Search This Blog

ലക്ഷ്മി സാക്ഷി


മാനസികമായും ശാരീരികമായും ഒരു മനുഷ്യന് നേരിടാവുന്നതിൻ്റെ അറ്റം തൊട്ട് വന്ന ഒരു സ്ത്രീയെ മുന്നിലിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ , കാണിക്കേണ്ട മാന്യതയും പക്വതയും ഓരോ വാക്കിലും വരിയിലും സൂക്ഷ്മമായി കൊണ്ടുവെച്ച ഒരു ഇൻറർവ്യൂ....

മുന്നിൽ വന്നിരിക്കുന്ന ഗസ്റ്റിന്റെ സ്വകാര്യതയിലേക്ക് പെന്നും (🖊️) കണ്ണും നീട്ടി ഉളുപ്പില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ഇക്കാലത്തെ ഇക്കിളി അവതാരകർക്കിടയിൽ 'വ്യക്തതയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ' എന്ന് കണക്കിലുള്ള മനോരമ ന്യൂസിന്റെ ഈയൊരു സെക്ഷൻ കയ്യടി അർഹിക്കുന്നുണ്ട്... 

//ബാലഭാസ്കറിനെ കുറിച്ചും അവരുടെ അവസാന യാത്രയും മരണവും തുടർന്നുള്ള ജീവിതവും സോഷ്യൽ മീഡിയ ഹരാസ്മെന്റുകളും, ചിരിച്ചും വിതുമ്പിയും ലക്ഷ്മി ഓർത്തെടുക്കുന്ന ഈയൊരു ഇൻറർവ്യൂവിനെ പോലും ഇഴകീറി മുറിച്ച് വിമർശിക്കാൻ ആളെത്തും...  മറുനാടനെ പോലുള്ളവർ എത്തിക്കഴിഞ്ഞു. അവരെ ഞാൻ മുൻപിട്ട പോസ്റ്റിന്റെ അവസാനം വരിയിലെ ''Z ജനറേഷനിലെ സാധാരണത്വം" എന്ന തിരിച്ചറിവിൽ മാറ്റി നിർത്താം.

Yadu EZr

No comments: