പാളിപ്പോയ വില്ലന്മാർ!!!
ബാലൻ കെ നായർ, TG രവി , രാജൻ പി ദേവ്, നരേന്ദ്രപ്രസാദ് ,സായി കുമാർ, NF വർഗീസ്, മുതൽ മമ്മൂട്ടിയുടെ ഭാസ്കര പട്ടേലറും, മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയും, ലാലിൻറെ ഉയരങ്ങളിലെ കഥാപാത്രവും, ധ്രുവത്തിലെ ഹൈദർ മരയ്ക്കാറും കമ്മീഷണറിലെ മോഹൻ തോമസും, മുണ്ടക്കൽ ശേഖരനും കീരിക്കാടനും തുടങ്ങി അങ്കൂർ റാവുത്തറും എന്തിന് പണിയിലെ പിള്ളേര് വരെ നീണ്ടുനിൽക്കുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്മാരുടെ നിരയിൽ ബോധപൂർവ്വം മറക്കാൻ ആഗ്രഹിക്കുന്ന മൂന്നു കഥാപാത്രങ്ങളെ പരിചയപ്പെടുത്താം...
🚫പി ബാലചന്ദ്രൻ്റെ എഴുത്തിൽ പൃഥ്വിരാജ് , ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2005ൽ വി കെ പ്രകാശ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'പോലീസ്' എന്ന ചിത്രത്തില്‍ അശോകൻ അവതരിപ്പിച്ച സജി അലൻ എന്ന ഹൈ ക്ലാസ് വില്ലൻ കഥാപാത്രം..
അതുവരെയുള്ള വില്ലൻ കഥാപാത്ര സങ്കല്പങ്ങളിൽ ഒരു നാഴിക കല്ല് തന്നെയായിരുന്നു അശോകന്റെ കഥാപാത്രം, ഒരു പവർഫുൾ പടത്തിലെ കാറ്റുപോയ ബലൂണ് പോലൊരു വില്ലൻ.
🚫കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീജിത്ത് വിജയൻ്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷൻ ഓറിയന്റഡ് എന്റർടൈനറാണ് ഇടിയൻ ചന്തു... പീറ്റർ ഹെയിൻ ആക്ഷൻ ഈ ചിത്രത്തിൽ ചന്തു സലിംകുമാർ അവതരിപ്പിച്ച മുരുകൻ എന്ന ഗുണ്ടാ കഥാപാത്രമാണ് പ്രധാന വില്ലനായ് എത്തുന്നത്...
പടം കാണുന്ന ആർക്കും അത്ര പെട്ടെന്ന് മറക്കാൻ പറ്റാത്ത ഒരു വില്ലൻ കഥാപാത്രമാണിത്... നെപോട്ടിസം ഇൻഡസ്ട്രിയെ എങ്ങനെയൊക്കെ ബാധിക്കും എന്നതിന് ഇതും ഒരു കാരണമായി പറയാം...
🚫ജയസൂര്യ .സ്വാതി റെഡി എന്നിവരെ കഥാപാത്രങ്ങളാക്കി രതീഷ് വേഗയുടെ എഴുത്തിൽ രാജേഷ് നായർ സംവിധാനം ചെയ്ത തൃശ്ശൂർ പൂരം ഒരു എന്റർടെയ്നർ സ്വഭാവമുള്ള ചിത്രമാണ്... ചിത്രം കണ്ട ആരും ഇതിലെ വില്ലൻ കഥാപാത്രം ശ്യാമിനെ മറക്കത്തില്ല. സാബുമോൻ അവതരിപ്പിച്ച ശ്യാം രംഗൻ എന്ന ഡോൺ കഥാപാത്രം കാണുമ്പോൾ, ചിരിയും സങ്കടവും ഒരുപോലെ വരും....
തരക്കേടില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സിനിമയെ അപ്പാടെ വിഴുങ്ങി ഒരു ട്രോൾ മെറ്റീരിയലാക്കാനും തിയേറ്ററിൽ നിന്ന് തുരത്താനും ഈയൊരൊറ്റ കഥാപാത്രത്തിന് പൂർണ്ണമായും സാധിക്കുന്നുണ്ട്...
ഇത്തരം പാളിപ്പോയ വില്ലന്മാരെ തൂക്കാനുള്ള നൂല്....
No comments: