തിയേറ്റർ റിലീസ് അർഹിച്ച OTT റിലീസുകൾ.
മാലിക് (AMAZON PRIME)
ജോജി (AMAZON PRIME)
ദൃശ്യം 2 (AMAZON PRIME)
ബ്രോ ഡാഡി (DISNEY HOTSTAR)
മിന്നൽ മുരളി (NETFLIX)
കോവിഡ് കാലത്തും അതിനുമുൻപുമായി തിയേറ്ററിലേക്കും അല്ലാതെയുമായി ഡിസൈൻ ചെയ്ത് , എന്നാൽ OTT യിൽ റിലീസ് ചെയ്യപ്പെട്ട
പ്രേക്ഷകന്റെ ഏറ്റവും മികച്ച തീയറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടുത്തിയ അഞ്ചു സിനിമകൾ...
ഏകദേശം അഞ്ചുവർഷം തികയാൻ പോകുന്നു കോവിഡ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ട്, സർവ്വത്ര സ്തംഭിച്ച അക്കാലത്ത് ഏതൊരു ഇൻഡസ്ട്രി പോലെയും കേരളത്തിലെ സിനിമ വ്യവസായവും നാളെ എന്തെന്നറിയാതെ പകച്ചുനിന്ന സമയമായിരുന്നത്...
മുന്നിലുള്ള ഏക വഴിയായ OTT പ്ലാറ്റ്ഫോമുകൾ പാരലൽ മീഡിയമാവുകയും ജനപ്രിയമാവുന്നതും ഈയൊരു കാലഘട്ടത്തിൽ ഒരുപക്ഷേ ഈ അഞ്ചു സിനിമകൾ വഴി തന്നെയായിരിക്കും...
ആളുകൾ ഫ്രസ്ട്രേഷനിലേക്കും ഡിപ്രഷനിലേക്കും പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എല്ലാ വിനോദോപാധികളും സ്തംഭിച്ചൊരു സാഹചര്യത്തിൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ നൽകിയ ഇത്തരം മികച്ച നല്ല സിനിമകൾ സിനിമാസ്വാദകർക്ക് വലിയ ആശ്വാസം തന്നെയായിരുന്നു എന്നത് മറക്കുന്നില്ല.
എങ്കിലും, അഞ്ചുവർഷത്തിനിപ്പുറം ഇന്നത്തെ റീ-റിലീസിംഗ് ട്രെൻ്റിൻ തീർത്തും വ്യത്യസ്ത ജോണറിലുള്ള ഈ അഞ്ചു സിനിമകളെ കൂടി പരിഗണിച്ച് തീയേറ്ററിലെത്തിച്ചാൽ കൊള്ളാമായിരുന്നു... കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് അത് വലിയൊരു കാര്യവും , തിയേറ്റർ റിലീസ് അർഹിച്ച ഈ സിനിമകൾക്കൊരു ശാപമോക്ഷവുമായിരിക്കും അത്.
No comments: