1346. THE COVENANT
🔹1346. THE COVENANT
Gnr. :- War/Action
Lang. :- ഇംഗ്ലീഷ്
9/11 തീവ്രവാദി അക്രമണത്തെ തുടർന്ന് താലിബാനെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി അഫ്ഗാനിസ്ഥാനിൽ വിന്യസിച്ച യുഎസ് ആർമിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ദി കവനെൻ്റ്...
യുഎസ് സൈനികർക്ക് അഫ്ഗാൻ ഭാഷ പരിഭാഷപ്പെടുത്തുവാൻ വേണ്ടി അമേരിക്കൻ വിസ ഓഫർ നൽകി അഫ്ഗാനികളെ കരാറടിസ്ഥാനത്തിൽ പരിഭാഷകരായ് നിയമിച്ചിരുന്നു.
ജോൺ കിങ്സ്ലി എന്ന US സ്പെഷ്യൽ ഫോഴ്സ് സർജൻ്റും അയാളുടെ ഇന്റർപ്രെറ്റർ അഹമ്മദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ...
താലിബാൻ അവർക്കു വേണ്ട ബോംബുകൾ അടക്കമുള്ള സ്ഫോടന ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥലം ആർമി മനസ്സിലാക്കുകയും അവിടെ നടക്കുന്നൊരു ഓപ്പറേഷനും ഇതേ തുടർന്ന് ജോണിനും അഹമ്മദിനും സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്...
ഗംഭീരമായ ഒരു പടം , അല്ലെങ്കിൽ ഈ ജോണർ സിനിമകളിഷ്ട്ടപ്പെടുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമ എന്ന് ധൈര്യമായി പറയാവുന്ന ചിത്രം എല്ലാ മേഖലയും ഒരുപോലെ മികവുറ്റാണ്...
പെർഫോമൻസിൽ ജേക്കും ഡാർ സലീംമും മുഴുവൻ മാർക്ക് വാങ്ങുമ്പോൾ ആൻറണി സ്റ്റാറിൻ്റെ ഒരാരാധകൻ എന്ന നിലയിൽ എഡ്ഡി പാർക്കറെന്ന കഥാപാത്രത്തിന് കുറേകൂടി രംഗങ്ങൾ കൊടുക്കാമെന്ന് തോന്നി... ഉള്ളത് മൂപ്പര് പൊളിച്ചു...
മൂവരെയും കൂടാതെ ആർമിക്കാരും താലിബാൻകാരും അഫ്ഗാനിസ്ഥാനിലെ സാധാ ജനങ്ങളും നായകന്റെ കുടുംബവുമടക്കം സ്ക്രീനിലുള്ള എല്ലാവരും നന്നായിരുന്നു...
'Wrath of Man'ന് ശേഷം കാണുന്ന Guy Ritchie പടമാണിത്, So, പുള്ളിയുടെ എക്സ്പെക്റ്റ് ചെയ്യുന്ന ക്വാളിറ്റിയുടെ മീറ്ററിനും മുകളിൽ നിൽക്കുന്ന ഒരു ഔട്ട്പുട്ട് സിനിമയൊന്നാകെ എനിക്കനുഭവപ്പെടുത്തിയിട്ടുണ്ട്..
വിഷ്വൽ സൈഡും സൗണ്ട് സൈഡുമൊക്കെ അതിനുദാഹരണങ്ങളുമാണ്..
20 വർഷം നീണ്ടുനിന്ന ദൗത്യമവസാനിപ്പിച്ച് US ആർമി അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങി മാസങ്ങൾക്കുള്ളിലാണ് താലിബാൻ പൂർണ്ണ അധികാരം തിരിച്ചു പിടിച്ചത്... ഇതിനുശേഷം ആർമിയിൽ ചേർന്നു പ്രവർത്തിച്ച പരിഭാഷകരെ തേടിപ്പിടിച്ച് താലിബാൻ ഇല്ലാതാക്കുന്നുമുണ്ട്...
ബെന്യാമിൻ പറഞ്ഞതുപോലെ "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ട് കഥകളാണ് " എന്നപോലെ ദി കോവനെൻ്റ് കണ്ടുതീർക്കുമ്പോൾ ഇതൊരു യഥാർത്ഥ കഥയാണെന്നും നമ്മുടെ അയൽ രാജ്യത്ത് താലിബാന്റെ ക്രൂരതകൾ ഈ നിമിഷം പോലും നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും, ദാ ഇങ്ങു കേരളത്തിലൊരു മാധ്യമം താലിബാനെ വെള്ളപൂശുന്നുണ്ടെന്നുമൊക്കെ തിരിച്ചറിയാനുള്ള ഓർത്തെടുക്കാനുള്ള ഒരു സിനിമാനുഭവം കൂടിയാണിത്. #TheCovenant
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - VETERAN 2 - the Executioner
No comments: