അപ്പനില്ലാത്ത വാർത്തകളുടെ 'Z' ജെനറേഷൻ...
ചിന്ത ജെറോം പൊതുവേദിയിൽ മദ്യപിക്കുന്നു🤮....
.
.
.
ഓൺലൈൻ ചാനലുകൾ തരുന്ന ഇത്തരം ക്ലിക്ക് ബൈറ്റ് തംബ്ലൈനുകളും അത് തൊണ്ട തൊടാതെ വിഴുങ്ങി, ആ വിഴുപ്പെടുത്താഘോഷിക്കുന്ന ബാണങ്ങൾക്കും ,
ഇതു മദ്യമല്ലെന്നും, ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്
പ്ലാസ്‌റ്റിക് കുപ്പികൾക്ക് പകരം ചില്ല് കുപ്പികളെന്ന കയ്യടി അർഹിക്കുന്നൊരു നിലപാടാണെന്നും അറിയാഞ്ഞിട്ടല്ല....
ആടിനെ പട്ടിയാക്കി , ആ പട്ടിയെ പേപ്പട്ടിയാക്കി , പിന്നീടതിനെ തല്ലിക്കൊല്ലുന്ന സൈബർ ബുള്ളീസിന് ക ഴപ്പ് തീരുന്നത് വരെ പൊതിടത്ത് ചിന്ത ജേറോമിനേയും അതുവഴി ഇടതുപക്ഷത്തിനെയും പരിധിയും വിട്ടക്രമിക്കാനൊരു അവസരമുണ്ടാക്കി കൊടുക്കുന്നു എന്ന് മാത്രം...
നാളിതുവരെ ചിന്ത ജെറോംമുമായ് ബന്ധപ്പെട്ട് ഒരുപാട് പോസ്റ്റുകൾ ഈ പ്രൊഫൈൽ വഴി എഴുതിയിട്ടുണ്ട്, ഒന്നുപോലും അവർക്കനുകൂലമായിരുന്നില്ല...
നിശ്ചിതകാലയളവിൽ നാക്കും വാക്കും പിഴച്ച് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ട്രോൾ മെറ്റീരിയലാകുന്ന ചിന്ത പക്ഷേ .ഇത്തവണ അതിനൊരപവാദമാകുന്നുണ്ട്...
രാഷ്ട്രീയം പറയാനില്ലാത്തപ്പോൾ തിന്നതും കുടിച്ചതും പെറുക്കിയെടുത്ത് ഓഡിറ്റ് ചെയ്യുന്ന പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ ഫ്രസ്ട്രേഷൻ മൂത്ത അണികളും അവർക്ക് കുന്തളിക്കാൻ വളമിട്ട് വളർത്തുന്ന അപ്പനില്ലാത്ത വാർത്തകളും' Z ജെനറേഷനിലെ' ഭയം തോന്നിപ്പിക്കുന്ന സാധാരണത്വമാണ്.
Yadu EZr
No comments: