Search This Blog

1341. ഹലോ മമ്മി

🔹1341. ഹലോ മമ്മി

Gnr.      :-  Horror Comedy 
Lang.   :- മലയാളം
നിരന്തരം ബാറിൽ കിടന്ന് അടി ഉണ്ടാക്കുന്ന അതുവഴി ലക്ഷങ്ങൾ കുടുംബത്തിന് നഷ്ട്ടം വരുത്തുന്ന ഊളയായ നായകൻ്റെ ഇൻട്രോ കാണിച്ചാണ് ' ഹലോ മമ്മി ' ആരംഭിക്കുന്നത്, കഥാപാത്രത്തിന്റെ പേര് ബോണി...  

ഒരു കല്യാണം കഴിച്ചാൽ ബോണിയുടെ സകല പ്രശ്നങ്ങളും തീരുമെന്ന കണക്കിന് പുള്ളിയെ ഒരു കല്യാണം കഴിപ്പിക്കുന്നു. എന്നാൽ വലിയ പ്രശ്നങ്ങൾ അവിടെയാണ് തുടങ്ങുന്നത്...

22 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട അമ്മായിയമ്മയുടെ പ്രേതത്തിന് ബോണിയെ പിടിക്കുന്നില്ല... ഇതേ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ഹലോ മമ്മി എന്ന ഹൊറർ കോമഡി ചിത്രം പറയുന്നത്...

ഈ ജോണറിൻ്റെ ടെംപ്ലേറ്റ് ഫോം കഥാഗതിയിൽ പോലും ഒരുതരത്തിലും ആസ്വദിക്കാൻ സാധിക്കാത്ത മോശം എഴുത്തും  അഭിനേതാക്കളുടെ അസഹനീയ പെർഫോമൻസുകളും മമ്മിയെ ഈ വർഷം കണ്ട മറ്റൊരവരാത കാഴ്ചകളിലൊന്നാക്കി മാറ്റുന്നുണ്ട്.

2 കൺട്രീസിലെ ദിലീപിനെ ബോധപൂർവ്വം ഇമിറ്റേറ്റ് ചെയ്യുന്ന ഷറഫുദ്ദീൻ്റെ കോമഡി എന്നും പറഞ്ഞുള്ള കോമാളിത്തരങ്ങളും കാട്ടിക്കൂട്ടലുകളും ചളിയഭിഷേകവും നല്ല ബോറായിരുന്നു... 

കൂടാതെ, മോശം പെർഫോമൻസും സെലക്ഷനും ഹാട്രിക്കിലെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ യാതൊരു വ്യക്തിത്വവും ഇല്ലാത്ത നായിക കഥാപാത്രവും, പുള്ളിക്കാരിയുടെ നിർഗുണ പെർഫോമൻസും സിനിമയെ വല്ലാതെ താഴേക്ക് കൊണ്ടുപോകുന്നുണ്ട്. മാത്രമല്ല ഐശ്വര്യ ലക്ഷ്മിയെ സ്ക്രീനിൽ കാണാൻ വല്ലാതെ ക്ഷീണം പിടിച്ചൊരു ലുക്കുമായിരുന്നു.

ഇതിനോടെല്ലാം കിടപിടിക്കുന്ന അജു വർഗീസ്, ജോമോൻ ജ്യോതിർ, അദ്രി ജോയ്, ജോണി ആൻറണി, ബിന്ദു പണിക്കർ എന്നിവരുടെ സപ്പോർട്ടിംഗ് പെർഫോമൻസുകളും എടുത്തു പറയേണ്ട വളിപ്പുകളാണ്.

ഇത്തരം സിനിമകൾ വർക്കൗട്ട് ആവുന്നത് മരണപ്പെട്ട വ്യക്തിയോട് പ്രേക്ഷകൻ അടുക്കുമ്പോഴാണ്, ഇവിടെയാണെങ്കിൽ പാത്രങ്ങൾ എറിഞ്ഞുടച്ചും ആളുകളെ പിറകിൽ നിന്നടിച്ചും ഇതേ കാര്യം തുടർച്ചയായി ചെയ്തും കാണുന്ന പ്രേക്ഷകനെ ബോറടിപ്പിക്കുകയാണ് മമ്മി ചെയ്യുന്നത്.

കൃത്രിമത്വം നിറഞ്ഞ പാത്രസൃഷ്ടിയും പ്രകടനങ്ങളും കഥാഗതിയും കൂടാതെ, ഹൊററും കോമഡിയും ഇല്ലാത്ത ഈ ഹൊറർ കോമഡി കണ്ടു തീർക്കാൻ സാധിച്ചാൽ ശരിക്കും പേടിക്കുന്നത് അവസാന രംഗത്തിലാണ്...

ഇതിനും ഒരു രണ്ടാം ഭാഗം ഉണ്ടത്രേ...
#HelloMummy

MY RATING : 0.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - കാ

No comments: