുന്നിടത്ത് , അത് പ്രേക്ഷകന്റെ ആവശ്യം കൂടിയാകുന്നിടത്താണ് ഇതുപോലുള്ള സിനിമകളുടെ വിജയം... എന്നാൽ,

സ്ക്രീനിൽ എന്തു നടന്നാലും നമുക്കൊരു കുഴപ്പവുമില്ല എന്ന തോന്നലുണ്ടാക്കുന്ന, കഥാപാത്രങ്ങളോട്  അറ്റാച്മെൻ്റൊന്നും തന്നെ തോന്നിപ്പിക്കാത്ത , പ്രധാന കഥയോടൊപ്പം തന്നെ പറയാൻ ഉദ്ദേശിച്ച അമ്മ-മകൻ ഇമോഷണൽ പരിപാടി പോലും അമ്പേ പാളിപ്പോയ ത്രില്ലടിപ്പിക്കാത്തൊരു ത്രില്ലറായാണ് ചിത്രം ആദ്യവസാനം അടയാളപ്പെടുത്തുന്നത്..

നല്ല പെർഫോമൻസുകളും  രഞ്ജിൻ രാജിൻ്റെ ഇമോഷണൽ സോങ് അടക്കമുള്ള സൗണ്ടിങ്ങിലെ സ്ട്രോങ്ങ് ഏരിയയും കാണാൻ തോന്നിപ്പിക്കുന്ന വിഷ്വലും ചിത്രത്തെ തിയേറ്ററിൽ ഒരു മോശം അനുഭവമാക്കുന്നില്ല എങ്കിലും 
പഴകി തേഞ്ഞ കഥ പറച്ചിലും ഇൻട്രസ്റ്റിംഗ് ഫാക്ടറില്ലാത്ത എഴുത്തും പിറകോട്ട് ആഞ്ഞുവലിക്കുന്ന ആനന്ദ് ശ്രീബാല ഇക്കഴിഞ്ഞ ആഴ്ചകളിൽ തിയേറ്ററിലെത്തിയ ശരാശരിയുടെ വക്കിലെത്തിയ ഒരു വട്ടം കാണാൻ കൊള്ളാവുന്ന ചിത്രമാണ്....

🚫SPOILER ALERT 

പോലീസ് ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ആനന്ദ് ശ്രീബാല, തൻ്റെ മെഡിക്കൽ ടെസ്റ്റ് മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ ഒരു ചാനലിൽ വന്ന് പോലീസ് ഫോഴ്സിനെ ഒന്നാകെ കുറ്റം പറയുന്നതും, ഇത് കാരണം ഫോഴ്സിന് അയാളോട് ഹേറ്റ് ഉണ്ടാകുന്നതും തുടർന്ന് ജോലി പോകുന്നതുമൊക്കെ ഫോഴ്സ്ഫുള്ളി കഥ മുന്നോട്ടു കൊണ്ടുപോകാൻ തള്ളിക്കയറ്റിയതായി അനുഭവപ്പെടുന്നുണ്ടായിരുന്നു...

കൂടാതെ , "വാലന്റൈൻസ് ഡേയെക്കാൾ കൂടുതൽ പ്രാധാന്യം പുൽവാമ രക്തസാക്ഷികൾക്ക്  കൊടുക്കുന്ന അവൾ ആത്മഹത്യ ചെയ്യില്ല..." എന്നൊക്കെ നായകനെ കൊണ്ട് പറയിപ്പിക്കുന്നതും അസ്സൽ ക്രിഞ്ചായിരുന്നു... ഈ ഡയലോഗിനോട് കിടപിടിക്കുന്നതാണ് ക്ലൈമാക്സിലെ അമ്മ പാസം ഡയലോഗും സൈജു കുറുപ്പിന്റെ ഇമോഷനുമൊക്കെ... Uff, 

ഇതിനു മുൻപ് എത്രയോ തവണ കണ്ടു മറന്ന സ്ഥിരം ത്രില്ലർ കഥാപശ്ചാത്തലത്തിൽ ഒരു പടം കൂടി കാണാൻ ആഗ്രഹിക്കുന്നവർക്ക്, ആനന്ദ് ശ്രീബാല തീയേറ്ററിൽ ടിക്കറ്റെടുത്തു കാണാം... ബോറടിപ്പിക്കില്ല. #AnandSreebala .

MY RATING : 2.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - VETERAN 2 - the Executioner

No comments: