Search This Blog

1342. ക

🔹1342. ക

Gnr.      :- Fantasy/Action
Lang.   :- തെലുഗു


പഴകി തുരുമ്പിച്ച ആഖ്യാനത്തിൽ വേറിട്ടൊരു കഥ പറയാൻ ശ്രമിച്ച് ഉദ്ദേശശുദ്ധിയിൽ വീണുപോകുന്നൊരു 'ക'.

ദീപാവലി റിലീസായി ആന്ധ്രയിൽ റിലീസ് ചെയ്ത് അവിടെ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയ തെലുഗു ഫാന്റസി ആക്ഷൻ ഡ്രാമയാണ് "ക"...
 വളരെ പ്രതീക്ഷയോടെ ഇന്ന് ചിത്രത്തിൻ്റെ മലയാളം പതിപ്പ് കണ്ടു... എന്നാൽ,

കിരൺ അഭവാരം അവതരിപ്പിച്ച അഭിനയ വാസുദേവെന്ന കേന്ദ്ര കഥാപാത്രം ഒരു പോസ്റ്റ്മാനാണ്... കുറച്ചുപേർ ആളൊഴിഞ്ഞൊരു മുറിയിൽ അയാളെ തടവിലാക്കുകയും അയാളുടെ ഭൂതകാലത്തെ ഓർമിപ്പിച്ച് അതിലൂടെ ചുരുളഴിക്കുന്നൊരു ക്രൈമുമാണ് ചിത്രം പറയുന്നത്...

മൂന്നുമണിക്ക് ഇരുട്ടാകുന്ന നിഗൂഢത നിറഞ്ഞൊരു ഗ്രാമവും അവിടെ തുടർച്ചയായി നടക്കുന്ന സംഭവങ്ങളും  ഈ കാര്യങ്ങളെ മുകളിൽ പറഞ്ഞ പശ്ചാത്തലവുമായി ഇടകലർത്തി കൊള്ളാവുന്നൊരു ക്ലൈമാക്സും തന്ന് ചിത്രം പര്യവസാനിപ്പിക്കുന്നു... 

 ബോറടിപ്പിക്കുന്ന കണ്ടുപഴകിയ ആഖ്യാന ശൈലി ഈ സിനിമയുടെ ആകെത്തുകയെ അലങ്കോലമാക്കുന്നുണ്ട്. കൂടാതെ തൻവി റാം, കിരൺ എന്നിവരടക്കം ചില നല്ല പെർഫോമൻസുകളെ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം വെറുപ്പീരുമായിരുന്നു... അതിൽ തന്നെ എടുത്തു പറയേണ്ടത് റെഡിൻ കിങ്സിലി യുടെ കഥാപാത്രത്തെയാണ്... ഇന്ത്യൻ സിനിമ ബഹിഷ്കരിക്കേണ്ട ഒരു മുതലായി പുള്ളി മാറുന്നുണ്ട്, ആ കാര്യം ഈ സിനിമ ഉറപ്പിക്കുന്നുമുണ്ട്...

സാം CS ൻ്റെ സൗണ്ട് ഡിപ്പാർട്ട്മെൻ്റും ക്ലൈമാക്സ് പോഷനും പേഴ്സണലി തൃപ്ത്തിപ്പെടുത്തിയപ്പോൾ ഒരു വേറിട്ടൊരു അവതരണ ശൈലിയെ കൂടി കണക്കിലെടുത്ത് ചിത്രത്തെ ശരാശരിയുടെ വക്കിൽ കൊണ്ടെത്തിക്കുന്നു.... 

നല്ല കണ്ടന്റിൽ നല്ല മേക്കിംങിൽ തികവൊത്ത സിനിമകളെത്തുന്ന ഒരുപാട് സിനിമകളുള്ളപ്പോൾ പകുതി വേവെത്തിയ പരീക്ഷണങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ... So, ഒരു തീയറ്റർ കാഴ്ച അർഹിക്കുന്ന ഒരു സിനിമയായൊന്നും "ക" അനുഭവപ്പെടുത്തിയിട്ടില്ല... എന്നിരുന്നാലും ഒന്ന് കണ്ടു നോക്കൂ... #ka

MY RATING : 2/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - പരാക്രമം

No comments: